Home
Mobile

രാജസ്ഥാൻ റോയൽസുമായുള്ള പാർട്ണർഷിപ്പ് പുതുക്കി എച്ച്എംഡി! രണ്ട് ഫീച്ചർ ഫോണുകളും അരങ്ങത്തേക്ക്

സ്മാർട്ട് ഫോണുകൾ അരങ്ങുവാഴുമ്പോൾ ഫീച്ചർ ഫോണുകൾക്ക് എന്ത് പ്രസക്തിയുണ്ട്? ചോദ്യത്തിന് ഉത്തരം പലതായിരിക്കാം. എന്നാലും ഇപ്പോഴും ഫീച്ചർ ഫോണിന് നിരവധി ആരാധകരുണ്ട്. പുതുതായി ലോഞ്ച് ചെയ്യുന്ന ഫീച്ചർ ഫോണുകൾ പുതിയ ഫീച്ചറുകളും ഉൾപ്പെടുത്താറുണ്ട്. ഇപ്പോഴിതാ ഫീച്ചർ ഫോൺ നിർമാതാക്കളായ ഹ്യൂമൻ മൊബൈൽ ഡിവൈസസ് (എച്ച്എംഡി) ഈ സീസണിലെ ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസുമായുള്ള പാർട്ണർഷിപ്പ് പുതുക്കിയിരിക്കുകയാണ്. സംഗീതത്തിന് പ്രധാന പരിഗണന നൽകുന്ന രണ്ട് പുതിയ ഫീച്ചർ ഫോണുകളും ചടങ്ങിൽ പുറത്തിറക്കി.

ഇന്ത്യയിലെ ഓഡിയോ പ്രേമികളായ മൊബൈൽ ഉപയോക്താക്കളെ ലക്ഷ്യമിട്ട് രൂപകൽപ്പന ചെയ്ത എച്ച്എംഡി 130 മ്യൂസിക്, എച്ച്എംഡി 150 മ്യൂസിക് എന്നീ ഫീച്ചർ ഫോണുകളാണ് പുറത്തിറക്കിയത്. എച്ച്എംഡി 130 മ്യൂസികിന് 1,899 രൂപയും എച്ച്എംഡി 150 മ്യൂസികിന് 2,399 രൂപയുമാണ് വില വരുന്നത്. ഇതിൽ ലൗഡ്സ്പീക്കറുകൾ, മ്യൂസിക് ബട്ടണുകൾ, മികച്ച ബാറ്ററി ലൈഫ് എന്നിവയുണ്ട്.

രാജസ്ഥാൻ റോയൽസുമായുള്ള പാർട്ണർഷിപ്പ് പുതുക്കി എച്ച്എംഡി!

രണ്ട് ഫോണുകളിലും 2500mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്. ഇത് 50 മണിക്കൂർ വരെ മ്യൂസിക് പ്ലേബാക്കും 36 ദിവസം വരെ സ്റ്റാൻഡ്ബൈ കോളും വാഗ്ദാനം ചെയ്യുന്നു. ടൈപ്പ്-സി ഫാസ്റ്റ് ചാർജിംഗും ഇവ സപ്പോർട്ട് ചെയ്യും. ബ്ലൂടൂത്ത് 5.0, വയർലെസ്, വയർഡ് എഫ്എം റേഡിയോ, ഇൻബോക്‌സ് ഇയർഫോണുകൾ എന്നിവയുമുണ്ട്.

മൈക്രോ എസ്ഡി കാർഡുകൾ വഴി സ്റ്റോറേജ് 32 ജിബി വരെ വികസിപ്പിക്കാനും കഴിയും. എച്ച്എംഡി 130 മ്യൂസിക്കിൽ ബിൽറ്റ്-ഇൻ UPI പ്രവർത്തനവും ഉൾപ്പെടുന്നുണ്ട്. അതേസമയം എച്ച്എംഡി 150 മ്യൂസിക്കിൽ സ്‌കാൻ-ആൻഡ്-പേ ഫീച്ചറും നൽകിയിട്ടുണ്ട്. എച്ച്എംഡി 130 മോഡലിൽ ഡ്യുവൽ ഫ്‌ലാഷ്ലൈറ്റ്, ഹിന്ദിയിലും ഇംഗ്ലീഷിലും ടെക്സ്റ്റ്-ടു-സ്പീച്ച്, സ്‌ക്രാച്ച്-റെസിസ്റ്റന്റ് ഡിസ്പ്ലേ എന്നീ ഫീച്ചറുകളും ഉൾപ്പെടുന്നുണ്ട്.

