നോക്കിയയുടെ 5.1, 3.1, 2.1 എന്നീ മൂന്ന് തകർപ്പൻ മോഡലുകൾ എത്തി!!

By Shafik
|

നോക്കിയയുടെ ഏറ്റവും പുതിയ മൂന്ന് തകർപ്പൻ മോഡലുകൾ എത്തി. നോക്കിയയുടെ 5.1, 3.1, 2.1 എന്നീ മോഡലുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഇതിൽ രണ്ടു മോഡലുകൾ ആൻഡ്രോയിഡ് ഗോ വേർഷനിലും ഒന്ന് ആൻഡ്രോയിഡ് വൺ വേർഷനിലും പ്രവർത്തിക്കുന്നവയാണ്.

നോക്കിയയുടെ 5.1, 3.1, 2.1 എന്നീ മൂന്ന് തകർപ്പൻ മോഡലുകൾ എത്തി!!

ഇതിൽ ആൻഡ്രോയ്ഡ് വൺ അധിഷ്ഠിത ഫോണിൽ രണ്ടു വർഷം വരെ അപ്ഡേറ്റുകളും മൂന്ന് വർഷം വരെ സെക്യൂരിറ്റി അപ്ഡേറ്റ്സുകളും ലഭിക്കും എന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. എന്തൊക്കെയാണ് സവിശേഷതകൾ എന്ന് നോക്കാം.

നോക്കിയ 2.1

നോക്കിയ 2.1

ആൻഡ്രോയിഡ് ഗോ എഡിഷൻ ഓറിയോയിൽ പ്രവർത്തിക്കുന്ന മോഡലാണ് നോക്കിയ 2.1. ഈ മോഡലിന് വില വരുന്നത് €99/$115 (ഏകദേശം 7600 രൂപ) ആണ്. 16:9 ആസ്പെക്റ്റ് റേഷിയോ ഉള്ള 5.5 ഇഞ്ച് ഡിസ്പ്ളേ ആണ് ഫോണിനുള്ളത്. 720 പിക്സൽസ് റെസൊലൂഷൻ ആണ് ഈ ഡിസ്പ്ളേക്ക് ഉള്ളത്. മുൻഭാഗത്തുള്ള സ്റ്റീരിയോ സ്പീക്കറുകളാണ് ഈ മോഡലിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. Snapdragon 425 പ്രോസസറോട് കൂടിയാണ് ഈ മോഡൽ എത്തുന്നത്. മുമ്പിറങ്ങിയ 2017 മോഡലിന് കോർടെക്സ് എ 7 മാത്രമായിരുന്നു ഉള്ളത് എന്നോർക്കണം.

1 ജിബി റാം ഉള്ള ഫോണിലെ മെമ്മറി 8 ജിബി ആണ്. മൈക്രോ എസ്ഡി ഉപയോഗിക്കാനുള്ള സൗകര്യവുമുണ്ട്. ഇതിലെല്ലാം മേലെയായി വരുന്ന മറ്റൊരു പ്രധാന സവിശേഷതയാണ് 4000 mAh ന്റെ ഭീമൻ ബാറ്ററി. ഈ ഒരു വിലയിൽ ലഭിക്കാവുന്ന ഏറ്റവും മികച്ച ബാറ്ററി കരുത്ത് തന്നെയാണിത്. 8 മെഗാപിക്സൽ ബാക്ക് ക്യാമറ, 5 മെഗാപിക്സൽ മുൻക്യാമറ എന്നിവയാണ് ക്യാമറയുടെ കാര്യത്തിൽ നമുക്ക് കാണാൻ കഴിയുന്നത്. നീല /കോപ്പർ, നീല / സിൽവർ, ഗ്രേ / സിൽവർ എന്നീ നിറങ്ങളിലാണ് ഫോൺ ലഭ്യമാകുക.

