ജനുവരി 15ന് ഫ്‌ളിപ്കാര്‍ട്ട് എക്‌സ്‌ക്ലൂസീവായി ഹോണര്‍ 10 ലൈറ്റ് ഇന്ത്യയില്‍..!

|

പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ വാവെയുടെ ബജറ്റ് സ്മാര്‍ട്ട്‌ഫോണാണ് ഹോണര്‍ 10 ലൈറ്റ്. ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ 9.0 പൈ അധിഷ്ഠിതമായാണ് ഹോണര്‍ 10 ലൈറ്റ് പ്രവര്‍ത്തിക്കുന്നത്. ഹോണര്‍ 10ന്റെ ലൈറ്റ് മോഡലാണ് ഈ ഫോണ്‍.

ജനുവരി 15ന് ഫ്‌ളിപ്കാര്‍ട്ട് എക്‌സ്‌ക്ലൂസീവായി ഹോണര്‍ 10 ലൈറ്റ് ഇന്ത്യ

ജനുവരി 15ന് ഹോണര്‍ 10 ലൈറ്റ് ഇന്ത്യയില്‍ എത്തും. ഇതിനായി മീഡിയ ക്ഷണങ്ങളും കമ്പനി അയച്ചിട്ടുണ്ട്. കൂടാതെ ഫ്‌ളിപ്കാര്‍ട്ടിലെ ഒരു സമര്‍പ്പിത പേജില്‍ ഫോണ്‍ 'ഫ്‌ളിപ്കാര്‍ട്ട് എക്‌സ്‌ക്ലൂസീവായി' എത്തുമെന്നും സൂചിപ്പിച്ചിട്ടുണ്ട്.

ഗ്ലാസ് ഡിസൈന്‍ വാട്ടര്‍ ഡ്രോപ്പ് നോച്ച്, AI പിന്തുണയുളള ഡ്യുവല്‍ ക്യാമറകള്‍ എന്നിങ്ങനെ പല സവിശേഷതകളും ഫോണിലുണ്ട്. കുറച്ചു മാസങ്ങള്‍ക്കു മുന്‍പാണ് ഹോണര്‍ 10 ലൈറ്റ് ചൈനയില്‍ അവതരിപ്പിച്ചത്. ജിപിയു ടര്‍ബോ 2.0, വാട്ടര്‍ ഡ്രോപ്പ് ഡിസ്‌പ്ലേ എന്നിവയില്‍ എത്തിയ ഹോണറിന്റെ ആദ്യ ഫോണാണ് ഹോണര്‍ 10 ലൈറ്റ്.

ഹോണര്‍ 10 ലൈറ്റ്- ഇന്ത്യയില്‍ പ്രതീക്ഷിക്കുന്ന വില

ഹോണര്‍ 10 ലൈറ്റ്- ഇന്ത്യയില്‍ പ്രതീക്ഷിക്കുന്ന വില

ഹോണര്‍ 9 ലൈറ്റിന്റെ ഏകദേശ വിലയാകും ഹോണര്‍ 10 ലൈറ്റിന്, അതായത് 15,000 രൂപയ്ക്കു താഴെ. ഈ ഫോണിന്റെ ബേസ് മോഡലായ 4ജിബി റാം, 64ജിബി സ്‌റ്റോറേജിന് ചൈനയില്‍ CNY 1399 ആണ്, അതായത് ഇന്ത്യന്‍ വില 14,500 രൂപ. 6ജിബി റാം/ 64ജിബി സ്റ്റോറേജ്, 6ജിബി റാം/ 128ജിബി സ്‌റ്റോറേജ് എന്നിവയും ലഭ്യമാണ്, എന്നാല്‍ ഈ വേരിയന്റുകള്‍ ഇന്ത്യയില്‍ എത്തുമോ എന്ന് തീര്‍ച്ചയില്ല.

 

 

ഹോണര്‍ 10 ലൈറ്റ് സവിശേഷതകള്‍

ഹോണര്‍ 10 ലൈറ്റ് സവിശേഷതകള്‍

6.41 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് വാട്ടര്‍ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേയാണ് ഹോണര്‍ 10 ലൈറ്റിന്. 2.2GHz ഒക്ടാകോര്‍ കിരിന്‍ 710 ചിപ്‌സെറ്റാണ് ഫോണില്‍ നല്‍കിയിരിക്കുന്നത്. 13എംപി പ്രൈമറി സെന്‍സറും (f/1.8 അപേര്‍ച്ചര്‍) 2എപിയുടെ സെക്കന്‍ഡറി സെന്‍സറും (f/2.0 അപേര്‍ച്ചര്‍) അടങ്ങുന്ന ക്യാമറയാണ് പിന്നിലുളളത്. സെല്‍ഫി ക്യാമറ 24എംപിമുമാണ്. ഇതിന്റെ അപേര്‍ച്ചര്‍ f/2-0 ആണ്. രണ്ടു ഭാഗത്തും എല്‍ഇഡി ഫ്‌ളാഷ്‌ലൈറ്റും പുറമേ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സൗകര്യവും ഉണ്ട്.

കണക്ടിവിറ്റികള്‍
 

കണക്ടിവിറ്റികള്‍

ഡ്യുവല്‍ വോള്‍ട്ട്, ബ്ലൂട്ടൂത്ത് 4.0, ഇരട്ട ചാനല്‍ വൈഫൈ എന്നിവയാണ് ഫോണിന്റെ കണക്ടിവിറ്റികള്‍. 3400എംഎഎച്ച് ബാറ്ററിയാണ് ഹോണര്‍ 10 ലൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 10 വാട്ടിന്റെ ചാര്‍ജ്ജിംഗ് പിന്തുണയുമുണ്ട്. 3.5എംഎം ഹെഡ്‌ഫോണ്‍ ജാക്കും ഉണ്ട്.

ജാഗ്രത ! നിങ്ങളുടെ മൊബൈൽ വാലറ്റുകൾ ഉപയോഗശൂന്യമായേക്കുംജാഗ്രത ! നിങ്ങളുടെ മൊബൈൽ വാലറ്റുകൾ ഉപയോഗശൂന്യമായേക്കും

Best Mobiles in India

Read more about:
English summary
Honor 10 Lite India launch set for January 15, will be Flipkart exclusive

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X