Home
Mobile

കിട്ടുക കല്ലേറോ, പൂച്ചെണ്ടോ? യുദ്ധഭൂമിയിൽ പുതിയ ഭടന്മാർ! HMD പൾസ് സീരീസ് ലോഞ്ച് ചെയ്തു

വിപണിയിലെ മത്സരം ഒന്നുകൂടി ശക്തമാക്കിക്കൊണ്ട് പുതിയൊരു ബ്രാൻഡ് കൂടി സ്മാർട്ട്ഫോൺ വിപണിയിൽ അ‌വതരിച്ചിരിക്കുന്നു. നോക്കിയ ബ്രാൻഡ് ​ലൈസൻസിയായ എച്ച്എംഡി ഗ്ലോബൽ തങ്ങളുടെ സ്വന്തം ബ്രാൻഡിന്റെ ആദ്യ സ്മാർട്ട്ഫോൺ സീരീസായി എച്ച്എംഡി പൾസ് സീരീസ് ഫോണുകൾ (HMD Pulse series) വിപണിയിൽ ലോഞ്ച് ചെയ്തു.

എച്ച്എംഡി പൾസ് (HMD Pulse), എച്ച്എംഡി പൾസ് പ്ലസ് (HMD Pulse Plus), എച്ച്എംഡി പൾസ് പ്രോ (HMD Pulse Pro) എന്നിങ്ങനെ മൂന്ന് സ്മാർട്ട്ഫോണുകളാണ് തങ്ങളുടെ ആദ്യ സ്മാർട്ട്ഫോൺ സീരീസായ പൾസ് സീരീസിൽ എച്ച്എംഡി അ‌വതരിപ്പിച്ചിരിക്കുന്നത്. ഈ മൂന്ന് മോഡലുകളും പോക്കറ്റിലൊതുങ്ങുന്ന വിലയിലാണ് എത്തിയിരിക്കുന്നത്.

യുദ്ധഭൂമിയിൽ പുതിയ ഭടന്മാർ! HMD പൾസ് സീരീസ് ലോഞ്ച് ചെയ്തു

നോക്കിയ എന്ന പേരിൽ നിലവിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി സ്മാർട്ട്ഫോണുകളും ഫീച്ചർ ഫോണുകളും പുറത്തിറക്കിയിരുന്നത് എച്ച്എംഡി ഗ്ലോബൽ ആയിരുന്നു. ഇതിൽനിന്ന് നേടിയ എക്സ്പീരീയൻസ് ​കൈമുതലാക്കി സ്വന്തം ബ്രാൻഡ്നെയിമിൽ സ്മാർട്ട്ഫോൺ പുറത്തിറക്കാൻ കഴിഞ്ഞ വർഷം എച്ച്എംഡി തീരുമാനിക്കുകയും അ‌ത് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെതിരേ ചില പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.

എച്ച്എംഡി സ്വന്തം സ്മാർട്ട്ഫോൺ നിർമാണത്തിലേക്ക് തിരിയുമ്പോൾ മൊ​ബൈൽ ഫോണുകളുടെ വളർച്ചയോളം ചരിത്രപ്രാധാന്യമുള്ള നോക്കിയ സ്മാർട്ട്ഫോണുകളുടെ ഉൽപാദനം നിലയ്ക്കുമോ എന്നതായിരുന്നു ഉയർന്ന ആശങ്ക. അ‌തിനാൽത്തന്നെ എച്ച്എംഡി സ്മാർട്ട്ഫോൺ അ‌വതരിപ്പിക്കുന്നതിനെതിരേ അ‌ങ്ങിങ്ങായി ചില മുറുമുറുപ്പുകൾ ഉയർന്നിരുന്നു. ഇത്തരം എല്ലാ മുറുമുറുപ്പുകളെയും വിമർശനങ്ങളെയും അ‌തിജീവിച്ചുകൊണ്ടാണ് എച്ച്എംഡി മൂന്ന് കിടിലൻ സ്മാർട്ട്ഫോണുകൾ അ‌വതരിപ്പിച്ചിരിക്കുന്നത്.

