ക്യൂട്ട്‌നസ്സ് ഓവർലോഡഡ് : എച്ച്എംഡിയുടെ ബാർബി ഫിളിപ്പ് ഫോൺ ഇന്ത്യയിലേക്ക്
ബാര്‍ബി ഡോളിനെ അനുസ്മരിപ്പിക്കും വിധത്തിത്തിലുള്ള എച്ച് എംഡിയുടെ ബാര്‍ബി ഫിളിപ്പ് ഫോണ്‍ ഇന്ത്യയിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നു. ലോഞ്ചിങ് തിയ്യതി കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പിങ്ക് കളറിലാണ് എച്ച്എംഡി ബാര്‍ബി ഫോണ്‍ എത്തുന്നത്. പണ്ടുകാലത്തെ ഫ്‌ലിപ്പ് സ്മാര്‍ട്ട്‌ഫോണുകളെ അനുസ്മരിപ്പിക്കും വിധത്തില്‍ ഫ്‌ലിപ്പ് ഡിസൈനാണ് ഇതിന് നല്‍കിയിരിക്കുന്നത്. എച്ച്എംഡി ബാര്‍ബി ഫ്‌ലിപ്പ് ഫോണ്‍ വെറും കാഴ്ചയ്ക്ക് മാത്രമല്ല, മറിച്ച് ബാര്‍ബി ആരാധകര്‍ക്കും നൊസ്റ്റാള്‍ജിയ പ്രേമികള്‍ക്കും വേണ്ടി രൂപകല്‍പ്പന ചെയ്ത ഫോണാണ്. കാഴ്ചയില്‍ ബാര്‍ബി ഫോണിന് അനുസ്മരിപ്പിക്കും വിധത്തിലാണ് ഫോണിലെ ഓരോ ഫീച്ചറും തയ്യാറാക്കിയിരിക്കുന്നത്.
ഒരു മേക്കപ്പ് ബോക്‌സ് തീമിലാണ് എച്ച്എംഡി ബാര്‍ബി ഫ്‌ലിപ്പ് ഫോണിന്റെ നിര്‍മ്മാണം. ഫോണിന്റെ സൗന്ദര്യം കുറച്ച് കൂടി വര്‍ദ്ധിപ്പിക്കാനായി ഒരു ജ്വല്ലറി ബോക്‌സ്-സ്‌റ്റൈല്‍ കേസിലാണ് ചാര്‍ജര്‍, ബാറ്ററി, ബാക്ക് കവറുകള്‍ തുടങ്ങിയ ആക്സസറികള്‍ നല്‍കുന്നത്. അതും പിങ്ക് നിറത്തിലുള്ള വ്യത്യസ്ത ഷേഡുകളിലാണ് വരുന്നത്.

