Home
Mobile

ബാറ്ററി വരെ പിങ്ക് നിറത്തിൽ! കൂട്ടത്തിലെ ക്യൂട്ട് ഇന്ത്യയിലെത്തിയിട്ടുണ്ട്‌

ബാർബി ഡോളിനെ അനുസ്മരിപ്പിക്കും വിധത്തിത്തിലുള്ള എച്ച് എംഡിയുടെ ബാർബി ഫ്ലിപ്പ് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. പിങ്ക് കളറിലാണ് എച്ച്എംഡി ബാർബി ഫോൺ ആഗോള മാർക്കറ്റിൽ എത്തുന്നത്. പണ്ടുകാലത്തെ ഫ്ലിപ്പ് സ്മാർട്ട്ഫോണുകളെ അനുസ്മരിപ്പിക്കും വിധത്തിൽ ഫ്ലിപ്പ് ഡിസൈനാണ് ഇതിന് നൽകിയിരിക്കുന്നത്. എച്ച്എംഡി ബാർബി ഫ്ലിപ്പ് ഫോൺ വെറും കാഴ്ചയ്ക്ക് മാത്രമല്ല, മറിച്ച് ബാർബി ആരാധകർക്കും നൊസ്റ്റാൾജിയ പ്രേമികൾക്കും വേണ്ടി രൂപകൽപ്പന ചെയ്ത ഫോണാണ്. കാഴ്ചയിൽ ബാർബി ഫോണിന് അനുസ്മരിപ്പിക്കും വിധത്തിലാണ് ഫോണിലെ ഓരോ ഫീച്ചറും തയ്യാറാക്കിയിരിക്കുന്നത്.

ഫ്‌ലിപ്പ് ഡിസൈനും 2.8 ഇഞ്ച് ഇന്റേണൽ ഡിസ്പ്ലേയും ഉള്ള ഈ ഫീച്ചർ ഫോണിന് 1.77 ഇഞ്ച് QQVGA പുറം സ്‌ക്രീനും ലഭിക്കുന്നുണ്ട്. പിങ്ക് നിറത്തിലുള്ള ചാർജിംഗ് കേസ്, പിങ്ക് ബാറ്ററി, അധിക ബാക്ക് കവറുകൾ, സ്റ്റിക്കറുകൾ, ലാനിയാർഡുകൾ, ചാംസ് തുടങ്ങിയ ആക്സസറികൾ എന്നിവയുള്ള പിങ്ക് ജ്വല്ലറി ബോക്സ് പോലുള്ള കേസിൽ ഈ ഹാൻഡ്സെറ്റ് ലഭ്യമാണ്.

കൂട്ടത്തിലെ ക്യൂട്ട് ഇന്ത്യയിലെത്തിയിട്ടുണ്ട്‌

2024 ഓഗസ്റ്റിൽ തിരഞ്ഞെടുത്ത ആഗോള വിപണികളിൽ ബാർബി ഫോൺ അനാച്ഛാദനം ചെയ്തിരുന്നു. അൽപ്പം വൈകിയാണ് ഇന്ത്യയിലേക്ക് ഈ ഫോണിന്റെ കടന്നുവരവ്. എച്ച്എംഡി ബാർബി ഫോണിന്റെ ഇന്ത്യയിലെ വില 7,999 രൂപയാണെന്ന് കമ്പനിയുടെ എക്‌സ് പോസ്റ്റ് സ്ഥിരീകരിക്കുന്നു. ഈ ഹാൻഡ്സെറ്റ് നിലവിൽ എച്ച്എംഡി ഇന്ത്യ വെബ്സൈറ്റ് വഴി രാജ്യത്ത് വാങ്ങാൻ ലഭ്യമാണ്.

ഒരു മേക്കപ്പ് ബോക്സ് തീമിലാണ് എച്ച്എംഡി ബാർബി ഫ്ലിപ്പ് ഫോണിന്റെ നിർമ്മാണം. ഫോണിന്റെ സൗന്ദര്യം കുറച്ച് കൂടി വർദ്ധിപ്പിക്കാനായി പിങ്ക് നിറത്തിലുള്ള യുഎസ്ബി ടൈപ്പ്-സി കേബിൾ, രണ്ട് അധിക ബാർബി തീം ബാക്ക് കവറുകൾ, സ്റ്റിക്കറുകൾ, ബീഡ് ചെയ്ത ലാനിയാർഡുകൾ, മറ്റ് ആകർഷണങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒരു ജ്വല്ലറി ബോക്‌സ്-സ്‌റ്റൈൽ കേസിലാണ് ഫോൺ വിതരണം ചെയ്യുന്നത്.

