പോക്കോ ആറാടുകയാണ്.. അടുത്ത കിടിലൻ ഫോണുമായി പോക്കോ
പോക്കോ എം 6 പ്ലസ് 5 ജി ( POCO M6 Plus 5G) എന്ന പേരിൽ ഒരു പുതിയ എം സീരീസ് ഫോൺ ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കുമെന്ന് സൂചനകൾ വ്യക്തമാകുന്നു. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് സർട്ടിഫിക്കേഷനിൽ മോഡൽ നമ്പർ 24065PC95I ഉള്ള ഉപകരണം, വരാനിരിക്കുന്ന ലോഞ്ചിനെ സൂചിപ്പിക്കുന്നതായി റിപ്പോട്ടുകൾ പുറത്ത് വരുന്നുണ്ട്. പോക്കോ പലപ്പോഴും ജനശ്രദ്ധ ആകർഷിക്കുന്ന ഫീച്ചറുകൾ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ പോക്കോ എം 6 പ്ലസ്സിന്റെ വരവിനായി നിരവധി ഫോൺ ആരാധകർ ആണ് കാത്തിരിക്കുന്നത്. ഇതിന്റെ പ്രധാന ഫീച്ചറുകൾ എന്തൊക്കെ ആണെന്ന് നോക്കാം.
വരാനിരിക്കുന്ന പോക്കോ എം 6 പ്ലസ് 5 ജിയുടെ സവിശേഷതകളെ കുറിച്ച് ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് സർട്ടിഫിക്കേഷൻ) ലിസ്റ്റിംഗ് ഒന്നും വെളിപ്പെടുത്തുന്നില്ല. ഈ മാസം ചൈനയിൽ പ്രഖ്യാപിച്ച റെഡ്മി നോട്ട് 13 ആറിൻ്റെ റീബ്രാൻഡഡ് പതിപ്പ് ഫോണായിരിക്കുമെന്ന് നേരത്തെ ഒരു റിപ്പോർട്ട് നിർദ്ദേശിച്ചിരുന്നു. അതിനാൽ, പോക്കോ എം 6 പ്ലസ് 5 ജി റെഡ്മി നോട്ട് 13 ആറിൻ്റെ അതേ പ്രത്യേകതകൾ വാഗ്ദാനം ചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

നോട്ട് 13 ആർ 6.79 ഇഞ്ച് (1080x2460 പിക്സലുകൾ) ഡിസ്പ്ലേയിൽ 120Hz വരെ റീഫ്രഷ് റേറ്റും 240Hz ടച്ച് സാംപ്ലിംഗ് റേറ്റും ഉള്ള ഡിവൈസ് ആണ്. 12 ജിബി വരെ റാമും 512 ജിബി വരെ ഓൺബോർഡ് സ്റ്റോറേജും പെയേർഡ് ആക്കിയ സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 SoC ആയുമാണ് ഈ ഉപകരണം വരുന്നത്.
50എംപി പ്രൈമറി ക്യാമറയും 2എംപി സെക്കൻഡറി ക്യാമറ സെൻസറും ഉൾക്കൊള്ളുന്ന ഡ്യുവൽ റിയർ ക്യാമറ സംവിധാനമാണ് റെഡ്മി നോട്ട് 13 ആറിനുള്ളത്. സെൽഫികൾക്കായി, ഇതിന് 8 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ ലഭിക്കുന്നു. ഫോണിന് സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസർ ഉണ്ട്. കൂടാതെ 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ഉള്ള 5,030 mAh ബാറ്ററിയും പായ്ക്ക് ചെയ്യുന്നു.
പോക്കോ എം 6 പ്ലസ് 5 ജിയുടെ കൃത്യമായ ലോഞ്ച് ടൈംലൈൻ ഇപ്പോൾ അജ്ഞാതമാണ്. അടുത്ത മാസം ഇത് ഔദ്യോഗികമായി പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വിവരം ശരിയാണെങ്കിൽ, പോക്കോ ഉടൻ തന്നെ എം 6 പ്ലസ് 5 ജിയുടെ ടീസർ ലോഞ്ച് ആക്കും. അതുകൊണ്ട് തന്നെ, കൂടുതൽ വിവരങ്ങൾ ടീസറിൽ നിന്ന് മനസിലാക്കാൻ ആകും.
കൂടാതെ, ബ്രാൻഡ് അടുത്തിടെ രാജ്യത്ത് പോക്കോ എഫ് 6 5ജി ലോഞ്ച് ചെയ്തിരുന്നു. ഈ ഫോൺ ഇന്ന് (മെയ് 29) ഇന്ത്യൻ സമയം ഉച്ചക്ക് 12 മണിക് ഫ്ലിപ്പ്കാർട്ട് വഴി ആദ്യ വിൽപ്പനയ്‌ക്ക് എത്തും. സ്‌നാപ്ഡ്രാഗൺ 8s Gen 3 ചിപ്‌സെറ്റ് ഉപയോഗിക്കുന്ന ആദ്യത്തെ സ്‌മാർട്ട്‌ഫോണായ പോക്കോ എഫ് 6 5ജി കഴിഞ്ഞ ആഴ്ച ആണ് ഇന്ത്യയിൽ അവതരിപ്പിച്ചത്.
ചിപ്പ് കൂടാതെ, പോക്കോ എഫ് 6 5ജിയിൽ സൂപ്പർ-സ്മൂത്ത് OLED സ്‌ക്രീൻ, ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം, ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള വലിയ ബാറ്ററി, ഏറ്റവും പുതിയ ഹൈപ്പർ ഒഎസ് സോഫ്റ്റ്‌വെയർ എന്നിവയും ഉൾപ്പെടുന്നു. ഇന്ത്യയിലെ പോക്കോ എഫ് 6 5ജിയുടെ ആദ്യ ഓപ്പൺ സെയിൽ ആണ് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്പ്കാർട്ട് വഴി ആരംഭിക്കുന്നത്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








