Home
Mobile

എവിടെയായിരുന്നു പൊന്നേ! വെറും 999 രൂപയ്ക്ക് ഫീച്ചർ ഫോണുമായി നോക്കിയ നിർമാതാക്കൾ

സ്മാർട്ട്ഫോണുകളുടെ ബഹളത്തിനിടയിലും ഇന്ത്യയിൽ ഫീച്ചർ ഫോണുകൾക്ക് ആവശ്യക്കാർ ഏറെയാണ്. ഇത് തിരിച്ചറിഞ്ഞ് പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡുകൾ ഫീച്ചർ ഫോണുകൾ ഇപ്പോഴും അ‌വതരിപ്പിക്കാറുണ്ട്. ഇതിന് പുറമേ റിലയൻസ് ജിയോ സ്വന്തം നിലയ്ക്കും ഫീച്ചർ ഫോണുകൾ ഇന്ത്യയിൽ അ‌വതരിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോൾ ഫീച്ചർ ഫോണുകളുടെ സാമ്രാജ്യത്തിലേക്ക് ഒരു പുതിയ ബ്രാൻഡ് കൂടി കടന്നുവന്നിരിക്കുന്നു. ​നോക്കിയ ഫോണുകൾ നിർമിക്കാനുള്ള ​ലൈസൻസ് സ്വന്തമായുള്ള എച്ച്എംഡി ഗ്ലോബൽ ആണ് ആ ബ്രാൻഡ്. നോക്കിയ എന്ന പേരിൽ കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി ഫോണുകൾ പുറത്തിറക്കുന്നത് എച്ച്എംഡി ആണ്. ഇപ്പോൾ അ‌വർ സ്വന്തം ബ്രാൻഡിന്റെ പേരിൽ തന്നെ ഫോണുകൾ അ‌വതരിപ്പിച്ച് തുടങ്ങിയിരിക്കുന്നു.

എച്ച്എംഡിയുടെ സ്മാർട്ട്ഫോണുകൾ അ‌ടുത്തിടെ ലോഞ്ച് ചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ ഫീച്ചർ ഫോണുകളുടെ രംഗത്തേക്കും കടന്നുവന്ന എച്ച്എംഡി തങ്ങളുടെ ആദ്യ ഫീച്ചർ ഫോണുകളായി HMD 105, HMD 110 എന്നിവ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. പേര് എച്ച്എംഡി എന്ന് മാറിയിട്ടുണ്ടെങ്കിലും നോക്കിയ ഫീച്ചർ ഫോണുകൾ വാങ്ങുന്ന അ‌തേ ഉറപ്പിലും വിശ്വാസത്തിലും ഈ എച്ച്എംഡി ഫീച്ചർ ഫോണുകൾ വാങ്ങാം.

എവിടെയായിരുന്നു പൊന്നേ! വെറും 999 രൂപയ്ക്ക് ഫീച്ചർ ഫോൺ

ഫോണിന്റെ പേര് മാറി എന്നതിനപ്പുറം നോക്കിയ ഫീച്ചർ ഫോണുകളും എച്ച്എംഡി ഫീച്ചർ ഫോണുകളും നിർമിക്കുന്നത് ​ഒരു കമ്പനി തന്നെയാണ്. നോക്കിയ ഫീച്ചർ ഫോണുകളിൽ ഉപയോഗിക്കുന്ന അ‌തേ ടെക്നോളജിയും ഘടകങ്ങളുമൊക്കെത്തന്നെയാണ് എച്ച്എംഡിയുടെ പുതിയ ഫീച്ചർ ഫോണുകളിലും കാണാനാകുക. ഇൻ്റർനെറ്റ് ഇല്ലാതെ സുരക്ഷിതമായ യുപിഐ ഇടപാടുകൾ അനുവദിക്കുന്ന ഇന്റേണൽ യുപിഐ ആപ്ലിക്കേഷനാണ് എച്ച്എംഡിയുടെ പുതിയ ഫോണുകളുടെ പ്രത്യേകത.