 

നോക്കിയ 3.1

നോക്കിയ 3.1

ആൻഡ്രോയിഡ് ഗോ എഡിഷൻ ഓറിയോയിൽ പ്രവർത്തിക്കുന്ന മോഡൽ തന്നെയാണ് നോക്കിയ 3.1ഉം. ഈ മോഡലിന് വില വരുന്നത് €139/$159 (ഏകദേശം 10500 രൂപ) ആണ്. 18:9 ആസ്പെക്റ്റ് റേഷിയോ ഉള്ള 5.2 ഇഞ്ച് ഡിസ്പ്ളേ ആണ് ഫോണിനുള്ളത്. 720 പിക്സൽസ് റെസൊലൂഷൻ ആണ് ഈ ഡിസ്പ്ളേക്ക് ഉള്ളത്. MediaTek 6750 പ്രോസസറോട് കൂടിയാണ് ഈ മോഡൽ എത്തുന്നത്.

2 ജിബി റാം, 16 ജിബി മെമ്മറി, 3 ജിബി റാം, 32 ജിബി മെമ്മറി എന്നിങ്ങനെ രണ്ടു വേരിയന്റുകളിലാണ് ഫോൺ ലഭിക്കുക. മൈക്രോ എസ്ഡി ഉപയോഗിക്കാനുള്ള സൗകര്യവുമുണ്ട്. 13 മെഗാപിക്സൽ ബാക്ക് ക്യാമറ, 8 മെഗാപിക്സൽ മുൻക്യാമറ എന്നിവയാണ് ക്യാമറയുടെ കാര്യത്തിൽ നമുക്ക് കാണാൻ കഴിയുന്നത്. നീല /കോപ്പർ, കറുപ്പ് / ക്രോം, വെള്ള എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാകും.

 

നോക്കിയ 5.1

നോക്കിയ 5.1

പഴയ നോക്കിയ 5നെ അപേക്ഷിച്ച് കാര്യമായ മാറ്റത്തോടെയാണ് നോക്കിയ 5.1 എത്തുന്നത്. ആൻഡ്രോയിഡ് വൺ ആണ് ആൻഡ്രോയിഡ് ഓറിയോ വേർഷൻ. ഈ മോഡലിന് വില വരുന്നത് €189/$219 (ഏകദേശം 14400 രൂപ) ആണ്. 18:9 ആസ്പെക്റ്റ് റേഷിയോ ഉള്ള 5.5 ഇഞ്ച് FullHD+ ഡിസ്പ്ളേ ആണ് ഫോണിനുള്ളത്. 1,080 x 2,160 പിക്സൽസ് റെസൊലൂഷൻ ആണ് ഈ ഡിസ്പ്ളേക്ക് ഉള്ളത്. 2.5 ഡി കോർണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണവും ഫോണിനുണ്ട്.

2 ജിബി റാം, 16 ജിബി മെമ്മറി, 3 ജിബി റാം, 32 ജിബി മെമ്മറി എന്നിങ്ങനെ രണ്ടു വേരിയന്റുകളിലാണ് ഫോൺ ലഭിക്കുക. മൈക്രോ എസ്ഡി ഉപയോഗിക്കാനുള്ള സൗകര്യവുമുണ്ട്. 16 മെഗാപിക്സൽ ബാക്ക് ക്യാമറ, 8 മെഗാപിക്സൽ മുൻക്യാമറ എന്നിവയാണ് ക്യാമറയുടെ കാര്യത്തിൽ നമുക്ക് കാണാൻ കഴിയുന്നത്. നീല, കോപ്പർ, കറുപ്പ് എന്നീ നിറങ്ങളിലാണ് ഫോൺ ലഭ്യമാകുക.

ഞെട്ടാൻ തയ്യാറായിക്കോളൂ.. 353 രൂപക്ക് ഒരു മാസം 1000 ജിബിയുമായി വൊഡാഫോൺ!!ഞെട്ടാൻ തയ്യാറായിക്കോളൂ.. 353 രൂപക്ക് ഒരു മാസം 1000 ജിബിയുമായി വൊഡാഫോൺ!!

Best Mobiles in India

Read more about:
English summary
Nokia has finally pulled the curtains from its most anticipated smartphones. The company has unveiled a trio of new smartphones today-the Nokia 2.1, Nokia 3.1 and Nokia 5.1.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X