നോക്കിയ X6 ഉടന്‍ ആഗോള വിപണിയില്‍, അതിനോടൊപ്പം നോക്കിയ X5, X7 എത്തുമോ?

|

ഒരിക്കല്‍ മറ്റു സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ക്കു വേണ്ടി പിന്‍മാറിയ നോക്കിയ ഇപ്പോള്‍ വലിയ മുന്നേറ്റമാണ് നടത്തുന്നത്. ഇപ്പോഴത്തെ നോക്കിയ ഫോണ്‍ നിര്‍മ്മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍ പുതിയ ഫോണുകളുമായി എത്തുകയാണ്.

നോക്കിയ X6 ഉടന്‍ ആഗോള വിപണിയില്‍, അതിനോടൊപ്പം നോക്കിയ X5, X7 എത്തുമോ?

കഴിഞ്ഞ ആഴ്ചയാണ് നോക്കിയ X6 ചൈനയില്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ ഈ ഫോണ്‍ ആഗോള വിപണിയിലേക്ക് എത്തിക്കാനുളള തിടുക്കത്തിലാണ് എച്ച്എംഡി ഗ്ലോബല്‍. കമ്പനിയുടെ സി.പി.ഒ, ജുഹോ സര്‍വികാസ്, ഒരു പോളിലൂടെയാണ് ഈ ഫോണിന്റെ ആഗോള ലോഞ്ചിങ്ങിനെ കുറിച്ച് അവതരിപ്പിച്ചത്.

'Getting a lot of traffic on this so let's ask around. Should we bring Nokia X6 to another markets too'. സാര്‍വികാസ് കഴിഞ്ഞ വ്യാഴാഴിച്ച ട്വിറ്ററില്‍ ഹോസ്റ്റ് ചെയ്ത പോള്‍ ഇങ്ങനെയായിരുന്നു. ആ സമയം ഇതിന് 5,299 വോട്ട് ലഭിച്ചു. നോക്കിയ X6 നോടൊപ്പം മറ്റു രണ്ടു ഫോണുകളായ നോക്കിയ X5, X7 നും എത്തുമോ എന്നും സംശയമാണ്.

നോക്കിയ X6ന്റെ സവിശേഷതകളും വിലയും

കഴിഞ്ഞ ആഴ്ചയാണ് നോക്കിയ 6 ചൈനയില്‍ ഇറങ്ങിയത്. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയും ഫോണിന്റെ മുകളിലായി നോച്ചും കാണാം. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 636 SoC, 6ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയും ഫോണിലുണ്ട്. 16എംപി, 5എംപി ഡ്യുവല്‍ ക്യാമറ സെറ്റപ്പാണ് ഫോണിന്റെ പിന്നില്‍. മുന്നില്‍ 16എംപിയും. 3060എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നോക്കിയ X6ന്റെ വില ആരംഭിക്കുന്നത് 13,800 രൂപ മുതലാണ്. 4ജിബി റാം 64ജിബി സ്റ്റോറേജിന് 16,900 രൂപയും 6ജിബി റാം 64ജിബി സ്‌റ്റോറേജിന് 18,100 രൂപയുമാണ്. മേയ് 21 മുതല്‍ ഈ ഫോണ്‍ ചൈനയില്‍ ലഭ്യമാകും. ഏറ്റവും പെട്ടന്നു തന്നെ ഇത് മറ്റു വിപണിയിലേക്കും എത്തുന്നതാണ്.

ആന്‍ഡ്രോയിഡ് ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്ത ടെക്‌സ്റ്റ് മെസേജുകള്‍ എങ്ങനെ വീണ്ടെടുക്കാം?ആന്‍ഡ്രോയിഡ് ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്ത ടെക്‌സ്റ്റ് മെസേജുകള്‍ എങ്ങനെ വീണ്ടെടുക്കാം?

എന്നാല്‍ മറ്റൊരു റിപ്പോര്‍ട്ടു പറയുന്നത് നോക്കിയ X6 നോടൊപ്പം നോക്കിയ X5 ഉും X7നും എത്തുമെന്നാണ്. ഈ പുതിയ മോഡലുകള്‍ക്ക് X6 നേക്കാള്‍ വ്യത്യസ്ഥ ഹാര്‍ഡ്‌വയറുകളായിരിക്കും.

Best Mobiles in India

Read more about:
English summary
HMD Global Likely To Launch Nokia X6 Globally And Nokia X5 And X7 Also Rumoured To Launch

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X