പഴയതിലും കുറഞ്ഞ വിലയിൽ പുതിയത്? ഐഫോൺ 14 ന് ഐഫോൺ 13 നേക്കാൾ വില കുറവെന്ന് റിപ്പോ‍‍ർട്ട്

|

ഐഫോൺ 14 സീരീസ് ഡിവൈസുകൾക്കായുള്ള ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കാൻ ഇനി ഏതാനും ദിസങ്ങൾ കൂടി മാത്രമാണുള്ളത്. ഒരാഴ്ചയ്ക്കകം ആപ്പിൾ ഐഫോണുകൾ അവതരിപ്പിക്കപ്പെടും. സെപ്റ്റംബർ 7ന് നടക്കുന്ന ആപ്പിൾ ലോഞ്ച് ഇവന്റിൽ വച്ചാണ് ഐഫോൺ 14 സീരീസിന്റെ ഔദ്യോഗിക പരിചയപ്പെടുത്തൽ ഉണ്ടാകുക. ടെക്ക് ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോഞ്ച് ഇവന്റിനേക്കാളും ആവേശം ജനിപ്പിക്കുന്ന ഒരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

 

ഐഫോൺ

ഐഫോൺ 14 ബേസ് മോഡൽ പ്രതീക്ഷിച്ചതിലും കുറഞ്ഞ വിലയിൽ ആയിരിക്കും വിപണിയിൽ എത്തുകയെന്നാണ് പുതിയൊരു റിപ്പോർട്ട് സൂചിപ്പിക്കുന്നത്. മാർക്കറ്റ് ഇന്റലിജൻസ് കമ്പനിയായ ട്രെൻഡ്ഫോഴ്സ്, 9ടു5മാക്കിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇത്തരമൊരു വിലയിരുത്തൽ ഉള്ളത്. ഐഫോൺ 14ന്റെ ബേസ് മോഡലിന് ഐഫോൺ 13 നേക്കാൾ വില കുറവായിരിക്കുമെന്നും ഈ റിപ്പോർട്ട് പറയുന്നുണ്ട്. ഇത് കീഴ്വഴക്കങ്ങൾക്കും ആപ്പിളിന്റെ പൊതുവായ സ്വഭാവത്തിനും വിരുദ്ധമാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

ഐഫോൺ 14

വില നോക്കുമ്പോൾ ഐഫോൺ 14 തന്നെയായിരിക്കും പുതിയ സീരീസിലെ ഏറ്റവും വില കുറഞ്ഞ ഡിവൈസ്. 14 മാക്സ്, 14 പ്രോ, 14 പ്രോ മാക്സ് എന്നിവയാണ് ഐഫോൺ 14 സീരീസിലെ മറ്റ് ഡിവൈസുകൾ. ഐഫോൺ 14 ബേസ് വേരിയന്റിന് ( 128 ജിബി ) 750 ഡോളർ ( ഏകദേശം 59,600 ഇന്ത്യൻ രൂപ ) വില വരുമെന്നാണ് റിപ്പോർട്ട് പറയുന്നത്.

ഐഫോൺ 13
 

ഐഫോൺ 13 ( 128 ജിബി ) വിപണിയിൽ എത്തിയത് 799 ഡോളർ ( ഏകദേശം 63,600 ഇന്ത്യൻ രൂപ ) വിലയിലാണ്. ഐഫോൺ മാക്സിന് ഐഫോൺ 14നേക്കാൾ 100 ഡോളർ കൂടുതൽ വിലയുണ്ടാകുമെന്നും റിപ്പോർട്ടിലുണ്ട്. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

ഐഫോൺ 14 പ്രോ വരുന്നത് ലോകത്തിലെ ഏറ്റവും മികച്ച ക്യാമറയുമായി?ഐഫോൺ 14 പ്രോ വരുന്നത് ലോകത്തിലെ ഏറ്റവും മികച്ച ക്യാമറയുമായി?

മിനി മോഡൽ

ഐഫോൺ 14 സീരീസോടെ മിനി മോഡൽ അവതരിപ്പിക്കുന്നത് ഒഴിവാക്കുകയാണ് ആപ്പിൾ. പകരം വലിയ സ്ക്രീൻ ഉള്ള മാക്സ് വേരിയന്റ് പുറത്തിറക്കുന്നുമുണ്ട്. ഇത് വരെ മിനി മോഡലായിരുന്നു ഏറ്റവും വില കുറഞ്ഞ ഐഫോൺ മോഡൽ. മിനി മോഡലിന്റെ പ്രൊഡക്ഷൻ തന്നെ നിർത്തുന്നതിനാൽ ബേസ് മോഡൽ ഏറ്റവും വില കുറഞ്ഞ ഐഫോൺ ആയി മാറാനാണ് സാധ്യത.

