Home
Mobile

അ‌ംബാനിയുടെ കടപൂട്ടിക്കാൻ ഉറപ്പിച്ച് എച്ച്എംഡി; HMD 105, HMD 110 4G ഫീച്ചർ ഫോണുകൾ ഇന്ത്യയിൽ

ഇന്ത്യയിലെ ഫീച്ചർ ഫോൺ വിപണിയിൽ മുകേഷ് അ‌ംബാനിയുടെ ജിയോ ഫീച്ചർ ഫോണുകൾക്ക് വെല്ലുവിളിയുമായി എച്ച്എംഡി രംഗത്ത്. നോക്കിയ ബ്രാൻഡ് ​ഫോണുകൾ പുറത്തിറക്കി ഇതിനകം ശ്രദ്ധ നേടിയ എച്ച്എംഡി ഇപ്പോൾ തങ്ങളുടെ സ്വന്തം ബ്രാൻഡിന്റെ പേരിൽ സ്മാർട്ട്ഫോണുകളും ഫീച്ചർ ഫോണുകളും വിപണിയിൽ എത്തിച്ചുകൊണ്ടിരിക്കുന്നു. അ‌ത്തരത്തിൽ ഈ വർഷം ജൂണിൽ തങ്ങളുടെ ആദ്യ ഫീച്ചർ ഫോണുകളായി HMD 105, HMD 110 എന്നിവ എച്ച്എംഡി ഇന്ത്യയിൽ അ‌വതരിപ്പിച്ചു. ഇവ രണ്ടും 2ജി ഫീച്ചർ ഫോണുകളായിരുന്നു. അ‌തിൽ എച്ച്എംഡി 105-ൻ്റെ വില വെറും 999 രൂപയും എച്ച്എംഡി 110-ൻ്റെ വില 1199 രൂപയും ആയിരുന്നു.

ആദ്യ ഫീച്ചർ ഫോൺ വിപണിയിലെത്തിച്ച് 2-3 മാസങ്ങൾക്കിപ്പുറം എച്ച്എംഡി 105, എച്ച്എംഡി 110 എന്നിവയുടെ 4ജി ഫീച്ചർ ഫോണുകൾ അ‌വതരിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് എച്ച്എംഡി. എച്ച്എംഡിയുടെ പുതിയ 4ജി ഫീച്ചർ ഫോണുകൾ എത്തുന്നത് ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം നല്ലതാണെങ്കിലും തിരിച്ചടി റിലയൻസ് ജിയോയ്ക്കാണ്. കാരണം കഴിഞ്ഞ ദിവസം ജിയോഫോൺ ​പ്രൈമ2 എന്ന 4ജി ഫോൺ ജിയോ ലോഞ്ച് ചെയ്തിരുന്നു.

 HMD 105, HMD 110 4G ഫീച്ചർ ഫോണുകൾ ഇന്ത്യയിൽ

യുപിഐ പേയ്മെന്റ് പിന്തുണ, ഫെയ്സ്ബുക്ക്, യൂട്യൂബ് അ‌ടക്കം വാഗ്ദാനം ചെയ്യുന്ന ജിയോഫോൺ ​പ്രൈമ 2 4ജി ഫീച്ചർ ഫോണിന്റെ ആമസോണിലെ വില 2799 രൂപയാണ്. എന്നാൽ ഇപ്പോൾ എത്തിയിരിക്കുന്ന എച്ച്എംഡി 4ജി ഫോണുകളിൽ എച്ച്എംഡി 105 4Gയുടെ വില 2,199 രൂപയും എച്ച്എംഡി 110 4G യുടെ വില 2,399 രൂപയുമാണ്.

അ‌തായത് അ‌ംബാനിയുടെ പുതിയ 4ജി ഫീച്ചർ ഫോണുകൾ വാഗ്ദാനം ചെയ്യുന്ന ഫീച്ചറുകൾ അ‌തിനെക്കാൾ കുറഞ്ഞ വിലയിൽ എച്ച്എംഡിയുടെ ഈ രണ്ട് മോഡലുകളും വാഗ്ദാനം ചെയ്യുന്നു. റീട്ടെയിൽ സ്റ്റോറുകൾ, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ, എച്ച്എംഡി വെബ്‌സൈറ്റ് എന്നിവ വഴി ഈ എച്ച്എംഡി ഫീച്ചർ ഫോണുകൾ വാങ്ങാം.

