വില കൂടി, ഡിസ്കൗണ്ട് കൂട്ടി അഡ്ജസ്റ്റ് ചെയ്ത് ആമസോൺ! ഹോണർ 200 5G വാങ്ങാൻ ഇത് സുവർണാവസരം
എല്ലാ സ്മാർട്ട്ഫോൺ ബ്രാൻഡുകളുടെയും വിവിധ മോഡലുകൾ വൻ ഡിസ്കൗണ്ടിൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്ന ഈ ഘട്ടത്തിൽ ഹോണർ 200 5ജി അൽപ്പം വ്യത്യസ്തമായ രീതിയിൽ ആണ് ഡിസ്കൗണ്ട് അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഹോണർ 200 5ജിയുടെ 8GB + 256GB മോഡലിന് 34,999 രൂപയും 12GB + 512GB മോഡലിന് 39,999 രൂപയും ആയിരുന്നു വില. കഴിഞ്ഞ മാസം നടന്ന ഒരു ഓഫർ സെയിലിൽ ആമസോൺ ഹോണർ 200 5ജിയുടെ 8GB + 256GB മോഡലിന് 11000 രൂപ ഡയറക്ട് ഡിസ്കൗണ്ട് നൽകിയിരുന്നു.
അതിനാൽ ഹോണർ 200 5ജിയുടെ അടിസ്ഥാന മോഡൽ കഴിഞ്ഞ മാസം 23,998 രൂപ വിലയിലും ഉയർന്ന മോഡൽ 29,998 രൂപ വിലയിലുമാണ് ആമസോൺ ലിസ്റ്റ് ചെയ്തത്. എന്നാലിപ്പോൾ വാലന്റൈൻസ് ഡേയോട് അനുബന്ധിച്ച് ഡിസ്കൗണ്ട് സെയിൽ നടക്കുന്ന ഈ സമയത്ത് കഴിഞ്ഞ മാസത്തെക്കാൾ 1000 രൂപ കൂടുതൽ വിലയിലാണ് ഹോണർ 200 5ജി ആമസോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

അതായത് ഹോണർ 200 5ജിയുടെ അടിസ്ഥാന മോഡലിന് ആമസോണിൽ ഇപ്പോൾ 24998 രൂപ വിലയിട്ടിരിക്കുന്നു. എന്നാൽ വില കൂട്ടിയെങ്കിലും വൻ ഡിസ്കൗണ്ട് ഈ ഫോണിന് ആമസോൺ ഉറപ്പാക്കിയിട്ടുണ്ട്. 3000 രൂപ കൂപ്പൺ ഡിസ്കൗണ്ടും 2000 രൂപ ബാങ്ക് ഡിസ്കൗണ്ടും വാഗ്ദാനം ചെയ്തുകൊണ്ടാണ് വില വർധനവിന് ആമസോൺ പരിഹാരം കണ്ടിരിക്കുന്നത്.
നിലവിൽ കൂപ്പൺ, ബാങ്ക് ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്തിയാൽ 5000 രൂപ ഡിസ്കൗണ്ടിന് ശേഷം വെറും 19999 രൂപ വിലയിൽ ഹോണർ 200 5ജി സ്വന്തമാക്കാൻ സാധിക്കും. അതായത് ഏകദേശം 15000 രൂപ വിലക്കുറവിൽ ഈ ഫോൺ ഇപ്പോഴും സ്വന്തമാക്കാൻ സാധിക്കും. 35000 രൂപയ്ക്കടുത്ത് വിലയിൽ ഇറങ്ങിയ ഫോൺ 20000 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്നത് ഒരു മികച്ച ഡീൽ തന്നെയാണ്.

ഹോണർ 200 5ജിയുടെ പ്രധാന ഫീച്ചറുകൾ: ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 3 (4nm) ചിപ്സെറ്റ് ആണ് ഈ ഹോണർ ഫോണിന്റെ കരുത്ത്. 6.7-ഇഞ്ച് (2664×1200 പിക്സലുകൾ) 1.5K OLED 120Hz കർവ്ഡ് ഡിസ്പ്ലേ, 100% DCI-P3 കളർ ഗാമറ്റ്, 4,000 nits വരെ പീക്ക് ബ്രൈറ്റ്നസ്, 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ് എന്നിവ ഇതിലുണ്ട്.
അഡ്രിനോ 720 GPU, 8GB / 12GB LPDDR5 റാം, 256GB / 512GB സ്റ്റോറേജ് ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള MagicOS 8.0-ൽ ആണ് പ്രവർത്തനം. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഹോണർ 200 5ജിയിൽ ഉള്ളത്. അതിൽ 50MP മെയിൻ ക്യാമറ, 12MP 112° അൾട്രാ വൈഡ് ക്യാമറ, 50MP 2.5x പോർട്രെയിറ്റ് ടെലിഫോട്ടോ ക്യാമറ എന്നിവയുണ്ട്. 4K വീഡിയോ റെക്കോർഡിംഗ് പിന്തുണ സഹിതമാണ് ഇവ എത്തുന്നത്.
സെൽഫിക്കും മറ്റുമായി 50MP ഫ്രണ്ട് ക്യാമറയും ഹോണർ 200 5ജിയിൽ ഉണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11ax (2.4GHz/5GHz), ബ്ലൂടൂത്ത് 5.3, GPS, USB ടൈപ്പ്-C, NFC തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.

ബാറ്ററിയുടെ കാര്യമെടുത്താൽ, 100W സൂപ്പർചാർജ് ഫാസ്റ്റ് ചാർജിംഗ്, 66W വയർലെസ് സൂപ്പർചാർജ് ഫാസ്റ്റ് ചാർജിംഗ് പിന്തുണകളുള്ള 5200mAh ബാറ്ററി സഹിതമാണ് ഹോണർ 200 5ജി എത്തുന്നത്. മൂൺലൈറ്റ് വൈറ്റ്, ബ്ലാക്ക് എന്നീ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്. താൽപര്യമുള്ളവർക്ക് ആകർഷകമായ എക്സ്ചേഞ്ച് ഓഫറും ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








