Home
Mobile

ദേ ഇവൻ അ‌ല്ലേ അ‌വൻ! നോക്കിയ ലൂമിയ ഡി​സൈനുമായി HMD സ്കൈലൈൻ, ആവേശത്തിൽ ആരാധകർ

നോക്കിയ ബ്രാൻഡ് ​ലൈസൻസിയായ എച്ച്എംഡി ഗ്ലോബൽ തങ്ങളുടെ സ്വന്തം ബ്രാൻഡിന്റെ പേരിൽ മൂന്നാമതായി പുതിയ സ്മാർട്ട്ഫോൺ കൂടി ലോഞ്ച് ചെയ്യാൻ തയാറെടുക്കുന്നു. എച്ച്എംഡി സ്കൈലൈൻ (HMD Skyline) എന്ന് പേരിട്ടിരിക്കുന്ന ഈ സ്മാർട്ട്ഫോൺ പഴയ നോക്കിയ ലൂമിയ ഫോണുകളോട് വളരെ സാമ്യമുള്ള ഡി​സൈനുമായാണ് എത്തുന്നത് എന്നതാണ് ഏറെ ശ്രദ്ധേയമായിട്ടുള്ളത്. സ്​കൈ​ലൈൻ കൂടാതെ 'അറ്റ്‌ലസ്' എന്ന് പേരിട്ടിരിക്കുന്ന മറ്റൊരു സ്മാർട്ട്‌ഫോണും എച്ച്എംഡി നിർമിക്കുന്നുണ്ട് എന്ന് പുതിയ റിപ്പോർട്ടുകൾ പറയുന്നു. നോക്കിയ എന്ന ബ്രാൻഡ് നെയിം ഉപയോഗിച്ച് സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങിയ എച്ച്എംഡി സ്വന്തം ബ്രാൻഡിന്റെ പേരിൽ അ‌ടുത്തിടെ മുതലാണ് സ്മാർട്ട്ഫോൺ വിപണിയിലിറക്കാൻ തുടങ്ങിയത്.

ഇതിനകം വൈബ്, പൾസ് സീരീസ് സ്മാർട്ട്ഫോണുകൾ എച്ച്എംഡി അ‌വതരിപ്പിച്ചിരുന്നു. അ‌തിൽ എച്ച്എംഡി ഗ്ലോബൽ എന്ന ബ്രാൻഡിന്റെ ആദ്യ സ്മാർട്ട്ഫോൺ സീരീസായി വിപണിയിൽ എത്തിയത് എച്ച്എംഡി പൾസ് സീരീസ് ഫോണുകൾ (HMD Pulse series) ആയിരുന്നു. മൂന്ന് മോഡലുകളാണ് പൾസ് സീരീസിൽ ഉണ്ടായിരുന്നത്.

ദേ ഇവൻ അ‌ല്ലേ അ‌വൻ! നോക്കിയ ലൂമിയ ഡി​സൈനുമായി HMD സ്കൈലൈൻ

ഈ സ്മാർട്ട്ഫോണുകൾക്ക് ശേഷം എച്ച്എംഡി അ‌വതരിപ്പിക്കുന്ന സ്മാർട്ട്ഫോണാകും എച്ച്എംഡി സ്കൈലൈൻ. നോക്കിയ എന്ന പേരിൽ നിലവിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി സ്മാർട്ട്ഫോണുകളും ഫീച്ചർ ഫോണുകളും പുറത്തിറക്കുന്നത് എച്ച്എംഡി ഗ്ലോബൽ ആണ്. ഇങ്ങനെ നേടിയ അ‌നുഭവ സമ്പത്ത് ​കൈമുതലാക്കിയാണ് സ്വന്തം ബ്രാൻഡിന്റെ പേരിൽ തന്നെ സ്മാർട്ട്ഫോൺ പുറത്തിറക്കാൻ എച്ച്എംഡി ഗ്ലോബൽ മുന്നോട്ട് വന്നത്.

നോക്കിയ സ്മാർട്ട്ഫോണുകളുടെ നിർമാണത്തിലൂടെ നേടിയ അ‌റിവുകൾ എച്ച്എംഡി ഗ്ലോബൽ തങ്ങളുടെ സ്മാർട്ട്ഫോണുകൾ പുറത്തിറക്കാൻ ഉപയോഗിക്കുന്നു എന്ന് പുതിയ എച്ച്എംഡി സ്കൈലൈനിൻ്റെ ലീക്ക് ചിത്രങ്ങൾ വിശദീകരിക്കുന്നു. എച്ച്എംഡി സ്​കൈ​ലൈന്റെ ഡിസൈൻ പഴയ നോക്കിയ ലൂമിയ ഫോണുകളോട് വളരെ സാമ്യമുള്ളതാണ്. പ്രത്യേകിച്ചും, തിളങ്ങുന്ന മഞ്ഞ നിറവും ബോക്‌സി ഡിസൈനുമുള്ള നോക്കിയ ലൂമിയ 920ന്റെ ഛായയാണ് ഇതിനുള്ളത്.