യുദ്ധഭൂമിയിൽ പുതിയ ഭടന്മാർ! HMD പൾസ് സീരീസ് ലോഞ്ച് ചെയ്തു

സാധാരണ കാണുന്ന സ്മാർട്ട്ഫോണുകളിൽ നിന്ന് വേറിട്ടുള്ള ചില മാറ്റങ്ങൾ ഈ എച്ച്എംഡി പൾസ് സീരീസ് സ്മാർട്ട്ഫോണുകളിൽ കാണാം. നോക്കിയയുടെ നിർമാണത്തിലൂടെ എച്ച്എംഡി മനസിലാക്കിയ ചില അ‌റിവുകളുടെ ബലത്തിലുള്ള മാറ്റങ്ങളാണ് അ‌വ. സ്മാർട്ട്ഫോൺ കേടായാൽ ഉപയോക്താവിന് സ്വയം റിപ്പയർ ചെയ്യാൻ കഴിയുന്ന വിധത്തിൽ ആണ് ഈ ഫോണുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

അ‌ടുത്തിടെയായി പുറത്തിറങ്ങുന്ന ചില നോക്കിയ സ്മാർട്ട്ഫോണുകളും ഇത്തരത്തിൽ റിപ്പയറിങ് പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. റിപ്പയറിങ്ങിനെപ്പറ്റി കാര്യമായ ധാരണകൾ ഒന്നും ഇല്ലാത്തവർക്ക് പോലും ചില തകരാറുകൾ എളുപ്പമായി പരിഹരിക്കാൻ കഴിയുന്ന വിധത്തിലാണ് ഇത് തയാറാക്കിയിരിക്കുന്നത്. ഇതിന് പിൻബലമേകാൻ iFixit- സെൽഫ് റിപ്പയർ കിറ്റുകളുടെ പിന്തുണയും എച്ച്എംഡി ഉറപ്പ് നൽകുന്നു.

തകർന്ന സ്‌ക്രീനോ വളഞ്ഞ ചാർജിംഗ് പോർട്ടോ പഴകിയ ബാറ്ററിയോ ഫോൺ ഉടമയ്ക്ക് തന്നെ മാറ്റിസ്ഥാപിക്കാനാകും. അ‌തിനായി ഐഫിക്സിറ്റ് കിറ്റ് മാത്രം മതിയാകും. ജെൻ 1 റിപ്പയർബിലിറ്റി എന്നാണ് എച്ച്എംഡി ഇതിനെ വിളിക്കുന്നത്. നിലവിലുള്ള മറ്റ് സ്മാർട്ട്ഫോൺ ബ്രാൻഡുകളൊന്നും ഈയൊരു രീതിയെ അ‌ധികം പ്രോത്സാഹിപ്പിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.

യുദ്ധഭൂമിയിൽ പുതിയ ഭടന്മാർ! HMD പൾസ് സീരീസ് ലോഞ്ച് ചെയ്തു

എച്ച്എംഡി പൾസ്, പൾസ്+ മോഡലുകളുടെ പ്രധാന ഫീച്ചറുകൾ: 6.65 ഇഞ്ച് IPS LCD ഡിസ്പ്ലേ, 90Hz റിഫ്രഷ് റേറ്റ്, 20:9 ആസ്പക്ട് റേഷ്യോ, 600nits പീക്ക് ​ബ്രൈറ്റ്നസ്, 1612 X 720 പിക്സൽ റെസലൂഷൻ, പഞ്ച്-ഹോൾ കട്ട്ഔട്ട് എന്നിവ ഇവയിലുണ്ട്. Mali-G57 MP1 ജിപിയുവുമായി ജോടിയാക്കിയ യൂണിസോക് T606 ചിപ്‌സെറ്റാണ് ഈ മോഡലുകളുടെ കരുത്ത്.

ക്യാമറയുടെ കാര്യത്തിലാണ് എച്ച്എംഡി പൾസ്, പൾസ് പ്ലസ് മോഡലുകൾ തമ്മിൽ ചെറിയ വ്യത്യാസം ഉള്ളത്. എഎഫ് ഡ്യുവൽ എൽഇഡി ഫ്ലാഷും സൂപ്പർ നൈറ്റ്, സെക്കൻഡറി ഡെപ്ത് ഷൂട്ടറും ഉള്ള 13 എംപി പ്രൈമറി ക്യാമറയാണ് എച്ച്എംഡി പൾസ് മോഡലിൽ ഉള്ളത്. അ‌തേസമയം എച്ച്എംഡി പൾസ്+ മോഡലിൽ 50എംപി പ്രൈമറി ക്യാമറയും സെക്കൻഡറി സെൻസറും ഉണ്ട്.

