Home
Mobile

എന്തോരം കഴിവുകളാ ഈ കവറിന്; ഇങ്ങനൊന്ന് വേറെ കണ്ടിട്ടുണ്ടാകില്ല! സ്മാർട്ട് ഔട്ട്ഫിറ്റ്സുമായി ​HMD ഫ്യൂഷൻ

നോക്കിയ ബ്രാൻഡ് ഫോണുകൾ നിർമാണത്തിലൂടെ പ്രശസ്തരായ എച്ച്എംഡി ഇപ്പോൾ സ്വന്തം ബ്രാൻഡ് നെയിമിൽ സ്മാർട്ട്ഫോണുകൾ ഇറക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളാണി. വ്യത്യസ്തയാർന്ന പാതയിലൂടെ സ്മാർട്ട്ഫോൺ വിപണിയിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന എച്ച്എംഡി ഈസി റിപ്പയറബിൾ സ്മാർട്ട്ഫോണുകളും മറ്റും പുറത്തിറക്കിക്കൊണ്ട് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ഫോണിന്റെ പെർഫോമൻസ് തന്നെ മാറ്റുന്ന പുത്തൻ കെയ്സ് (cases) സഹിതം എച്ച്എംഡി ഒരു പുതിയ സ്മാർട്ട്ഫോൺ അ‌വതരിപ്പിച്ചിരിക്കുന്നു. എച്ച്എംഡി ഫ്യൂഷൻ (HMD Fusion) എന്നാണ് ഈ സ്മാർട്ട്ഫോണിന്റെ പേര്. IFA 2024-ൽ ആണ് എച്ച്എംഡി ഈ സ്മാർട്ട്ഫോൺ അ‌വതരിപ്പിച്ചിരിക്കുന്നത്.

മോട്ടോ മോഡുകൾ പോലെ ഫോണിൻ്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്ന പുതിയ കെയ്സുകൾ പ്രവർത്തനക്ഷമമാക്കുന്നതിന് ആറ് പിൻ കണക്ടറോടുകൂടിയ ഒരു മോഡുലാർ ഡിസൈൻ ഈ ഫോണിന് ഉണ്ട്. എച്ച്എംഡി ഇതിനെ 'സ്മാർട്ട് ഔട്ട്ഫിറ്റ്സ്' എന്ന് വിളിക്കുന്നു. ഓരോ കവറും ഫോണിൻ്റെ ഹാർഡ്‌വെയറും സോഫ്‌റ്റ്‌വെയറും തൽക്ഷണം മാറ്റുന്നു, പുതിയ ഫീച്ചറുകളും അതുല്യമായ ഇൻ്റർഫേസുകളും മെച്ചപ്പെടുത്തിയ പ്രകടനവും അൺലോക്ക് ചെയ്യുന്നു- എന്ന് കമ്പനി പറയുന്നു.

എന്തോരം കഴിവുകളാ ഈ കവറിന്; സ്മാർട്ട് ഔട്ട്ഫിറ്റ്സുമായി ​HMD ഫ്യൂഷൻ

ഫ്ലാഷ്ലി ഔട്ട്ഫിറ്റ് (Flashy Outfit): ഈ കവർ ഫ്രണ്ട്, റിയർ ക്യാമറകൾക്കായി ഒരു ബിൽറ്റ്-ഇൻ റിംഗ് ലൈറ്റ് നൽകുന്നു, ക്യാമറ ആപ്പ് വഴി കസ്റ്റ​മൈസ് ചെയ്യാവുന്ന ലൈറ്റിംഗും ക്യാമറ ഇഫക്റ്റുകളും ഇത് വാഗ്ദാനം ചെയ്യുന്നു. പരുക്കൻ ഔട്ട്ഫിറ്റ് (Rugged Outfit): പൊടി, ജല പ്രതിരോധം എന്നിവയെ പ്രതിരോധിക്കുന്നതിനായി IP68 റേറ്റിംഗുകൾ ചേർത്താണ് ഈ കവർ നിർമിച്ചിരിക്കുന്നത്.

ഔട്ട്‌ഡോറിൽ സ്മാർട്ട്ഫോൺ ഉപയോഗിക്കുമ്പോൾ പരിരക്ഷ നൽകാൻ റഗ്ഗ്ഡ് കവർ സഹായിക്കും. കാന്തത്തോടുകൂടിയ വയർലെസ് ചാർജിംഗ് പിന്തുണയും ഇൻ-കേസ്-ഓഫ്-എമർജൻസി (ICE) ബട്ടണും ഈ കവർ വാഗ്ദാനം ചെയ്യുന്നു. കാഷ്വൽ ​ഔട്ട്ഫിറ്റ് (Casual Outfit): ഈ കവർ ഇൻഡസ്ട്രിയൽ ചിക് ഡിസൈൻ വാഗ്ദാനം ചെയ്യുന്നു. തിരഞ്ഞെടുക്കാൻ വിവിധ നിറമുള്ള കാഷ്വൽ ഔട്ട്ഫിറ്റുകൾ ലഭ്യമാണ്.

