നൂറിൽ നൂറ് നേടാൻ ഹോണറിന്റെ 100 സീരീസ് ഫോണുകൾ എത്തി; ഏറ്റവും പുത്തൻ ചിപ്സെറ്റ് സഹിതം
മികച്ച പെർഫോമൻസ് നൽകുന്ന സ്മാർട്ട്ഫോണുകൾ എന്നും ഉപയോക്താക്കൾക്ക് ആവേശമാണ്. അത്തരത്തിൽ ആവേശം വിതറാൻ ശേഷിയുമായി പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ ഹോണർ രംഗത്ത്. ചൈനയിൽ നടന്ന ഇവന്റിൽ ഏറ്റവും പുതിയ ഹോണർ 100 (Honor 100 Series) സീരീസ് സ്മാർട്ട്ഫോണുകൾ കമ്പനി ലോഞ്ച് ചെയ്തു.
ഹോണർ 100(Honor 100), ഹോണർ 100 പ്രോ(Honor 100 Pro) എന്നിങ്ങനെ രണ്ട് സ്മാർട്ട്ഫോണുകളാണ് കമ്പനി 100 സീരീസിൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് അടക്കം കരുത്താക്കിയാണ് ഹോണർ 100 സീരീസ് എത്തിയിരിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയം.

അടുത്തിടെ പുറത്തിറങ്ങിയ ഏറ്റവും മികച്ച ചിപ്സെറ്റാണ് സ്നാപ്ഡ്രാഗൺ 8 ജെൻ 3. ഈ ചിപ്സെറ്റ് അടങ്ങുന്ന സ്മാർട്ട്ഫോണുകൾ പുറത്തിറക്കാൻ പല പ്രമുഖ ബ്രാൻഡുകളും തയാറെടുത്തുകൊണ്ടിരിക്കുന്നതേയുള്ളൂ. ഷവോമിയും ഐക്യൂവും അടക്കം ചില ബ്രാൻഡുകൾ ഇതിനകം തന്നെ ഈ ചിപ്സെറ്റിൽ ഫോണിറക്കിയിട്ടുണ്ട്, ഇവയെല്ലാം ചൈനയിൽ മാത്രമാണ് ലോഞ്ചായിരിക്കുന്നത്.
ഹോണർ 100 സീരീസ് സ്മാർട്ട്ഫോണുകളുടെ പ്രധാന ഫീച്ചറുകൾ: ഹോണർ 10 ൽ 6.7 ഇഞ്ച് 1.5K റെസല്യൂഷൻ OLED ഡിസ്‌പ്ലേ ആണ് നൽകിയിരിക്കുന്നത്. 100 പ്രോ വേരിയന്റ് 6.78-ഇഞ്ച് 1.5K കർവ്ഡ് OLED ഡിസ്‌പ്ലേയുമായി എത്തുന്നു. 2600 നിറ്റ്സ് ബ്രൈറ്റ്നസും ഇതിലുണ്ട്.
100 സീരീസിലെ രണ്ട് മോഡലുകളും 3,840Hz പൾസ് വിഡ്ത് മോഡുലേഷൻ ( PWM ) അഡാപ്റ്റബിൾ ഡിസ്പ്ലേ ഫീച്ചർ സഹിതം എത്തുന്നു എന്നതും എടുത്തുപറയേണ്ടതുണ്ട്. അഡ്രിനോ 720 ജിപിയു ഉള്ള സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്സെറ്റാണ് ഹോണർ 100 മോഡലിൽ നൽകിയിരിക്കുന്നത്.
കരുത്തുറ്റ, മികച്ച പെർഫോമൻസുള്ള ഫോൺ ആഗ്രഹിക്കുന്നവർക്ക് നൽകാൻ പറ്റുന്ന നിലവിലെ ഏറ്റവും മികച്ച ഓപ്ഷനെന്ന നിലയിൽ, അഡ്രിനോ 740 ജിപിയുവുമായി ജോടിയാക്കിയ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റ് ആണ് 100 പ്രോ മോഡലിൽ ഉള്ളത്. ഗെയിമിങ് പ്രേമികളെ അടക്കം ആകർഷിക്കാൻ ഇത് സഹായിക്കും എന്ന് കരുതപ്പെടുന്നു.
12GB+ 256 GB, 16GB+ 256GB, 16GB+ 512GB എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഹോണർ 100 ലഭ്യമാകുക. അതേസമയം 100 പ്രോ മോഡലിൽ നാല് ഓപ്ഷനുകൾ ലഭിക്കും. 12GB+ 256GB, 16GB+ 256GB, 16GB+ 512GB, 16GB+ 1TB എന്നിവയാണ് അവ.

