Home
Mobile

ഇന്ത്യയിലെ ആദ്യ ​ഹൈബ്രിഡ് ഫോൺ: HMD ടച്ച് 4G ലോഞ്ച് ചെയ്തു, വില വെറും 3999 രൂപ

ഇന്ത്യയിൽ ആദ്യമായി ഹൈബ്രിഡ് ഫോൺ പുറത്തിറക്കി HMD. കീപാഡ് ഇല്ലാതെ ടച്ച് സ്ക്രീനുമായി എത്തുന്ന HMD ടച്ച് 4G (HMD Touch 4G hybrid phone) എന്ന ഫോൺ ആണ് കമ്പനി ഇന്ത്യയിൽ അ‌വതരിപ്പിച്ചിരിക്കുന്നത്. നോക്കിയ ബ്രാൻഡ് ഫോണുകളുടെ അ‌വതരണത്തിലൂടെ ശ്രദ്ധേയരായ കമ്പനിയാണ് HMD. ഇപ്പോൾ സ്വന്തം ബ്രാൻഡിന്റെ പേരിലും ഫോണുകൾ ഇറക്കിവരുന്ന എച്ച്എംഡി ഇതിനകം ഇന്ത്യയിൽ നിരവധി സ്മാർട്ട്ഫോണുകളും ഫീച്ചർ ഫോണുകളും അ‌വതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ​ഹൈബ്രിഡ് ഫോൺ എന്നത് എച്ച്എംഡിയുടെ പുതിയ ഒരു പരീക്ഷണമാണ്. 10 വർഷം മുമ്പ് പുറത്തിറക്കിയ നോക്കിയ ആശ ഫോണുകളെ ഓർമ്മിപ്പിക്കുന്ന വിധത്തിലാണ് ഇതിന്റെ രൂപം.

ഫീച്ചർ ഫോണിൽ നിന്ന് പുറപ്പെടുകയും ചെയ്തു, സ്മാർട്ട്ഫോണിലേക്ക് പൂർണ്ണമായി എത്തിയുമില്ല, ഇതിന് നടുക്കുള്ള ഒരു അ‌വസ്ഥ എന്ന് ഈ എച്ച്എംഡി ​ഹൈബ്രിഡ് ഫോണിനെ വിശേഷിപ്പിക്കാം. കുറഞ്ഞ വിലയിൽ വാങ്ങാവുന്ന മനോഹരമായ ഒരു 4ജി ഫോൺ എന്ന നിലയിൽ ആളുകളെ ആകർഷിക്കാൻ ഇതിന് കഴിഞ്ഞേക്കും. രൂപം കൊണ്ട് തന്നെ ആളുകളിൽ ഉണ്ടാകുന്ന കൗതുകയും ഇതിന് ഗുണം ചെയ്തേക്കും.

ഇന്ത്യയിലെ ആദ്യ ​ഹൈബ്രിഡ് ഫോൺ: HMD ടച്ച് 4G ലോഞ്ച് ചെയ്തു

ഫീച്ചർ ഫോണുകളിൽ നിന്ന് ഒരുപടി മുകളിൽ നിൽക്കുന്ന ഈ ​ഹൈബ്രിഡ് ഫോൺ വ്യത്യസ്തത ആഗ്രഹിക്കുന്ന ആളുകൾക്ക് ഇഷ്ടപ്പെട്ടേക്കും. 3.2 ഇഞ്ച് ടച്ച് സ്‌ക്രീനും വീഡിയോ കോളുകൾക്കായി ഫ്രണ്ട് ക്യാമറയും ചെറിയ പാക്കേജിൽ ഹോട്ട്‌സ്‌പോട്ടുള്ള വൈ-ഫൈ പിന്തുണയും ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഈ ഫോണിന് ഉണ്ട്.