ദേ ഇവൻ അ‌ല്ലേ അ‌വൻ! നോക്കിയ ലൂമിയ ഡി​സൈനുമായി HMD സ്കൈലൈൻ

ഇറങ്ങിയ സമത്ത് അ‌ത്യാവശ്യം ശ്രദ്ധിക്കപ്പെട്ട നോക്കിയ സ്മാർട്ട്ഫോണാണ് നോക്കിയ ലൂമിയ. അ‌തി​ന്റെ സവിശേഷ നിറങ്ങളും ബോക്സി​ടൈപ്പ് ഡി​സൈനും ആളുകളെ ഏറെ ആകർഷിച്ചിരുന്നു. ഇപ്പോൾ ആ പഴയ ഡി​സൈൻ പ്രചോദനമാക്കിക്കൊണ്ട് പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കാനുള്ള തയാറെടുപ്പുകൾ നടക്കുന്നതായാണ് വിവരം. പുറത്തുവന്ന ചിത്രങ്ങൾ പ്രകാരം ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസറുള്ള പഞ്ച്-ഹോൾ സെൽഫി ക്യാമറയാണ് എച്ച്എംഡി സ്കൈലൈനിൽ ഉള്ളത്.

എച്ച്എംഡി സ്കൈലൈനിൻ്റെ ഔദ്യോഗിക ടീസറാണ് ഇപ്പോൾ ചോർന്നിരിക്കുന്നത് എന്ന വിവരങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുന്നു. അ‌ടുത്തിടെയായി പഴയ നോക്കിയ സ്മാർട്ട്ഫോണുകൾ ഇപ്പോൾ ഏതാണ്ട് അ‌തേ ഡി​സൈനുമായി പുറത്തിറങ്ങുന്നുണ്ട്. അ‌തിനാൽ പഴയ നോക്കിയ ലൂമിയ സ്മാർട്ട്ഫോണിന്റെ തിരിച്ചുവരവ് ആകുമോ എച്ച്എംഡി സ്കൈലൈൻ എന്ന ചോദ്യവും ഉയരുന്നുണ്ട്.

ചിത്രങ്ങളോടൊപ്പം എച്ച്എംഡി ​സ്​കൈ​ലൈന്റെ ചില ഫീച്ചറുകളും ഓൺ​​ലൈനുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത് പ്രകാരം ഈ എച്ച്എംഡി സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കുന്ന പ്രധാന ഫീച്ചറുകൾ പരിചയപ്പെടാം. 120Hz റിഫ്രഷ് റേറ്റ് ഉള്ള FHD+ OLED ഡിസ്‌പ്ലേയാണ് HMD സ്കൈലൈൻ അവതരിപ്പിക്കുക. ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7s ജെൻ 2 ചിപ്സെറ്റ് ആണ് ഈ സ്മാർട്ട്‌ഫോണിന്റെ കരുത്ത്.

ദേ ഇവൻ അ‌ല്ലേ അ‌വൻ! നോക്കിയ ലൂമിയ ഡി​സൈനുമായി HMD സ്കൈലൈൻ

108 എംപി പ്രൈമറി സെൻസർ, അൾട്രാ വൈഡ് ലെൻസ്, മാക്രോ അല്ലെങ്കിൽ ഡെപ്ത് സെൻസർ എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം എച്ച്എംഡി സ്കൈലൈനിൽ പ്രതീക്ഷിക്കുന്നുണ്ട്. സെൽഫികൾക്കായി, ഇതിന് 32 എംപി മുൻ ഫ്രണ്ട് ക്യാമറയും ഉണ്ടായിരിക്കാം. അ‌ടുത്തമാസം (ജൂ​ലൈ) എച്ച്എംഡി സ്കൈലൈൻ ആഗോള തലത്തിൽ ലോഞ്ച് ചെയ്യപ്പെടും എന്നാണ് വിവരം.

33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,900mAh ബാറ്ററിയും പൊടി, ജല പ്രതിരോധം എന്നിവയ്ക്കുള്ള IP67 റേറ്റിംഗും HMD സ്കൈലൈനിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഇതിന്റെ 8GB റാം + 256GB ഇന്റേണൽ സ്റ്റോറേജ് വേരിയൻ്റിന് 520 യൂറോ (ഏകദേശം 47,400 രൂപ) ആയിരിക്കും വില.

Best Mobiles in India

English summary
Nokia brand licensee HMD Global is reportedly preparing to launch a smartphone called HMD Skyline with a design very similar to the old Nokia Lumia phones. According to the leaked renders of the HMD Skyline, the design is very similar to the older Nokia Lumia phones. It looks similar to Nokia Lumia 920 with bright yellow color and boxy design.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X