ഈ ഫീച്ചർ ഫോൺ നീല, കടും ചാരനിറം, ചുവപ്പ് നിറങ്ങളിലാണ് ലഭ്യമാകുക. എച്ച്എംഡി 150 മ്യൂസിക് ഇളം നീല, പർപ്പിൾ, ചാരനിറങ്ങളിൽ ലഭ്യമാണ്. ദിവസേനയുള്ള പ്രശ്‌നങ്ങൾ ചെറുക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് റൈൻഫോഴ്സ്ഡ് കോർണറുകളും ഈടുനിൽക്കുന്ന ബിൽഡുകളും ഇതിന് നൽകിയിട്ടുണ്ട്.

ക്രിക്കറ്റിനോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിനാണ് രാജസ്ഥാൻ റോയൽസുമായി ഔദ്യോഗിക സ്മാർട്ട്ഫോൺ പങ്കാളിത്തം നീട്ടിയതെന്ന് എച്ച്എംടിയുമായി ബന്ധപ്പെട്ടവർ അറിയിച്ചു. ഇന്ത്യൻ വിപണിക്ക് സമാനതകളില്ലാത്ത വിലയിൽ നൂതന മൊബൈൽ പരിഹാരങ്ങൾ നൽകുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധതയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ വികസനമെന്നും എച്ച്എംഡി വൃത്തങ്ങൾ അറിയിച്ചു.

രാജസ്ഥാൻ റോയൽസുമായുള്ള പാർട്ണർഷിപ്പ് പുതുക്കി എച്ച്എംഡി!

രാജസ്ഥാൻ റോയൽസിന്റെ ക്രിക്കറ്റ് ഡയറക്ടർ കുമാർ സംഗക്കാരയുടെ സാന്നിധ്യത്തിൽ എച്ച്എംഡിയുടെ വൈസ് പ്രസിഡന്റും ഇന്ത്യൻ സിഇഒയുമായ രവി കുൻവാറാണ് ഫോൺ ലോഞ്ച് ചെയ്തത്. ഈ അടുത്ത് ബാർബി ഡോളിനെ അനുസ്മരിപ്പിക്കും വിധത്തിത്തിലുള്ള എച്ച് എംഡിയുടെ ബാർബി ഫ്‌ലിപ്പ് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നു.

പിങ്ക് കളറിലാണ് എച്ച്എംഡി ബാർബി ഫോൺ ആഗോള മാർക്കറ്റിൽ എത്തുന്നത്. പണ്ടുകാലത്തെ ഫ്‌ലിപ്പ് സ്മാർട്ട്‌ഫോണുകളെ അനുസ്മരിപ്പിക്കും വിധത്തിൽ ഫ്‌ലിപ്പ് ഡിസൈനാണ് ഇതിന് നൽകിയിരിക്കുന്നത്. എച്ച്എംഡി ബാർബി ഫ്‌ലിപ്പ് ഫോൺ വെറും കാഴ്ചയ്ക്ക് മാത്രമല്ല, മറിച്ച് ബാർബി ആരാധകർക്കും നൊസ്റ്റാൾജിയ പ്രേമികൾക്കും വേണ്ടി രൂപകൽപ്പന ചെയ്ത ഫോണാണ്. കാഴ്ചയിൽ ബാർബി ഫോണിന് അനുസ്മരിപ്പിക്കും വിധത്തിലാണ് ഫോണിലെ ഓരോ ഫീച്ചറും തയ്യാറാക്കിയിരിക്കുന്നത്.

രാജസ്ഥാൻ റോയൽസുമായുള്ള പാർട്ണർഷിപ്പ് പുതുക്കി എച്ച്എംഡി!

ഫ്ലിപ്പ് ഡിസൈനും 2.8 ഇഞ്ച് ഇന്റേണൽ ഡിസ്‌പ്ലേയും ഉള്ള ഈ ഫീച്ചർ ഫോണിന് 1.77 ഇഞ്ച് ഝഝഢഏഅ പുറം സ്‌ക്രീനും ലഭിക്കുന്നുണ്ട്. പിങ്ക് നിറത്തിലുള്ള ചാർജിംഗ് കേസ്, പിങ്ക് ബാറ്ററി, അധിക ബാക്ക് കവറുകൾ, സ്റ്റിക്കറുകൾ, ലാനിയാർഡുകൾ, ചാംസ് തുടങ്ങിയ ആക്‌സസറികൾ എന്നിവയുള്ള പിങ്ക് ജ്വല്ലറി ബോക്‌സ് പോലുള്ള കേസിൽ ഈ ഹാൻഡ്‌സെറ്റ് ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
Human Mobile Devices has launched the HMD 130 Music and HMD 150 Music feature phones, designed specifically for music lovers, offering dedicated music controls, superior audio quality, and long-lasting battery life. The phones are available in trendy colors and come with a 1-year replacement guarantee. Kumar Sangakkara, Director of Rajasthan Royals, joined HMD’s CEO Ravi Kunwar at the launch event to discuss the brand’s focus on innovation and sustainability.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X