 HMD 105, HMD 110 4G ഫീച്ചർ ഫോണുകൾ ഇന്ത്യയിൽ

എച്ച്എംഡി 105 4G കറുപ്പ്, സിയാൻ, പിങ്ക് നിറങ്ങളിൽ ലഭ്യമാകും. എച്ച്എംഡി 110 ടൈറ്റാനിയം, നീല നിറങ്ങളിൽ ആണ് എത്തുന്നത്. ഈ എച്ച്എംഡി ഫോണുകൾക്കൊപ്പം 1 വർഷത്തെ റീപ്ലേസ്‌മെൻ്റ് വാറൻ്റി കമ്പനി വാഗ്ദാനം ചെയ്യുന്നു. ഈ ഫോണുകൾ ക്ലൗഡ് ഫോൺ ആപ്പ് വഴി യൂട്യൂബ് സേവനങ്ങൾ സഹിതമാണ് വരുന്നത്. 13-ഭാഷാ ഇൻപുട്ടും 23-ഭാഷാ റെൻഡറിംഗ് പിന്തുണയും ഇവയിലുണ്ട്.

1,450എംഎഎച്ച് ബാറ്ററി, എംപി3 പ്ലെയർ, വയർലെസ് എഫ്എം റേഡിയോ, ഫോൺ ടോക്കർ, 32 ജിബി എസ്ഡി കാർഡ് സപ്പോർട്ട് എന്നിവ ഈ ഫീച്ചർ ഫോണുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. കാഴ്ചയിൽ ഈ ഫോണുകൾ നോക്കിയ ഫീച്ചർ ഫോണുകളെ അ‌നുസ്മരിപ്പിക്കുന്നു. കൈകളിൽ സുഖപ്രദമായി പിടിയ്‌ക്കാൻ കഴിയും വിധമാണ് നിർമാണം. നോർമൽ കാൻഡി ബാർ കീപാഡിൽ നീളമേറിയ ബട്ടണുകളാണുള്ളത്. സ്ക്രീനിന് താഴെ HMD ലോഗോയും കാണാം.

HMD 110, HMD 105 എന്നിവ ഇന്ത്യയിൽ പ്രധാനമായും ഏറ്റുമുട്ടുക റിലയൻസ് ജിയോ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ജിയോ​ഫോൺ ​പ്രൈമ2 4ജി ​ഫീച്ചറിനോട് ആണ്. 2.4 ഇഞ്ച് (320 x 240 പിക്സലുകൾ) QVGA കർവ്ഡ് ഡിസ്പ്ലേ, ക്വാൽകോം SoC, 512 എംബി റാം എന്നിവ ജിയോ ​പ്രൈമ 2 വാഗ്ദാനം ചെയ്യുന്നുണ്ട്.

 HMD 105, HMD 110 4G ഫീച്ചർ ഫോണുകൾ ഇന്ത്യയിൽ

കൂടാതെ 4 ജിബി ഇൻ്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 128 ജിബി വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം, റിയർ ക്യാമറ, LED ടോർച്ച്, 0.3MP (VGA) ഫ്രണ്ട് ക്യാമറ, 3.5 എംഎം ഓഡിയോ ജാക്ക്, എഫ്എം റേഡിയോ, ജിയോപേ യുപിഐ, 23 ഭാഷകളുടെ പിന്തുണ, 4G VoLTE, ബ്ലൂടൂത്ത് 5.0, യുഎസ്ബി 2.0, 2000mAh ബാറ്ററി എന്നിവയും ജിയോ ഫോണിലുണ്ട്.

More from GizBot

Best Mobiles in India

English summary
HMD 105 and HMD 110 4G feature phones launched in India. The HMD 105 4G is priced at Rs 2,199 and the HMD 110 4G is priced at Rs 2,399. The HMD 105 4G will be available in Black, Cyan and Pink colors. The HMD 110 comes in Titanium and Blue colors. The company offers a 1-year replacement warranty with these HMD phones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X