ക്വാഡ് റിയർ ക്യാമറ സെറ്റപ്പുമായി ഹോണർ 10 എക്‌സ് ലൈറ്റ് അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

ഹുവായ് സബ് ബ്രാൻഡാണ് ഹോണർ 10 എക്‌സ് ലൈറ്റ് (Honor 10X Lite) സ്മാർട്ഫോൺ അവതരിപ്പിച്ചു. ഈ വർഷം ഏപ്രിലിൽ ലോഞ്ച് ചെയ്ത ഹോണർ 9 എക്‌സ് ലൈറ്റിന്റെ പിൻഗാമിയായ ഹോണർ 10 എക്‌സ് ലൈറ്റ് ഒരു പഞ്ച്-ഹോൾ ഡിസ്പ്ലേ ഡിസൈനും ക്വാഡ് റിയർ ക്യാമറ സെറ്റപ്പുമായി വരുന്നു. മൂന്ന് വ്യത്യസ്ത കളർ ഓപ്ഷനുകളിലാണ് ഈ പുതിയ ഹോണർ ഫോൺ വിപണിയിൽ വരുന്നത്. ഹോണർ 10 എക്‌സ് ലൈറ്റിന്റെ ഗ്ലോബൽ ലോഞ്ച് ഹോണർ പ്രഖ്യാപിച്ചപ്പോൾ ഈ സ്മാർട്ട്‌ഫോൺ ഇതിനകം സൗദി അറേബ്യയിൽ ലഭ്യമായിരുന്നു. മാത്രമല്ല, റഷ്യ ഉൾപ്പെടെയുള്ള വിപണികളിൽ ഇത് പുറത്തിറക്കിയിരുന്നു. ഗൂഗിൾ മൊബൈൽ സേവനങ്ങൾക്ക് (ജിഎംഎസ്) തുല്യമായ ഹുവാവേ മൊബൈൽ സർവീസുകളിലേക്ക് (എച്ച്എംഎസ്) ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി സോഷ്യൽ സ്റ്റോറിടെല്ലിംഗ് പ്ലാറ്റ്ഫോം വാട്ട്പാഡ്, ഓൺലൈൻ ലോഞ്ച്പാഡ് പ്രോഗ്രാം റെഡ് ബുൾ ബേസ്മെന്റ് എന്നിവയുമായുള്ള പങ്കാളിത്തവും ഹോണർ പ്രഖ്യാപിച്ചു.

ഹോണർ 10 എക്‌സ് ലൈറ്റ് വില

ഹോണർ 10 എക്‌സ് ലൈറ്റ് വില

ഹോണർ 10 എക്‌സ് ലൈറ്റിന് യൂറോ 229.90 (ഏകദേശം 20,200 രൂപ) വില വരുന്നു. എമറാൾഡ് ഗ്രീൻ, ഐസ്‌ലാൻഡിക് ഫ്രോസ്റ്റ്, മിഡ്‌നൈറ്റ് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ വരുന്ന ഈ ഫോൺ തുടക്കത്തിൽ റഷ്യ, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ വിപണികളിൽ അവതരിപ്പിച്ചിരുന്നു. തിരഞ്ഞെടുത്ത വിപണികളിൽ ബാധകമായ 30 യൂറോ (ഏകദേശം 2,600 രൂപ) കിഴിവ് ഹോണർ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഈ ഫോണിന്റെ ലോഞ്ച് ഇന്ത്യയിൽ എപ്പോൾ നടക്കുമെന്ന കാര്യം കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 4 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിനായി ഹോണർ 10 എക്‌സ് ലൈറ്റ് സൗദി അറേബ്യയിൽ തുടക്കത്തിൽ എസ്എആർ 769 (ഏകദേശം 15,200 രൂപ) വിലയ്ക്ക് അവതരിപ്പിച്ചു.

വൺപ്ലസ് 9 സീരീസ് പുറത്തിറങ്ങുന്നത് മൂന്ന് സ്മാർട്ട്ഫോണുകളുമായിവൺപ്ലസ് 9 സീരീസ് പുറത്തിറങ്ങുന്നത് മൂന്ന് സ്മാർട്ട്ഫോണുകളുമായി

ഹോണർ 10 എക്‌സ് ലൈറ്റ് സവിശേഷതകൾ

ഹോണർ 10 എക്‌സ് ലൈറ്റ് സവിശേഷതകൾ

ഗൂഗിൾ പ്ലേയും മറ്റ് ഗൂഗിൾ അപ്ലിക്കേഷനുകളെയും സേവനങ്ങളെയും ഫീച്ചർ ചെയ്യാത്ത ആൻഡ്രോയിഡ് 10 മാജിക് യുഐ 3.1 ൽ ഡ്യൂവൽ നാനോ സിം വരുന്ന ഹോണർ 10 എക്‌സ് ലൈറ്റ് പ്രവർത്തിക്കുന്നു. ഗൂഗിൾ ഓഫറുകളുടെ വിടവ് നികത്താൻ ഹുവാവേ ആപ്പ് ഗാലറിയും മറ്റ് സവിശേഷതകളും നൽകുന്ന എച്ച്എംഎസ് 4.1 ആണ് ഇതിന് പകരമായി വരുന്നത്. 20: 9 ആസ്പെക്ടറ്റ് റേഷിയോ വരുന്ന 6.67 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഡിസ്‌പ്ലേയുണ്ട്. 4 ജിബി റാമുമായി ജോടിയാക്കിയ ഒക്ടാ കോർ ഹൈസിലിക്കൺ കിരിൻ 710 എ SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് നൽകുന്നത്.

ഹോണർ 10 എക്‌സ് ലൈറ്റ്: ക്യാമറ സവിശേഷതകൾ

ഹോണർ 10 എക്‌സ് ലൈറ്റ്: ക്യാമറ സവിശേഷതകൾ

എഫ് / 1.8 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.4 ലെൻസുള്ള 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് അസിസ്റ്റ് സെൻസർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് ഇതിലുണ്ട്. ഒരു എഫ് / 2.0 ലെൻസ് വരുന്ന 8 മെഗാപിക്സൽ ഷൂട്ടർ മുൻവശത്ത് സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി നൽകിയിരിക്കുന്നു.

20,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ20,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ

ഒക്ടാ കോർ ഹൈസിലിക്കൺ കിരിൻ 710 എ SoC പ്രോസസർ

മൈക്രോ എസ്ഡി കാർഡ് വഴി എക്സ്പാൻഡ് ചെയ്യാവുന്ന 128 ജിബി ഓൺബോർഡ് സ്റ്റോറേജ് ഹോണർ പുതിയ ഹാൻഡ്‌സെറ്റിൽ നൽകിയിട്ടുണ്ട്. 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഓൺ‌ബോർഡ് സെൻസറുകളിലുണ്ട്. സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്‌കാനർ ഹോണർ നൽകുവാൻ മറന്നിട്ടില്ല. 22.5W ഹോണർ സൂപ്പർചാർജ് ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിൽ നൽകിയിരിക്കുന്നത്.

Best Mobiles in India

English summary
Honor 10X Lite has been introduced by the Huawei sub-brand globally. Honor 10X Lite, a successor to Honor 9X Lite released in April this year, comes with a hole-punch monitor style and features quad rear cameras. There are also three distinct colour choices to choose from for the new Honor phone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X