Home
Mobile

7 ദിവസം വരെ ബാറ്ററി നിക്കും! HMD 100, HMD 101 ഫീച്ചർ ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ഇത് സ്മാർട്ട്ഫോണുകളുടെ കാലമാണെങ്കിലും ഫീച്ചർ ഫോൺ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്ന ആളുകളും നിരവധിയാണ്. ഇന്ത്യയിലെ ഫീച്ചർ ഫോൺ പ്രേമികൾക്കായി HMD രണ്ട് പുതിയ മോഡലുകളുമായി രംഗത്തെത്തിയിരിക്കുന്നു. 1.77 ഇഞ്ച് ഡിസ്‌പ്ലേ സഹിതമുള്ള ഫീച്ചറുകളുമായി HMD 100, HMD 101 എന്നിങ്ങനെ രണ്ട് മോഡലുകളാണ് അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. റിമൂവബിൾ ബാറ്ററി സഹിതം എത്തിയിരിക്കുന്ന ഈ ഫോണുകൾ 7 ദിവസം വരെ സ്റ്റാൻഡ്‌ബൈയും 6 മണിക്കൂർ വരെ ടോക്ക് ടൈമും വാഗ്ദാനം ചെയ്യുന്നു. സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നതിലൂടെ ഒരുപാട് സമയം സാമൂഹിക മാധ്യമങ്ങളിൽ പാഴാക്കപ്പെടുന്നു എന്ന് കരുതുന്നവർക്ക് ഉൾപ്പെടെ പരിഗണിക്കാവുന്ന ഓപ്ഷനാണ് ഈ പുതിയ ഫീച്ചർ ഫോണുകൾ.

കോളുകൾ, ടെക്സ്റ്റുകൾ, വയർലെസ് എഫ്എം റേഡിയോ, ടോർച്ച്, ടെക്സ്റ്റ്- ടു- സ്പീച്ച് തുടങ്ങി ഒരാളുടെ അ‌ത്യാവശ്യം ടെലിക്കോം ആവശ്യങ്ങൾ മാത്രം നൽകുന്നതിലാണ് ഈ ഫോൺ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 1000 രൂപയോട് അ‌ടുത്ത വിലകളിൽ ആണ് ഈ രണ്ട് മോഡലുകളും എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

7 ദിവസം വരെ ബാറ്ററി നിക്കും! HMD 100, HMD 101 ഫീച്ചർ ഫോണുകൾ ഇന്ത്യയിൽ

ദൈനംദിന ഉപയോഗത്തിനായി കരുത്തുറ്റ ഫ്രെയിമുള്ള മിനിമലിസ്റ്റിക് ഡിസൈനാണ് HMD 100 ന് ഉള്ളത്. HMD 101 ഒരു സ്ലീക്ക് മോഡേൺ ഫിനിഷും ഈസി ഇൻപുട്ടിനായി ഒരു വലിയ കീപാഡും സഹിതം എത്തുന്നു. 800mAh റിമൂവബിൾ ബാറ്ററിയാണ് HMD 100 ന്-ൽ നൽകിയിരിക്കുന്നത്.

1000mAh റിമൂവബിൾ ബാറ്ററി HMD 101-ൽ സജ്ജീകരിച്ചിരിക്കുന്നു, ഇത് 8/ 9 ദിവസം വരെ സ്റ്റാൻഡ്‌ബൈയും 7 മണിക്കൂർ വരെ ടോക്ക് ടൈമും നൽകുന്നു. ബിൽറ്റ്-ഇൻ MP3 പ്ലെയർ, വയർലെസ് FM റേഡിയോ, മൈക്രോ SD കാർഡ് പിന്തുണ, സ്നേക്ക് ഗെയിം എന്നിവയുൾപ്പെടെയുള്ള എന്റർടെയ്ൻമെന്റ് ഫീച്ചറുകൾ ഇതിൽ ഉണ്ട്.

