Home
Mobile

​പൊളി വൈബ് തന്നെ! HMD ​വൈബ് 5G, HMD 101, HMD 102 എന്നിവ ഇന്ത്യയിൽ ലോഞ്ച് ചെയ്തു

നോക്കിയ ബ്രാൻഡ് ഫോണുകളുടെ നിർമാണത്തിലൂടെ പ്രശസ്തരായ HMD ഗ്ലോബൽ തങ്ങളുടെ സ്വന്തം ബ്രാൻഡിന്റെ പേരിൽ പുതിയ മൂന്ന് ഫോണുകൾ കൂടി പുതിയതായി ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നു. അ‌തിൽ ഒരു 5ജി ഫോണും രണ്ട് 4ജി ഫോണുകളും ആണ് ഉൾപ്പെടുന്നത്. എച്ച്എംഡി ​വൈബ് ​5ജി (HMD Vibe 5G), HMD 101 4G, HMD 102 4G എന്നിവയാണ് കമ്പനി പുതിയതായി അ‌വതരിപ്പിച്ചിരിക്കുന്നത്. ഇതിൽ എച്ച്എംഡി ​വൈബ് ​5ജി ബജറ്റ് വിലയിൽ സാധാരണക്കാർക്ക് വാങ്ങാനാകുന്ന ഒരു 5ജി സ്മാർട്ട്ഫോൺ ആണ്. അ‌തേസമയം മറ്റ് രണ്ട് മോഡലുകൾ 4ജി ഫീച്ചർ ഫോണുകളാണ്.

HMD വൈബ് 5ജിയുടെ ഫീച്ചറുകൾ

6.67-ഇഞ്ച് (720×1604 പിക്സലുകൾ) HD+ LCD സ്ക്രീൻ, 90Hz റിഫ്രഷ് റേറ്റ്, 20:9 ആസ്പക്ട്റേഷ്യോ എന്നിവ ഇതിലുണ്ട്. ഒക്ടാ-കോർ 6nm UNISOC T760 പ്രൊസസർ (ക്വാഡ് കോർ കോർടെക്സ് A76, ഒക്ടാ കോർ കോർടെക്സ് A55) ആണ് ഈ ഫോണിന്റെ കരുത്ത്.

​പൊളി വൈബ് തന്നെ! HMD ​വൈബ് 5G, HMD 101, HMD 102 എന്നിവ ഇന്ത്യയിൽ

മാലി-G57 MC4 GPU, 4GB LPDDR4x റാം, 128GB സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 256GB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 2 വർഷത്തെ ത്രൈമാസ സുരക്ഷാ അപ്‌ഡേറ്റുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

50MP പിൻ ക്യാമറ, 2MP ഡെപ്ത് സെൻസർ, LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ ബജറ്റ് 5ജി ഫോണിൽ ഉള്ളത്. സെൽഫിക്കും മറ്റുമായി 8MP ഫ്രണ്ട് ക്യാമറയും ഉണ്ട്. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 3.5 mm ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയും ഇതിലുണ്ട്.

​പൊളി വൈബ് തന്നെ! HMD ​വൈബ് 5G, HMD 101, HMD 102 എന്നിവ ഇന്ത്യയിൽ

ഡ്യുവൽ സിം, 5G SA/NSA (9 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.2, GPS + GLONASS, USB ടൈപ്പ്-സി, 18W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി (ചാർജർ ബോക്സിലുണ്ട്) എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 165×75.8×8.65mm വലിപ്പവും 190 ഗ്രാം ഭാരവുമാണ് ഈ ഫോണിനുള്ളത്. കറുപ്പ്, പർപ്പിൾ നിറങ്ങളിൽ ലഭ്യമാകും.

HMD 101 4G, 102 4G എന്നിവയുടെ ഫീച്ചറുകൾ

2-ഇഞ്ച് (240 x 320 പിക്സലുകൾ) QQVGA ഡിസ്പ്ലേ, Unisoc 8910 FF-S പ്രോസസർ, 16MB ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 32GB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം, S30+ (RTOS), ഫ്ലാഷോടുകൂടിയ QVGA ക്യാമറ (HMD 102 4G മാത്രം) എന്നിവ ഇവയിലുണ്ട്.

FM റേഡിയോ (വയർഡ്/വയർലെസ്സ്), MP3 പ്ലെയർ, ക്ലൗഡ് ആപ്പുകൾ, പ്രാദേശിക ഭാഷാ പിന്തുണ, ഡ്യുവൽ ബാൻഡ് 900/1800MHz (ഡ്യുവൽ സിം), ബ്ലൂടൂത്ത് 5.0, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഓഡിയോ ഹെഡ്‌ഫോൺ ജാക്ക്, IP52 റേറ്റിങ്സ്, 1000mAh റിമൂവബിൾ ബാറ്ററി എന്നീ ഫീച്ചറുകളും ഈ ഫോണുകളിലുണ്ട്. HMD 101 4G കടും നീല, ചുവപ്പ്, നീല നിറങ്ങളിലും HMD 102 4G കടും നീല, ചുവപ്പ്, പർപ്പിൾ നിറങ്ങളിലും ആണ് ലഭ്യമാകുക.

​പൊളി വൈബ് തന്നെ! HMD ​വൈബ് 5G, HMD 101, HMD 102 എന്നിവ ഇന്ത്യയിൽ

വിലയും ലഭ്യതയും

HMD വൈബ് 5ജിക്ക് 8,999 രൂപയാണ് വില. ഇത് ഫെസ്റ്റിവൽ സ്പെഷ്യൽ ​വില ആണ് എന്ന് എച്ച്എംഡി പറയുന്നു. HMD 101 4ജിയുടെ വില 1,899 രൂപയാണ്. HMD 102 4G മോഡൽ 2,199 രൂപ വിലയിൽ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നു. ഇന്ന് മുതൽ പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ, പ്രധാന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ, HMD വെബ്​സൈറ്റ് എന്നിവയിലൂടെ ഈ ഫോണുകൾ വാങ്ങാനാകും.

Best Mobiles in India

English summary
HMD Vibe 5G, HMD 101 4G and HMD 102 4G have been launched in India. The HMD Vibe 5G is priced at Rs 8,999. HMD says this is a festival special price. The HMD 102 4G model has been launched at a price of Rs 2,199. These phones can be purchased from leading retail stores, major e-commerce platforms and the HMD website starting today.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X