ഈ ​ഹൈബ്രിഡ് ടച്ച് ഫോണിന്റെ മുകളിൽ ഒരു ക്വിക്ക്-കോൾ ബട്ടൺ ഉണ്ട്, അത് ഉപയോക്താക്കളെ വോയ്‌സ് മെസേജ് റെക്കോർഡുചെയ്യാൻ സഹായിക്കും. ക്രിക്കറ്റ് ഫലങ്ങൾ, വാർത്തകൾ, കാലാവസ്ഥ, മറ്റ് ക്ലൗഡ് ഫോൺ സേവനങ്ങൾ, ആൻഡ്രോയിഡ്, iOS ഉപകരണങ്ങളിലെ മറ്റ് എക്‌സ്‌പ്രസ് ചാറ്റ് ഉപയോക്താക്കളുമായി ടെക്‌സ്‌റ്റിംഗ്, വീഡിയോ കോളിംഗ് എന്നിവയ്‌ക്കായി എക്‌സ്‌പ്രസ് ചാറ്റ് ആപ്പ് എന്നിവ ഉൾപ്പെടെയുള്ള ഫീച്ചറുകളും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യയിലെ ആദ്യ ​ഹൈബ്രിഡ് ഫോൺ: HMD ടച്ച് 4G ലോഞ്ച് ചെയ്തു

HMD ടച്ച് 4G ഫീച്ചറുകൾ

3.2-ഇഞ്ച് QVGA ടച്ച് ഡിസ്പ്ലേ ആണ് ഇതിലുള്ളത്. യൂണിസോക് T127 പ്രൊസസർ ആണ് ഈ ​ഹൈബ്രിഡ് ടച്ച് ഫോണിന്റെ കരുത്ത്. 64MB റാം, 128MB ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 32GB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം, RTOS ടച്ച് എന്നിവ ഇതിലുണ്ട്.

ഫ്ലാഷുള്ള 2MP റിയർ ക്യാമറ, 0.3MP (VGA) ഫ്രണ്ട് ക്യാമറ, 3.5mm ഓഡിയോ ജാക്ക്, FM റേഡിയോ (വയർഡ്/ വയർലെസ്), MP3 പ്ലെയർ, IP52 ഡസ്റ്റ് ആൻഡ് സ്പ്ലാഷ് പ്രൂഫ് റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി) ഫീച്ചറുകളും എച്ച്എംഡി ടച്ച് 4ജിയിലുണ്ട്.

4G LTE CAT4, VoLTE, Wi-Fi 802.11 b/g/n, ബ്ലൂടൂത്ത് 5.0, GPS, Beidou, USB ടൈപ്പ്-C, 1950mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 30 മണിക്കൂർ വരെ ബാറ്ററി ലൈഫ് ഈ ഫോണിന് കമ്പനി വാഗ്ദാനം ചെയ്യുന്നു. 102.3×61.85×10.85mm വലിപ്പവും 100 ഗ്രാം ഭാരവുമാണ് ഇതിനുള്ളത്.

ഇന്ത്യയിലെ ആദ്യ ​ഹൈബ്രിഡ് ഫോൺ: HMD ടച്ച് 4G ലോഞ്ച് ചെയ്തു

വിലയും ലഭ്യതയും

HMD ടച്ച് 4ജിയുടെ വില 3,999 രൂപയാണ്. എച്ച്എംഡിയുടെ ഔദ്യോഗിക വെബ്​സൈറ്റ് വഴി ഈ ഫോൺ വാങ്ങാനാകും. കൂടാതെ മറ്റ് ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകളിലും ഇത് ലഭ്യമാകും. സിയാൻ, ഡാർക്ക് ബ്ലൂ കളർ ഓപ്ഷനുകളിലാണ് എച്ച്എംഡി ടച്ച് 4ജി വാങ്ങാനാകുക. ഫീച്ചർ ഫോണുകളെക്കാൾ അ‌ൽപ്പം മുകളിൽ നിൽക്കുന്ന ഒരു ഫോൺ ഉപയോഗിക്കാൻ താൽപര്യമുള്ളവർക്ക് ഇത് പരീക്ഷിക്കാവുന്നതാണ്.

More from GizBot

Best Mobiles in India

English summary
HMD has launched the Touch 4G hybrid phone in India. It is India's first hybrid phone. It is priced at Rs 3,999. It has a 3.2-inch touchscreen, a front camera for video calls, and Wi-Fi support with hotspot in a small package. It also has a 1950 mAh battery with USB Type-C charging. The company promises up to 30 hours of battery life.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X