ഇതിന്റെ പുറത്ത് ഫ്രണ്ടിലായി മിറര്‍ പോലെ ഉപയോഗിക്കാവുന്ന ഒരു സ്‌ക്രീനുണ്ട്. മാറ്റി മാറ്റി ഉപയോഗിക്കാവുന്ന രണ്ട് കവറുകളും ഈ ഫോണിനൊപ്പം എത്തുന്നു. എച്ച്എംഡി ബാര്‍ബി ഫോണിനൊപ്പം പൂക്കള്‍, അരയന്നങ്ങള്‍, മഴവില്ലുകള്‍ എന്നിവയുള്‍പ്പെടെയുള്ള മനോഹരമായ റെട്രോ ബാര്‍ബി സ്റ്റിക്കറുകളും തിളങ്ങുന്ന സ്റ്റിക്ക്-ഓണ്‍ ക്രിസ്റ്റലുകളുടെ സെറ്റും ലഭിക്കും. 1959 ലെ ചിക് സണ്‍ഗ്ലാസുകളുടെ മിനി ജോടി മുതല്‍ മാലിബു റോളര്‍ സ്‌കേറ്റ്, ഈന്തപ്പന, 'ബി' എന്ന ബ്രാന്‍ഡ് ഉള്ള ഹൃദയം, ഐസ്‌ക്രീം എന്നിവയുടെ മിനി രൂപങ്ങളും അലങ്കാരത്തിനായി ഇതോടൊപ്പം ലഭിക്കും.
കൂടാതെ ഈ ഫോണില്‍ *#227243# അമര്‍ത്തി BARBIE എന്ന് ടൈപ്പ് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ബാര്‍ബി വാള്‍പേപ്പറുകളും *#ken# അല്ലെങ്കില്‍ *#536#, ഫോര്‍മാറ്റില്‍ കെന്നില്‍ നിന്നുള്ള ആശംസകളും *#malibu# എന്ന് ഡയല്‍ ചെയ്താല്‍ മാലിബു ബീച്ച് സൗണ്ടും ലഭിക്കും. ഇത്തരത്തില്‍ കൗതുകകരമായ ഒട്ടേറെ സംഗതികള്‍ ഈ റെട്രോ ഫ്‌ലിപ്പ് ഫോണ്‍ അവതരിപ്പിക്കുന്നുണ്ട്. നോക്കിയ ബ്രാന്‍ഡഡ് സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കിയിരുന്ന എച്ച്എംഡി സ്വന്തം ബ്രാന്‍ഡിലും മൊബൈല്‍ പുറത്തിറക്കാന്‍ തുടങ്ങിയിരുന്നു. അത്തരത്തില്‍ എച്ച്എംഡി ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന പുത്തന്‍ ഫീച്ചര്‍ മൊബൈലാണ് എച്ച്എംഡി ബാര്‍ബി ഫോണ്‍.

എച്ച്എംഡി ബാര്‍ബി ഫോണിന്റെ (ഒങഉ ആമൃയശല ജവീില) പ്രധാന ഫീച്ചറുകള്‍ നോക്കാം. 2.8 ഇഞ്ച് QVGA ഇന്റേണല്‍ സ്‌ക്രീന്‍, 1.77 ഇഞ്ച് എക്‌സ്റ്റേണല്‍ സ്‌ക്രീന്‍, യൂണിസോക് T107 പ്രൊസസര്‍, 64 എംബി റാം, 128 എംബി ഇന്റേണല്‍ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 32 ജിബി വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം എന്നിവ എച്ച്എംഡി ബാര്‍ബി ഫ്‌ലിപ്പ് ഫോണിലുണ്ട്.
S30+ ഒഎസില്‍ ആണ് എച്ച്എംഡി ബാര്‍ബി ഫ്‌ലിപ്പ് ഫോണിന്റെ പ്രവര്‍ത്തനം . ഡ്യുവല്‍ സിം, എല്‍ഇഡി ഫ്‌ലാഷോടുകൂടിയ റിയര്‍ വിജിഎ, 3.5mm ഹെഡ്ഫോണ്‍ ജാക്ക്, എം പി ത്രി പ്ലെയര്‍, എഫ് എം റേഡിയോ (വയര്‍ഡ്/വയര്‍ലെസ്), ബ്ലൂടൂത്ത് 5.0, യുഎസ്ബി ടൈപ്പ്-സി എന്നിവയും GSM/GPRS 900/1800, WCDMA, LTE Cat1 നെറ്റ്വര്‍ക്ക് പിന്തുണയും ബാര്‍ബി ഫ്‌ലിപ്പ് ഫോണിലുണ്ട്.

108.4×55.1×18.9mm വലിപ്പവും 123.5 ഗ്രാം ഭാരവുമാണ് എച്ച്എംഡി ബാര്‍ബി ഫോണിനുള്ളത്. 9വ വരെ ടോക്ക് ടൈം ലഭിക്കുന്ന 1450mAh റിമൂവബിള്‍ ബാറ്ററിയും ഇതിലുണ്ട്. HMD ബാര്‍ബി ഫോണിന് യുകെയില്‍ 99 പൗണ്ടും (ഏകദേശം 11,008 രൂപ) യൂറോപ്പില്‍ 129 യൂറോയും (ഏകദേശം 12,085 രൂപ) ആണ് വില.


Click it and Unblock the Notifications








