ഇത് സ്മാർട്ട്ഫോണോ മജീഷ്യനോ! 5999 രൂപയുടെ സൗജന്യ ഔട്ട്ഫിറ്റുകൾ സഹിതം HMD ഫ്യൂഷൻ ഇന്ത്യയിൽ
വ്യത്യസ്തതയാർന്ന സ്മാർട്ട്ഫോണുകൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്കും കുറഞ്ഞ ചെലവിൽ മികച്ച ഗെയിമിങ് ആസ്വദിക്കാൻ സാധിക്കുന്ന സ്മാർട്ട്ഫോൺ ആഗ്രഹിക്കുന്നവർക്കും പരിഗണിക്കാൻ പുതിയ ഓപ്ഷനുമായി എച്ച്എംഡി ഫ്യൂഷൻ (HMD Fusion) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. നോക്കിയ സ്മാർട്ട്ഫോണുകളുടെ നിർമാണത്തിലൂടെ സ്മാർട്ട്ഫോൺ രംഗത്ത് പ്രശസ്തമായ കമ്പനിയാണ് എച്ച്എംഡി ഗ്ലോബൽ. ഇപ്പോൾ അവർ തങ്ങളുടെ സ്വന്തം ബ്രാൻഡിന്റെ പേരിലും സ്മാർട്ട്ഫോണുകൾ ഇറക്കുന്നുണ്ട്. അത്തരത്തിൽ ഇന്ത്യയിൽ അവതരിപ്പിച്ച ഏറ്റവും പുതിയ 5ജി സ്മാർട്ട്ഫോൺ ആണ് എച്ച്എംഡി ഫ്യൂഷൻ. ടെക് ബ്ലോക്ക് കൺസെപ്‌റ്റിൽ സിംഗിൾ ബ്ലാക്ക് കളറിലാണ് എച്ച്എംഡി ഫ്യൂഷൻ എത്തിയിരിക്കുന്നത്.
ഫോണിന്റെ പെർഫോമൻസിനെയും ലുക്കിനെയുമൊക്കെ അടിമുടി മാറ്റുന്ന വിധത്തിലുള്ള 'സ്മാർട്ട് ഔട്ട്ഫിറ്റ്സ്' ആണ് എച്ച്എംഡി ഫ്യൂഷന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതിനൊപ്പം ലഭിക്കുന്ന ഓരോ ഔട്ട്ഫിറ്റും ഫോണിൻ്റെ ഹാർഡ്‌വെയറും സോഫ്‌റ്റ്‌വെയറും തൽക്ഷണം മാറ്റുന്നു, പുതിയ കഴിവുകളും അതുല്യമായ ഇൻ്റർഫേസുകളും മെച്ചപ്പെടുത്തിയ പെർഫോമൻസും അൺലോക്ക് ചെയ്യുന്നു എന്ന് കമ്പനി പറയുന്നു.

ഈ സ്മാർട്ട്ഫോണിലെ ഗെയിമിങ് എക്സ്പീരിയൻസ് കൂടുതൽ മികച്ചതാക്കാൻ എച്ച്എംഡി പ്രത്യേകം ശ്രദ്ധ നൽകിയിട്ടുണ്ട്. അതിന്റെ ഭാഗമായി ഇന്ത്യയിൽ ഡിജിറ്റൽ ടർബൈൻ, ആപ്‌റ്റോയിഡ് എന്നിവയുമായി എച്ച്എംഡി സഹകരിക്കുകയും Aptoide ഗെയിം സ്റ്റോറിനെ HMD ഫ്യൂഷനിലേക്ക് കൊണ്ടുവരുകയും ചെയ്തിരിക്കുന്നു. ഇത് ഉപയോക്താക്കൾക്ക് ലോകത്തിലെ മുൻനിര മൊബൈൽ ഗെയിമുകളിലേക്ക് ആക്‌സസ് നൽകുന്നു. കൂടാതെ ഡിജിറ്റൽ ടർബൈനിൻ്റെ SingleTapTM സാങ്കേതികവിദ്യ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് മികച്ച ഗെയിമിങ് ആസ്വദിക്കാനാകും.
മോട്ടോ മോഡുകൾ പോലെ ഫോണിൻ്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്ന കെയ്സുകൾ പ്രവർത്തനക്ഷമമാക്കുന്നതിന് ആറ് പിൻ കണക്ടറോടുകൂടിയ ഒരു മോഡുലാർ ഡിസൈൻ ഈ ഫോണിന് ഉണ്ട്. കൂടാതെ എച്ച്എംഡിയുടെ തന്നെ സ്കൈലൈൻ മോഡലിലേതിന് സമാനമായി ജെൻ2 റിപ്പയർ സൗകര്യവും ഇതിലുണ്ട്. അതായത് ഐഫിക്‌സിറ്റിലൂടെ ഡിസ്‌പ്ലേ, ബാക്ക് കവർ, ബാറ്ററി, ചാർജിംഗ് പോർട്ട് റിപ്പയർ ഈസിയായി ചെയ്യാനാകും.