എച്ച്എംഡി പുതിയതായി പുറത്തിറക്കിയ HMD 105, HMD 110 ഫീച്ചർ ഫോണുകളുടെ പ്രധാന ഫീച്ചറുകൾ: ആകർഷകമായ രൂപകൽപ്പന​യാണ് ഈ ഫീച്ചർ ഫോണുകൾക്ക് എച്ച്എംഡി നൽകിയിരിക്കുന്നത്. കണ്ടാൽ ചില നോക്കിയ ഫീച്ചർ ഫോണുകളോട് ഇവയ്ക്ക് സാമ്യം തോന്നും. ഒരേ കമ്പനി തന്നെയാണ് നിർ​മിക്കുന്നത് എന്നതിനാൽ അ‌ത് സ്വാഭാവികമാണ്.

എവിടെയായിരുന്നു പൊന്നേ! വെറും 999 രൂപയ്ക്ക് ഫീച്ചർ ഫോൺ

HMD 105, HMD 110 എന്നിവ 2G ഫീച്ചർ ഫോണുകളാണ്. ഓട്ടോ-കോൾ റെക്കോർഡിംഗ്, MP3 പ്ലെയർ, വയർഡ് ആൻഡ് വയർലെസ്സ് എഫ്എം റേഡിയോ തുടങ്ങിയ ഫീച്ചറുകൾ ഈ ഫോണുകളിലുണ്ട്. HMD 105 പവർ ഡ്യുവൽ എൽഇഡി ഫ്ലാഷ് സഹിതമാണ് എത്തുന്നത്. ഇൻപുട്ടുകൾക്കായി 9 പ്രാദേശിക ഭാഷകളും റെൻഡറിംഗിനായി 23 ഭാഷകളും ഈ ​രണ്ട് ഫോണുകളും പിന്തുണയ്ക്കുന്നു.

എച്ച്എംഡി 110 മോഡലിൽ റിയർ ക്യാമറ നൽകിയിട്ടുണ്ട്. 1000mAh ബാറ്ററിയുള്ള ഈ ഫോൺ 18 ദിവസം വരെ സ്റ്റാൻഡ്‌ബൈ ​ടൈം വാഗ്ദാനം ചെയ്യുമെന്ന് എച്ചഎംഡി ഗ്ലോബൽ അവകാശപ്പെടുന്നു. HMD 105 മോഡൽ ബ്ലാക്ക്, പർപ്പിൾ, ബ്ലൂ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ലഭ്യമാകും.

ബ്ലാക്ക്, ഗ്രീൻ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് എച്ച്എംഡി 110 മോഡൽ വാങ്ങാനാകുക. ​കൈയിൽ ഒതുങ്ങുന്ന വിലയിൽ എത്തുന്നു എന്നതാണ് ഈ എച്ച്എംഡി ഫീച്ചർ ഫോണുകളുടെ പ്രധാന നേട്ടം. എച്ച്എംഡി 105-ൻ്റെ വില വെറും 999 രൂപയാണ്. എച്ച്എംഡി 110-ൻ്റെ വില 1199 രൂപയും.

എവിടെയായിരുന്നു പൊന്നേ! വെറും 999 രൂപയ്ക്ക് ഫീച്ചർ ഫോൺ

റീട്ടെയിൽ സ്റ്റോറുകൾ, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ, HMD വെബ്‌സൈറ്റ് എന്നിവ വഴി ഈ ഫോണുകൾ ഇപ്പോൾ വാങ്ങാൻ ലഭ്യമായിട്ടുണ്ട്. നോക്കിയ ബ്രാൻഡ് വളരെ പ്രശസ്തമായതിനാൽ ഫീച്ചർ ഫോൺ ആണെങ്കിലും അ‌തിന്റേതായ ഒരു വില അ‌തിന് നൽകേണ്ടി വരാറുണ്ട്. എന്നാൽ അ‌ത്രയും വില നൽകാതെ തന്നെ ഏതാണ്ട് അ‌തേ ഫീച്ചറുകൾ ഉള്ള ഫോൺ നേടാൻ ഇത് ഒരു സുവർണാവസരമാണ്.

More from GizBot

Best Mobiles in India

English summary
HMD has launched HMD 105 and HMD 110 as their first feature phones in India. HMD 105 is priced at just Rs 999. HMD 110 is priced at Rs 1199. The phones are now available for purchase through retail stores, e-commerce platforms and the HMD website. The HMD 110 model comes with a rear camera.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X