ചിപ്സെറ്റിന്റെ കാര്യത്തിൽ എന്നപോലെ ക്യാമറയുടെ കാര്യത്തിലും ഹോണർ 100 സീരീസിലെ ഫോണുകൾ തമ്മിൽ കാര്യമായ വ്യത്യാസങ്ങളുണ്ട്. ഹോണർ 100 മോഡലിൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. അതേസമയം പ്രോ മോഡലിൽ കുറച്ചുകൂടി മികച്ച ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം നൽകിയിരിക്കുന്നു.
50MP സോണി IMX906 പ്രൈമറി സെൻസർ, 12MP 112° അൾട്രാ വൈഡ് ആംഗിൾ മാക്രോ ലെൻസ് എന്നിവ അടങ്ങുന്നതാണ് ഹോണർ 100 ന്റെ ഡ്യുവൽ റിയർ ക്യാമറ മൊഡ്യൂൾ. സെൽഫികൾക്കായി, 50MP ഫ്രണ്ട് ക്യാമറയും ഹോണർ ഇതിൽ നൽകിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
50MP Sony IMX906 പ്രൈമറി സെൻസർ, 12MP 112° അൾട്രാ-വൈഡ്-ആംഗിൾ മാക്രോ ലെൻസ്, 32MP 50x ടെലിഫോട്ടോ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ ലെൻസ് എന്നിവയാണ് ഹോണർ 100 പ്രോയുടെ ട്രിപ്പിൾ റിയർ ക്യാമറ മൊഡ്യൂളിൽ ഉള്ളത്. ഈ മോഡലിലും ഫ്രണ്ട് ക്യാമറ 50MP തന്നെയാണ്.

ബാറ്ററിയുടെ കാര്യത്തിൽ ഹോണർ 100 സീരീസിലെ രണ്ട് മോഡലുകളും തമ്മിൽ കാര്യമായ വ്യത്യാസങ്ങളൊന്നുമില്ല. ഹോണർ 100, 100 പ്രോ എന്നിവയിൽ 100W വയർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 5,000mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്. എന്നാൽ, പ്രോ പതിപ്പിന് 66W വയർലെസ് ചാർജിങ്ങും ഉണ്ട്.
ഗ്രാവിറ്റി സെൻസർ, എൻഎഫ്സി, ഇൻ-സ്ക്രീൻ ഫിംഗർപ്രിന്റ് സെൻസർ, ഗൈറോസ്കോപ്പ്, കോമ്പസ്, പ്രോക്സിമിറ്റി ലൈറ്റ് സെൻസർ എന്നിവയെല്ലാം ഇവയിലുണ്ട്. മൂൺ ഷാഡോ വൈറ്റ്, മോണറ്റ് പർപ്പിൾ, ബട്ടർഫ്ലൈ ബ്ലൂ, ഗ്ലോസി ബ്ലാക്ക് എന്നീ കളറുകളിലാണ് 100 സീരീസ് ലഭ്യമാകുക. അതേസമയം മോഡലുകളുടെ വില വിവരങ്ങൾ കമ്പനി പുറത്തുവിട്ടില്ല. വില വെളിപ്പെടുത്തുന്ന അപ്ഡേറ്റ് എത് നിമിഷവും പ്രതീക്ഷിക്കാം.


Click it and Unblock the Notifications