എച്ച്എംഡി ഫ്യൂഷന്റെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 6.56 ഇഞ്ച് (720 x 1612 പിക്സലുകൾ) HD+ LCD സ്ക്രീൻ, 90Hz റിഫ്രഷ് റേറ്റ്, 600 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവയും ഇതിലുണ്ട്.
അഡ്രിനോ 613 GPU, 4GB/ 6GB/ 8GB /12GB LPDDR4x റാം, 128GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയാണ് എച്ച്എംഡി ഫ്യൂഷന്റെ പ്രവർത്തനം. രണ്ട് ഒഎസ് അപ്ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ക്യാമറകളുടെ കാര്യമെടുത്താൽ ഡ്യുവൽ റിയർ ക്യാമറകളുമായാണ് എച്ച്എംഡി ഫ്യൂഷൻ അവതരിപ്പിച്ചിരിക്കുന്നത്. അതിൽ ഇഐഎസ്, എഫ്/2.4 അപ്പേർച്ചർ എന്നിവയുള്ള 108 എംപി മെയിൻ ക്യാമറ, 2എംപി പോർട്രെയ്റ്റ് ക്യാമറ, എൽഇഡി ഫ്ലാഷ് എന്നിവ ഉൾപ്പെടുന്നു. സെൽഫിക്കും മറ്റുമായി 50MP ഫ്രണ്ട് ക്യാമറ അവതരിപ്പിക്കുന്നു എന്നതാണ് മറ്റൊരു പ്രധാന സവിശേഷത.

സൈഡ് മൗണ്ട് ഫിംഗർപ്രിൻ്റ് സെൻസർ, IP54 റേറ്റിങ്, ഡ്യുവൽ സിം (നാനോ + ഇസിം), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1,യുഎസ്ബി ടൈപ്പ്-സി, 33W ഫാസ്റ്റ് ചാർജിംഗ് ഉള്ള 5000mAh ബാറ്ററി, 202.5 ഗ്രാം ഭാരം എന്നിവയൊക്കെയാണ് എച്ച്എംഡി ഫ്യൂഷന്റെ മറ്റ് പ്രധാന ഫീച്ചറുകൾ.
വിലയും ലഭ്യതയും: എച്ച്എംഡി ഫ്യൂഷൻ്റെ വില. 17,999 രൂപയാണ്. ഇതോടൊപ്പം 5,999 രൂപ വിലമതിക്കുന്ന കാഷ്വൽ ഔട്ട്ഫിറ്റ്, എച്ച്എംഡി ഫ്ലാഷി ഔട്ട്ഫിറ്റ്, എച്ച്എംഡി ഗെയിമിംഗ് ഔട്ട്ഫിറ്റ് എന്നിവ കോംപ്ലിമെൻ്ററിയായി ലഭ്യമാകുന്നു. നവംബർ 29 ഉച്ചയ്ക്ക് 12.01 മുതൽ ആമസോൺ, HMD.com എന്നിവവഴി ഇതിന്റെ വിൽപ്പനയാരംഭിക്കും. ലോഞ്ച് ഓഫറിന്റെ ഭാഗമായി ആമസോണിൽ പരിമിതകാലത്തേക്ക് ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്, അതിനാൽ തുടക്കത്തിൽ ഇത് 15999 രൂപ വിലയിൽ വാങ്ങാനാകും.


Click it and Unblock the Notifications