കൂട്ടത്തിലെ ക്യൂട്ട് ഇന്ത്യയിലെത്തിയിട്ടുണ്ട്‌

64MB റാമും 128MB ഓൺബോർഡ് സ്റ്റോറേജുമായി ജോടിയാക്കിയ Unisoc T107 SoC ആണ് ഫോണിന് കരുത്ത് പകരുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് 32GB വരെ വികസിപ്പിക്കാം. HMD യുടെ ബാർബി തീം ഫ്‌ലിപ്പ് ഫോൺ S30+ OS-ൽ പ്രവർത്തിക്കുന്നു, മുകളിൽ ബാർബി തീം UI ഉണ്ട്. ഇതിൽ ബാർബി തീം ഈസ്റ്റർ എഗ്ഗുകളും ബീച്ച് തീം മാലിബു സ്‌നേക്ക് ഗെയിമും ഉൾപ്പെടുന്നുണ്ട്.

കീപാഡിൽ ബാർബി പിങ്ക് നിറത്തിലുള്ള ഷേഡും നൽകിയിട്ടുണ്ട്. പവർ ഓൺ ചെയ്യുമ്പോൾ ഉപയോക്താക്കളെ 'ഹായ് ബാർബി' ടോൺ ഉപയോഗിച്ച് സ്വാഗതം ചെയ്യുന്നു. പിങ്ക് നിറത്തിൽ വരുന്ന 1,450mAh റിമൂവബിൾ ബാറ്ററിയാണ് HMD ബാർബി ഫോണിലുള്ളത്. ഇത് 4G, ബ്ലൂടൂത്ത് 5.0, 3.5mm ഓഡിയോ ജാക്ക്, USB ടൈപ്പ്-സി കണക്റ്റിവിറ്റി എന്നിവയെ പിന്തുണയ്ക്കുന്നു.

കൂട്ടത്തിലെ ക്യൂട്ട് ഇന്ത്യയിലെത്തിയിട്ടുണ്ട്‌

എൽഇഡി ഫ്‌ലാഷിനൊപ്പം 0.3-മെഗാപിക്‌സൽ പിൻ ക്യാമറയും ഫോണിലുണ്ട്. ഫ്‌ലിപ്പ് ചെയ്യുമ്പോൾ ഇത് 108.4 x 55.1 x 18.9mm വലുപ്പവും 123.5g ഭാരവുമുണ്ട്. കൂടാതെ ഈ ഫോണിൽ *#227243# അമർത്തി BARBIE എന്ന് ടൈപ്പ് ചെയ്യുമ്പോൾ നിങ്ങൾക്ക് ബാർബി വാൾപേപ്പറുകളും *#ken# അല്ലെങ്കിൽ *#536#, ഫോർമാറ്റിൽ കെന്നിൽ നിന്നുള്ള ആശംസകളും *#malibu# എന്ന് ഡയൽ ചെയ്താൽ മാലിബു ബീച്ച് സൗണ്ടും ലഭിക്കും. ഇത്തരത്തിൽ കൗതുകകരമായ ഒട്ടേറെ സംഗതികൾ ഈ റെട്രോ ഫ്ലിപ്പ് ഫോൺ അവതരിപ്പിക്കുന്നുണ്ട്. നോക്കിയ ബ്രാൻഡഡ് സ്മാർട്ട്ഫോണുകൾ പുറത്തിറക്കിയിരുന്ന എച്ച്എംഡി സ്വന്തം ബ്രാൻഡിലും മൊബൈൽ പുറത്തിറക്കാൻ തുടങ്ങിയിരുന്നു. അത്തരത്തിൽ എച്ച്എംഡി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന പുത്തൻ ഫീച്ചർ മൊബൈലാണ് എച്ച്എംഡി ബാർബി ഫോൺ.

FAQs
ഏത് വർഷമാണ് ഫോൺ പുറത്തിറക്കിയത്

2016 ഡിസംബറിൽ

എച്ച്എംഡി പുറത്തിറക്കിയ ആദ്യഫോൺ

നോക്കിയ 150

GizBot Technology

More from GizBot

Best Mobiles in India

English summary
The HMD Barbie Phone has been launched in India at a price of Rs. 7,999, offering a unique flip design with Barbie-themed accessories. It features a 2.8-inch inner display, a 1.77-inch outer screen that doubles as a mirror, and is powered by the Unisoc T107 SoC with 64MB RAM and 128MB storage, expandable up to 32GB. The phone runs on S30+ OS, with a Barbie-themed UI, and comes with exclusive accessories like extra back covers, stickers, and charms.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X