ആൻഡ്രോയിഡ് 9 പൈയോടുകൂടിയ ഹോണർ 10 ലൈറ്റ് വിപണയിൽ; വില 14,250 രൂപ

|

പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ ഭീമന്മാരായ ഹുവാവേ തങ്ങളുടെ ഏറ്റവും പുതിയ ബഡ്ജറ്റ് സ്മാർട്ട്ഫോൺ മോഡലായ ഹോണർ 10 ലൈറ്റിനെ വിപണയിലെത്തിച്ചു. ആൻഡ്രോയിഡിൻറെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ 9.0 പൈ അധിഷ്ഠിതമായാണ് പുതിയ മോഡൽ പ്രവർത്തിക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഹോണർ 10 ലൈറ്റിൻറെ അത്യുഗ്രൻ സവിശേഷതകൾ ചുവടെ.

ഹോണർ 10 ലൈറ്റ് വിലയും വിപണിയും

ഹോണർ 10 ലൈറ്റ് വിലയും വിപണിയും

നവംബർ 22 മുതലാണ് ഹോണർ 10 ലൈറ്റ് വിപണിയിലെത്തുക. മിഡ്നൈറ്റ് ബ്ലാക്ക, വൈറ്റ്, ഗ്രേഡിയൻറ് ബ്ലൂ, ഗ്രേഡിയൻറ് റെഡ് നിറഭേദങ്ങളിലാണ് പുതിയ മോഡൽ ലഭ്യമാവുക.

• 4ജ.ബി റാമും 64 ജി.ബി ഇൻറേണൽ മെമ്മറിയുമുള്ള മോഡലിന് വിപണിവില 14,250 രൂപയാണ്.

• 6 ജി.ബി റാമും 64 ജി.ബി ഇൻറേണൽ മെമ്മറിയുമുള്ള മോഡലിന് വില 17,300 രൂപ.

• 6 ജി.ബി റാമും 128 ജി.ബി ഇൻറേണൽ മെമ്മറിയുമുള്ള മോഡലിന് 18,350 രൂപയുമാണ് വിപണി വില.

ഹോണർ 10 ലൈറ്റ് സവിശേഷതകൾ

ഹോണർ 10 ലൈറ്റ് സവിശേഷതകൾ

6.25 ഇഞ്ച് ഐ.പി.എസ് എൽ.സി.ഡി ഡിസ്പ്ലേയാണ് ഹോണർ 10 ലൈറ്റിലുള്ളത്. 2340X1080 പിക്സലാണ് റെസലൂഷൻ. ഡിസ്പ്ലേ സുരക്ഷയ്ക്കായി 2.5 ഡി കർവ്ഡ് ടെംപേർഡ് ഗ്ലാസുമുണ്ട്. മുകൾ ഭാഗത്ത് ഡിസ്പ്ലേ നോച്ചും ഈ മോഡലിലുണ്ട്. 90 ശതമാനമാണ് സ്ക്രീൻ ടു ബോഡി റേഷ്യോ.

കരുത്തു പകരുന്നത്

കരുത്തു പകരുന്നത്

ഹൈ സിലിക്കൺ കിരിൻ 710 പ്രോസസ്സറാണ് ഫോണിന് കരുത്തു പകരുന്നത്. 2.2 ജിഗാഹെർട്സാണ് സ്പീഡ്. 4ജി.ബി/6ജി.ബി വേരിയൻറുകളിൽ ഫോൺ ലഭിക്കും. 64/128 ജി.ബിയാകും ഇൻറേണൽ കരുത്ത്. എക്സ്റ്റേണൽ കാർഡ് ഉപയോഗിച്ച് കരുത്ത് വർദ്ധിപ്പിക്കാനാകും. ഇരട്ട സിമ്മിൽ രണ്ടും നാനോയാണ്. മെമ്മറി കാർഡിനായി പ്രത്യേകം ട്രേയില്ല.

 വീഡിയോ പകർത്താനാവും.

വീഡിയോ പകർത്താനാവും.

ഇരട്ട വോൾട്ട്, ബ്ലൂടൂത്ത് 4.0, ഇരട്ട ചാനൽ വൈഫൈ എന്നിവയാണ് കണക്ടീവിറ്റി സംവിധാനങ്ങൾ. പിന്നിലെ ഇരട്ട ക്യാമറയിൽ 13 മെഗാപിക്സലിൻറേയും 2 മെഗാപിക്സലിൻറെയും സെൻസറുകൾ ഉപയോഗിച്ചിരിക്കുന്നു. മുന്നിൽ ഘടിപ്പിച്ചിരിക്കുന്നത് 24 മെഗാപിക്സലിൻറെ കരുത്തൻ സെൽഫി ക്യാമറയാണ്. രണ്ടു വശങ്ങളിലുള്ള ക്യാമറകളിലും 1080 പി റെസലൂഷനിൽ വീഡിയോ പകർത്താനാവും.

 ബാറ്ററി കരുത്ത്

ബാറ്ററി കരുത്ത്

3,400 മില്ലീ ആംപയറാണ് ഹോണർ 10 ലൈറ്റിൻറെ ബാറ്ററി കരുത്ത്. 10 വാട്ടിൻറെ ചാർജിംഗ് സപ്പോർട്ടുമുണ്ട്. 3.5 എം.എം തന്നെയാണ് ഹെഡ്ഫോൺ ജാക്ക്. ഇതിനെല്ലാമുപരി ആൻഡ്രോയിഡിൻറെ 9.0 പൈ ഓപ്പറേറ്റിംഗ് സിസ്റ്റവും ഫോണിന് കരുത്തു പകരുന്നു.

ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകളുടെ സ്‌ക്രീന്‍ എങ്ങനെ സുരക്ഷിതമാക്കാംആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകളുടെ സ്‌ക്രീന്‍ എങ്ങനെ സുരക്ഷിതമാക്കാം

Best Mobiles in India

Read more about:
English summary
Honor 10 Lite with Android 9 Pie officially launched for Rs 14,250 with a dew-drop notch

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X