7 ദിവസം വരെ ബാറ്ററി നിക്കും! HMD 100, HMD 101 ഫീച്ചർ ഫോണുകൾ ഇന്ത്യയിൽ

HMD 100, HMD 101 ഫീച്ചറുകൾ

1.77 ഇഞ്ച്, 160×128, 4:5 ഡിസ്പ്ലേ ആണ് ഇരുമോഡലുകളിലും ഉള്ളത്. Unisoc 6533G സിപിയു ആണ് ഈ ഫീച്ചർ ഫോണുകളുടെ കരുത്ത്. S30+ ​ഒഎസിലാണ് ഇവ പ്രവർത്തിക്കുന്നത്. HMD 100 മോഡൽ 8MB / 4MB, HMD 101 മോഡൽ 4 MB / 4 MB റാം/ സ്റ്റോറേജ് സഹിതം എത്തുന്നു.

HMD 101 മോഡലിൽ മൈക്രോഎസ്ഡി വഴി 32 GB വരെ സ്റ്റോറേജ് വർധിപ്പിക്കാൻ സാധിക്കും. GSM 900/1800, 2FF സിം, മൈക്രോ USB, 3.5 mm ജാക്ക് എന്നീ കണക്ടിവിറ്റി ഓപ്ഷനുകൾ ഇരുമോഡലുകളിലും ഉണ്ട്. 1 സ്പീക്കർ, 1 മൈക്ക്, വയർഡ് & വയർലെസ് FM, ടോർച്ച്, ടെക്സ്റ്റ്-ടു-സ്പീച്ച് ഫീച്ചറുകളും ഇവയിലുണ്ട്.

HMD 101 മോഡലിൽ MP3 പ്ലെയറും സ്നേക്ക് ഗെയിമും ഉണ്ട്. ബാറ്ററിയുടെ കാര്യമെടുത്താൽ, HMD 100 - 800 mAh | HMD 101 - 1000 mAh (രണ്ടും റിമൂവബിൾ) ബാറ്ററി സഹിതം എത്തുന്നു. ഇവയുടെ സ്റ്റാൻഡ്‌ബൈ / ടോക്ക് ടൈം: HMD 100 മോഡലിന് 168 മണിക്കൂർ / 6 മണിക്കൂർ, HMD 101 മോഡലിന് 213 മണിക്കൂർ / 7 മണിക്കൂർ.

7 ദിവസം വരെ ബാറ്ററി നിക്കും! HMD 100, HMD 101 ഫീച്ചർ ഫോണുകൾ ഇന്ത്യയിൽ

​ഇവയുടെ ബോക്സിൽ ചാർജർ, റിമൂവബിൾ ബാറ്ററി, സുരക്ഷാ ബുക്ക്‌ലെറ്റ് എന്നിവയാണ് അ‌ടങ്ങുന്നത്. 114.3 × 50 × 14.3 mm വലിപ്പവും 73 ഗ്രാം ഭാരവുമാണ് ഈ ഫോണുകൾക്കുള്ളത്. HMD 100 ഗ്രേ, റെഡ് നിറങ്ങളിൽ ലഭ്യമാണ്. HMD 101 ഗ്രേ, ബ്ലൂ കളർ ഓപ്ഷനുകളിൽ എത്തുന്നു.

വിലയും ലഭ്യതയും

HMD 100 ഗ്രേ മോഡലിന് 949 രൂപ (MRP 1,099 രൂപ), റെഡ് മോഡലിന് 999 രൂപ (MRP 1,149 രൂപ) എന്നിങ്ങനെയാണ് വില. HMD 101 ഗ്രേ, ബ്ലൂ കളർ ഓപ്ഷനുകൾ 1,049 രൂപ (MRP 1,199 രൂപ) വിലയിൽ എത്തിയിരിക്കുന്നു. HMD യുടെ ഔ​ദ്യോഗിക വെബ്​സൈറ്റ് വഴി ഇന്ത്യയിൽ ഇവ ലഭ്യമാകും. പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിലും പ്രധാന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ഇവ ഉടൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

More from GizBot

Best Mobiles in India

English summary
HMD 100 and HMD 101 feature phones have been launched in India. The HMD 100 is priced at Rs 949 (MRP Rs 1,099) for the grey model and Rs 999 (MRP Rs 1,149) for the red model. The HMD 101 is priced at Rs 1,049 (MRP Rs 1,199) in grey and blue colour options. They will be available in India via HMD's official website. They are expected to hit leading retail stores and major e-commerce platforms soon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X