എന്തോരം കഴിവുകളാ ഈ കവറിന്; സ്മാർട്ട് ഔട്ട്ഫിറ്റ്സുമായി ​HMD ഫ്യൂഷൻ

ഗെയിമിങ്ങിനും മറ്റും അ‌നുയോജ്യമായ വിധത്തിലുള്ള ഔട്ട്ഫിറ്റും എച്ച്എംഡി ഫ്യൂഷൻ അ‌വതരിപ്പിക്കും. എച്ച്എംഡിയുടെ തന്നെ സ്കൈലൈൻ മോഡലിലേതിന് സമാനമായി ജെൻ2 റിപ്പയർ സൗകര്യവും ഇതിലുണ്ട്. അ‌തായത് ഐഫിക്‌സിറ്റിലൂടെ ഡിസ്‌പ്ലേ, ബാക്ക് കവർ, ബാറ്ററി, ചാർജിംഗ് പോർട്ട് റിപ്പയർ ഈസിയായി ചെയ്യാനാകും. നിലവിൽ IFA 2024-ൽ അ‌വതരിപ്പിച്ച ഈ ഫോണിലെ സ്മാർട്ട് ഔട്ട്ഫിറ്റ്സ് ഈ വർഷത്തിന്റെ അ‌വസാനത്തോടെയാകും വിപണിയിൽ എത്തുക.

എച്ച്എംഡി ഫ്യൂഷന്റെ പ്രധാന ഫീച്ചറുകൾ: 6.56 ഇഞ്ച് (720 x 1612 പിക്സലുകൾ) HD+ LCD സ്ക്രീൻ, 90Hz റിഫ്രഷ് റേറ്റ്, 600 nits വരെ പീക്ക് ​ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. അഡ്രിനോ 613 GPU ഉള്ള ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്.

4GB/ 6GB/ 8GB /12GB LPDDR4x റാം, 128GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം എന്നിവ ഈ എച്ച്എംഡി ഫോൺ വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം. രണ്ട് ഒഎസ് അ‌പ്ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

എന്തോരം കഴിവുകളാ ഈ കവറിന്; സ്മാർട്ട് ഔട്ട്ഫിറ്റ്സുമായി ​HMD ഫ്യൂഷൻ

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് എച്ച്എംഡി ഫ്യൂഷനിൽ ഒരുക്കിയിരിക്കുന്നത്. അ‌തിൽ ഇഐഎസ്, എഫ്/2.4 അപ്പേർച്ചർ എന്നിവയുള്ള 108 എംപി മെയിൻ ക്യാമറ, 2എംപി പോർട്രെയ്റ്റ് ക്യാമറ, എൽഇഡി ഫ്ലാഷ് എന്നിവ ഉൾപ്പെടുന്നു. ഫ്രണ്ടിൽ 50MP സെൽഫി ക്യാമറ അ‌വതരിപ്പിക്കുന്നു എന്നതാണ് ക്യാമറ വിഭാഗത്തിലെ ​​ഹൈ​ലൈറ്റ്.

ഡ്യുവൽ സിം (നാനോ + ഇസിം), സൈഡ് മൗണ്ട് ഫിംഗർപ്രിൻ്റ് സെൻസർ, IP54 റേറ്റിങ്, 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1,യുഎസ്ബി ​ടൈപ്പ്-സി, 33W ഫാസ്റ്റ് ചാർജിംഗ് ഉള്ള 5000mAh ബാറ്ററി എന്നിവയൊക്കെയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 202.5 ഗ്രാം ആണ് ഇതിന്റെ ഭാരം.

ബ്ലാക്ക് നിറത്തിൽ മാത്രമാണ് എച്ച്എംഡി ഫ്യൂഷൻ എത്തുന്നത്. ഇതിന്റെ ഒരു വേരിയന്റ് 249 യൂറോ (ഏകദേശം 23,225 രൂപ) വിലയിലും മറ്റൊരു വേരിയന്റ് 199 യൂറോ (ഏകദേശം 22,010 രൂപ) വിലയിലും എത്തും. ഇതിന്റെ ഫ്ലാഷി, റഗ്ഗഡ്, വയർലെസ്, ഗെയിമിംഗ് ഔട്ട്‌ഫിറ്റുകൾ ഈ വർഷാവസാനം 39 യൂറോയ്ക്കും 99 യൂറോയ്ക്കും ഇടയിൽ ലഭ്യമാകും.

Best Mobiles in India

English summary
At IFA 2024, HMD unveiled its latest smartphone, the HMD Fusion. Smart Outfits' is the highlight of HMD Fusion. Each outfit instantly alters the hardware and software of the phone, unlocking new capabilities, unique interfaces and enhanced performance, says the company. This phone comes in black color.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X