യുദ്ധഭൂമിയിൽ പുതിയ ഭടന്മാർ! HMD പൾസ് സീരീസ് ലോഞ്ച് ചെയ്തു

ഫ്രണ്ട് ക്യാമറയുടെ കാര്യത്തിൽ ഈ രണ്ട് മോഡലുകളും ഒരുപോലെ തന്നെയാണ്, രണ്ടിലും 8എംപി സെൽഫി ക്യാമറയാണ് ഉള്ളത്. 10W ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററി ഇരുഫോണുകളിലും ഉണ്ട്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസർ, IP52 റേറ്റിംഗ്, 4G LTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

എച്ച്എംഡി പൾസ് പ്രോയുടെ പ്രധാന ഫീച്ചറുകൾ: 6.56 ഇഞ്ച് HD+ ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 6GB റാം+ 128GB സ്റ്റോറേജുമായി ജോടിയാക്കിയ യൂണിസോക്ക് T606 ചിപ്സെറ്റ് ആണ് പ്രോ വേരിയന്റിന്റെയും കരുത്ത്. എച്ച്എംഡി പൾസ് പ്രോയിൽ 50എംപി പ്രൈമറി ക്യാമറയും സെക്കൻഡറി സെൻസറുമുണ്ട്. അ‌തോടൊപ്പം 50എംപി ഫ്രണ്ട് ക്യാമറയും ഉണ്ടെന്നതാണ് ഈ മോഡലിന്റെ പ്രധാന നേട്ടം.

യുദ്ധഭൂമിയിൽ പുതിയ ഭടന്മാർ! HMD പൾസ് സീരീസ് ലോഞ്ച് ചെയ്തു

മാത്രമല്ല, മറ്റ് രണ്ട് മോഡലുകളിൽനിന്ന് വ്യത്യസ്തമായി 20W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഇതിലുള്ളത്. ഈ സീരീസിലെ മൂന്ന് മോഡലുകളും 4ജി കണക്ടിവിറ്റിയിലാണ് എത്തിയിരിക്കുന്നത്. അ‌തേപോലെ ആൻഡ്രോയിഡ് 14ലാണ് ഈ സീരീസിന്റെ പ്രവർത്തനം. രണ്ട് വർഷ ഒഎസ് അ‌പ്ഡേറ്റുകളും മൂന്ന് വർഷ സുരക്ഷാ അ‌പ്ഡേറ്റുകളും ഈ ഫോണുകൾക്ക് ലഭിക്കും.

എച്ച്എംഡി പൾസ് മോഡലിന് (4GB/64GB) 140 യൂറോ (ഏകദേശം 12,500 രൂപ) ആണ് പ്രാരംഭ വില. എച്ച്എംഡി പൾസ് പ്ലസ് പ്രാരംഭ മോഡൽ 159 യൂറോ (ഏകദേശം 14,200 രൂപ) മുതൽ വിലയിലും എച്ച്എംഡി പൾസ് പ്രോ മോഡൽ (6GB/128GB) 180 യൂറോ (ഏകദേശം 16,100 രൂപ) വിലയിലും എത്തുന്നു.

എച്ച്എംഡി പൾസും എച്ച്എംഡി പൾസ് പ്ലസും എച്ച്എംഡി വെബ്‌സൈറ്റിൽ നിന്ന് ലഭ്യമാകും, എന്നാൽ പ്രോ മോഡൽ എന്നുമുതലാണ് ലഭ്യമാകുക എന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഉയർന്ന നിലവാരമുള്ള ക്യാമറയുള്ള ഒരു സ്റ്റൈലിഷ് ഫോൺ ആഗ്രഹിക്കുന്ന സെൽഫി പ്രേമികൾക്ക് ഈ മൂന്ന് ഫോണുകളിൽ, എച്ച്എംഡി പൾസ് പ്രോ മോഡൽ മികച്ച ഓപ്ഷനാണ്.

Best Mobiles in India

English summary
HMD Global has launched the HMD Pulse series of phones as its first smartphone series under its own brand. HMD has introduced three smartphones in the Pulse series namely HMD Pulse, HMD Pulse Plus and HMD Pulse Pro. All three phones are powered by UNISOC T606 processor.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X