ബജറ്റ് വിലയിൽ സുന്ദരൻ സ്മാർട്ട്ഫോണുമായി എച്ച്എംഡി; ഓറ² വന്നത് 256GB സ്റ്റോറേജ് സഹിതം
നോക്കിയ ബ്രാൻഡഡ് സ്മാർട്ട്ഫോണുകളിലൂടെ പ്രശസ്തരായ എച്ച്എംഡി (HMD) മൊബൈൽ പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കി, എച്ച്എംഡി ഓറ² (HMD Aura² ) എന്നാണ് ഈ സ്മാർട്ട്ഫോണിന്റെ പേര്. താങ്ങാനാകുന്ന വിലയിൽ ഒരു ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ എന്ന നിലയിലാണ് എച്ച്എംഡി ഓറ² അവതരിപ്പിച്ചിരിക്കുന്നത്. ശക്തമായ Unisoc SC9863A ചിപ്‌സെറ്റ് സഹിതമാണ് ഈ ഫോൺ എത്തിയിരിക്കുന്നത്. മുൻപ് നോക്കിയ എന്ന പേരിൽ ഫോണുകൾ ഇറക്കിയിരുന്ന എച്ച്എംഡി (Human Mobile Devices) കഴിഞ്ഞ വർഷം മുതലാണ് സ്വന്തം പേര് ബ്രാൻഡ്നെയിം ആക്കി ഫോണുകൾ ഇറക്കിത്തുടങ്ങിയത്.
HMD Aura² ന്റെ പ്രധാന ഫീച്ചറുകൾ: 1280×576 റെസല്യൂഷനോടുകൂടിയ 6.52 ഇഞ്ച് IPS HD+ LCD ഡിസ്പ്ലേയോടെയാണ് പുതിയ HMD Aura² സ്മാർട്ട്ഫോൺ എത്തിയിരിക്കുന്നത്. 60Hz റിഫ്രഷ് റേറ്റും 460 nits പീക്ക് ബ്രൈറ്റ്‌നസും ഉൾപ്പെടെ വിവിധ ഡിസ്‌പ്ലേ ഫീച്ചറുകളും ഉണ്ട്. പ്രത്യേകിച്ച് ഈ ഫോൺ മികച്ച ഡിസ്പ്ലേ എക്സ്പീരിയൻസ് വാഗ്ദാനം ചെയ്യുന്നു.

യൂണിസോക് SC9863A ചിപ്‌സെറ്റ് ആണ് HMD Aura² സ്മാർട്ട്‌ഫോണിന്റെ കരുത്ത്. ഈ ചിപ്‌സെറ്റ് മെച്ചപ്പെട്ട പെർഫോമൻസ് വാഗ്ദാനം ചെയ്യുന്നു. 256 GB സ്റ്റോറേജ് ഈ ബജറ്റ് സ്മാർട്ട്ഫോണിൽ എച്ച്എംഡി വാഗ്ദാനം ചെയ്യുന്നുണ്ട്. 4 ജിബി റാമും ഇത് കൂടാതെ വെർച്വൽ റാം ഫീച്ചറും ഇതിൽ ഉണ്ട്.
ക്യാമറകളുടെ കാര്യത്തിലേക്ക് വന്നാൽ, ബജറ്റ് വിലയിൽ എത്തുന്ന ഫോൺ എന്ന നിലയിൽ 13 എംപി ഓട്ടോ-ഫോക്കസ് ക്യാമറയാണ് ഇതിലെ മെയിൻ, ഇത് എൽഇഡി ഫ്ലാഷ് പിന്തുണയോടെ എത്തുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5എംപി ക്യാമറയും ഈ എച്ച്എംഡി ഗ്ലോബൽ ഓറ² ഫോണിലുണ്ട്.

12 ബിൽറ്റ് ഇൻ ഫിൽട്ടറുകൾ സഹിതം എത്തുന്നതിനാൽ HMD Aura2 ലെ ക്യാമറകൾക്ക് ഊർജ്ജസ്വലവും പ്രൊഫഷണൽ ലുക്ക് നൽകുന്നതുമായ ചിത്രങ്ങൾ ഈസിയായി സൃഷ്ടിക്കാൻ സാധിക്കും എന്ന് കമ്പനി പറയുന്നു. ആൻഡ്രോയിഡ് 14 (ഗോ എഡിഷൻ) -ൽ ആണ് ഈ ബജറ്റ് സ്മാർട്ട്ഫോണിന്റെ പ്രവർത്തനം. രണ്ട് വർഷത്തെ ത്രൈമാസ സുരക്ഷാ അപ്‌ഡേറ്റുകൾ ഇതിന് ലഭിക്കും.
സുരക്ഷയ്ക്കായി സൈഡ് മൗണ്ട് ഫിംഗർ പ്രിന്റ് സെൻസറാണ് എച്ച്എംഡി ഓറ2ൽ നൽകിയിരിക്കുന്നത്. യുഎസ്ബി- സി പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, എഫ്എം റേഡിയോ എന്നിവയും ഇതിലുണ്ട്. മികച്ച ഈടിനായി IP54 റേറ്റിംഗ് സഹിതമാണ് ഈ എച്ച്എംഡി സ്മാർട്ട്ഫോൺ വിപണിയിൽ എത്തിയിരിക്കുന്നത്.
ബാറ്ററിയുടെ കാര്യത്തിലേക്ക് വന്നാൽ, 10W ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഇതിലുള്ളത്. ഒറ്റ ചാർജിൽ 51 മണിക്കൂർ വരെ ബാറ്ററി ലൈഫ് നിലനിർത്താൻ ഈ സ്മാർട്ട്ഫോണിന് കഴിയും. 800 ചാർജിംഗ് സൈക്കിളുകൾക്ക് ശേഷവും 80% ബാറ്ററി ശേഷി നിലനിർത്താൻ ഈ ഫോണിന് സാധിക്കുമെന്നും കമ്പനി പറയുന്നു.

നിലവിൽ ഓസ്ട്രേലിയൻ വിപണിയിൽ ആണ് ഈ ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. അധികം വൈകാതെ ഇന്ത്യ അടക്കമുള്ള വിപണികളിലേക്കും ഈ സ്മാർട്ട്ഫോൺ എത്തും. HMD യുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ ലിസ്റ്റിംഗ് പ്രകാരം ഷാഡോ ബ്ലാക്ക്, ഇലക്ട്രിക് പർപ്പിൾ നിറങ്ങളിൽ ആണ് എച്ച്എംഡി ഓറ² പുറത്തിറങ്ങിയിരിക്കുന്നത്.
എച്ച്എംഡി ഓറ² സ്മാർട്ട്ഫോണിന്റെ വില 169 ഓസ്ട്രേലിയൻ ഡോളർ (ഇന്ത്യൻ കറൻസിയിൽ 9,232 രൂപ) ആണ്. 2025 മാർച്ച് 13 മുതൽ hmd.com ൽ ഇത് വാങ്ങാൻ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്കായി കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. ഇതിന്റെ ഇന്ത്യൻ ലോഞ്ചിനെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല.


Click it and Unblock the Notifications