ഐഫോൺ 14 പ്രോ, ഐഫോൺ പ്രോ മാക്സ് എന്നിവയ്ക്ക് പ്രതീക്ഷിക്കുന്ന വില

ഐഫോൺ 14 പ്രോ, ഐഫോൺ പ്രോ മാക്സ് എന്നിവയ്ക്ക് പ്രതീക്ഷിക്കുന്ന വില

ഐഫോൺ 14 പ്രോയ്ക്ക് 1,050 ഡോളർ ( ഏകദേശം 83,500 രൂപ ) ആണ് പ്രതീക്ഷിക്കുന്ന വില. ഐഫോൺ പ്രോ മാക്സിന് 1,150 ( ഏകദേശം 91,400 രൂപ ) ഡോളർ വില വരാനാണ് സാധ്യതയെന്നും റിപ്പോർട്ടുകൾ പറയുന്നു. ബേസ് മോഡലിന് വില കുറയുമെന്ന് പറയുമ്പോഴാണ് പ്രോ, പ്രോ മാക്സ് ഐഫോണുകളുടെ വില കൂടുതലായിരിക്കുമെന്നും റിപ്പോ‍ർട്ടുകൾ വരുന്നത്.

പ്രോ മാക്സ്

ഈ വിലയിരുത്തലുകൾ ശരിയാണെങ്കിൽ ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ് എന്നിവയ്ക്ക് 13 പ്രോ, 13 പ്രോ മാക്സ് സ്മാർട്ട്ഫോണുകളെക്കാൾ 50 ഡോളർ കൂടുതൽ നൽകേണ്ടി വരും. ഐഫോൺ സീരീസിന്റെ ഇന്ത്യയിലെ വില സംബന്ധിച്ച് ഇത് വരെ ഡീറ്റെയ്ൽസ് ഒന്നുമില്ല. സെപ്റ്റംബർ 7നാണ് ആപ്പിളിന്റെ ലോഞ്ച് ഇവന്റ് നടക്കുന്നത്.

ഐഫോൺ 14 എത്തുക അടിപൊളി മാറ്റങ്ങളുമായി?

ഐഫോൺ 14 എത്തുക അടിപൊളി മാറ്റങ്ങളുമായി?

പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഐഫോൺ 14 പ്രോ മോഡലുകൾ എത്തുന്നത് ഐഫോൺ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാമറകളുമായിട്ടായിരിക്കും. പ്രൈമറി ക്യാമറ, അൾട്ര വൈഡ് ആംഗിൾ ലെൻസ് എന്നിവയിലെല്ലാം അടിമുടി മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 48 എംപി പ്രൈമറി ക്യാമറയുമായി വരുന്ന ആദ്യ ആപ്പിൾ സ്മാർട്ട്ഫോൺ ആയിരിക്കും ഐഫോൺ 14 പ്രോയെന്ന് ചില ലീക്കുകൾ സൂചിപ്പിക്കുന്നു. 8കെ വീഡിയോ റെക്കോർഡിങ്, എഫ് / 1.8 അപ്പർച്ചർ എന്നിവയെല്ലാം പ്രൈമറി ലെൻസിൽ പ്രതീക്ഷിക്കുന്നുണ്ട്.

വിസ്മയിപ്പിക്കാൻ ആപ്പിൾ; ഐഫോൺ 14ൽ ഉപഗ്രഹങ്ങളിൽ നിന്ന് നേരിട്ടുള്ള കണക്റ്റിവിറ്റിയുംവിസ്മയിപ്പിക്കാൻ ആപ്പിൾ; ഐഫോൺ 14ൽ ഉപഗ്രഹങ്ങളിൽ നിന്ന് നേരിട്ടുള്ള കണക്റ്റിവിറ്റിയും

പിക്സൽ സൈസ്

ഉയർന്ന പിക്സൽ സൈസ് ഉള്ള അൾട്ര വൈഡ് ആംഗിൾ ലെൻസാണ് മറ്റൊരു മാറ്റം. കുറഞ്ഞ ലൈറ്റിലും ഏറ്റവും മികച്ച പെർഫോമൻസ് നൽകാൻ ശേഷിയുള്ള ലെൻസ് എന്ന നിലയിലാണ് റിപ്പോർട്ടുകൾ. നോയ്സ് കുറഞ്ഞ കൂടുതൽ ക്ലാരിറ്റിയുള്ള ചിത്രങ്ങൾ പകർത്താൻ ഈ സെൻസറിന് കഴിയും.

ആപ്പിൾ

ആപ്പിൾ ഐഫോൺ 13 പ്രോ, 13 പ്രോ മാക്സ് എന്നീ ഡിവൈസുകളിൽ 1.0 മൈക്രോമീറ്റർ പിക്സൽ സൈസ് ഉള്ള അൾട്ര വൈഡ് ആംഗിൾ ലെൻസ് ആണ് ഉള്ളത്. 1.45 മൈക്രോമീറ്റർ പിക്സൽ സൈസ് ഉള്ള വൈഡ് ആംഗിൾ ലെൻസുമായിട്ടാകും ഐഫോൺ 14 പ്രോ സീരീസ് സ്മാർട്ട്ഫോണുകൾ വരുന്നത്.

12 ജിബി റാമിന്റെ കരുത്തും 30,000 രൂപയിൽ താഴെ വിലയും; അറിയാം ഈ അടിപൊളി ഡിവൈസുകളെക്കുറിച്ച്12 ജിബി റാമിന്റെ കരുത്തും 30,000 രൂപയിൽ താഴെ വിലയും; അറിയാം ഈ അടിപൊളി ഡിവൈസുകളെക്കുറിച്ച്

Best Mobiles in India

English summary
A new report suggests that the iPhone 14 base model will be priced lower than expected. This report also says that the base model of the iPhone 14 will cost less than the iPhone 13. Most notably, it goes against Apple's general character.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X