ഹോണർ 10 എക്‌സ് ലൈറ്റ് നവംബർ 10 ന് അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ
നവംബർ 10 ന് നടക്കുന്ന ഡിജിറ്റൽ ലോഞ്ച് ഇവന്റിൽ ഹോണർ 10 എക്‌സ് ലൈറ്റ് (Honor 10X Lite) സ്മാർട്ഫോൺ അവതരിപ്പിക്കും. ഹോണർ 10 എക്‌സ് ലൈറ്റ് ലോഞ്ച് ചെയ്യുന്നതിനോടൊപ്പം ഹോണർ അതിന്റെ ചില പാർട്ടണർഷിപ്പുകളും വെളിപ്പെടുത്തും. ഹോണർ 10 എക്‌സ് ലൈറ്റിൻറെ സവിശേഷതകളോ വിലയോ ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല. എന്നാൽ, ഈ സ്മാർട്ഫോൺ എങ്ങനെയായിരിക്കാമെന്നും അതിന്റെ രൂപകൽപന എന്തായിരിക്കുമെന്നും ഒരു ആശയം നൽകുന്ന ചില ചോർച്ചകൾ മുമ്പ് ഉണ്ടായിട്ടുണ്ട്. ഈ വർഷം ഏപ്രിലിൽ അവതരിപ്പിച്ച ഹോണർ 9 എക്‌സ് ലൈറ്റിന്റെ പിൻഗാമിയാണ് വരുവാൻ പോകുന്ന പുതിയ ഹോണർ 10 എക്‌സ് ലൈറ്റ്.

ഹോണർ 10 എക്‌സ് ലൈറ്റ്: ലോഞ്ച്
കമ്പനി തത്സമയം സംപ്രേഷണം ചെയ്യുന്ന ഒരു വെർച്വൽ ഇവന്റിലൂടെ ഹോണർ 10 എക്‌സ് ലൈറ്റ് നവംബർ 10 ന് വൈകുന്നേരം 6: 30 മണിക്ക് അവതരിപ്പിക്കും. വെർച്വൽ ലോഞ്ചിലേക്കുള്ള ലിങ്ക് ഉടൻ പങ്കിടുമെന്ന് പറയുന്നു. ഹോണർ 10 എക്‌സ് ലൈറ്റിന്റെ വിലയെക്കുറിച്ചോ ലഭ്യതയെക്കുറിച്ചോ ഒരു വിവരവും ഹോണർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഈ കമ്പനിയുടെ റഷ്യൻ വെബ്‌സൈറ്റിൽ പഞ്ച്-ഹോൾ ക്യാമറ ഡിസൈൻ വരുന്ന ഒരു സ്മാർട്ട്ഫോൺ കാണിക്കുന്നു. ഇത് ഗ്രീൻ, പർപ്പിൾ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് വിപണിയിൽ വരുന്നത്.

ഹോണർ 10 എക്‌സ് ലൈറ്റ്: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കി ഹോണർ 10 എക്‌സ് ലൈറ്റിന് ഹോണർ മാജിക് യുഐ 3.1 ഒഎസ് പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുമെന്ന് ചോർച്ചകൾ സൂചിപ്പിക്കുന്നു. 1,680x2,400 പിക്‌സൽ റെസല്യൂഷനുള്ള 6.67 ഇഞ്ച് ഐപിഎസ് അധിഷ്ഠിത എൽസിഡി ഈ ഫോണിലുണ്ടെന്ന് പറയുന്നു. 4 ജിബി റാമുമായി വരുന്ന കിരിൻ 710 എ പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി 128 ജിബി വരെ സ്റ്റോറേജും വികസിപ്പിക്കാവുന്നതാണ്.

ഹോണർ 10 എക്‌സ് ലൈറ്റ്: ക്യാമറ സവിശേഷതകൾ
ഹോണർ 10 എക്‌സ് ലൈറ്റ് ഒരു ക്വാഡ് റിയർ ക്യാമറ സെറ്റപ്പിൽ 48 മെഗാപിക്സൽ പ്രൈമറി സ്‌നാപ്പർ ഉൾക്കൊള്ളുന്നു. ശേഷിക്കുന്ന മൂന്ന് ക്യാമറകൾ 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണെന്ന് പറയപ്പെടുന്നു. മുൻവശത്ത്, പഞ്ച്-ഹോൾ രൂപകൽപ്പനയിൽ 8 മെഗാപിക്സൽ സെൽഫി ഷൂട്ടറും ഈ ഡിവൈസിൽ വരുന്നു.

22.5W ഫാസ്റ്റ് ചാർജിംഗിനുള്ള സപ്പോർട്ടോടുകൂടി 5,000 എംഎഎച്ച് ബാറ്ററിയാണ് ഹോണർ 10 എക്‌സ് ലൈറ്റിന് ലഭിക്കുന്നത്. ബ്ലൂടൂത്ത് 5.1, 2.4 ജിഗാഹെർട്സ് വൈ-ഫൈ, എൽടിഇ, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വരുന്നു.


Click it and Unblock the Notifications