കണ്ണും പൂട്ടി 5000 രൂപ ഡിസ്കൗണ്ട്! ആലോചിക്കാനൊന്നുമില്ല, ഹോണർ 200 5ജി വാങ്ങാൻ ഇത് ബെസ്റ്റ് ഡീൽ
ഫെസ്റ്റിവൽ സെയിൽ ഡിസ്കൗണ്ടുകളുടെ തിരക്കൊക്കെ കഴിഞ്ഞെങ്കിലും ആമസോണിൽ ഡിസ്കൗണ്ടുകൾ അവസാനിക്കുന്നില്ല. കാരണം ഇപ്പോഴും നിരവധി പേർ സ്മാർട്ട്ഫോൺ വാങ്ങാൻ മികച്ച ഡിസ്കൗണ്ട് അന്വേഷിക്കുന്നുണ്ട്. അത്തരം ആളുകൾക്കായി ഒരു കിടിലൻ സ്മാർട്ട്ഫോൺ ഇപ്പോൾ ആമസോണിൽ 5000 രൂപ ഡിസ്കൗണ്ടിൽ ലഭ്യമാണ്. ഈ വർഷം ജൂലൈയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഹോണർ 200 5ജി (HONOR 200 5G) ആണ് ആ സ്മാർട്ട്ഫോൺ. അന്ന് ഹോണർ 200 സീരീസിൽ രണ്ട് സ്മാർട്ട്ഫോൺ മോഡലുകളാണ് ഒറ്റയടിക്ക് ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടത്, അതിൽ ഒന്ന് ഹോണർ 200 5ജിയും രണ്ടാമത്തേത് ഹോണർ 200 പ്രോ 5ജിയും ആയിരുന്നു.
ഇപ്പോൾ ഹോണർ 200 സീരീസിലെ ഹോണർ 200 5ജി മോഡൽ ആമസോൺ ലോഞ്ച് വിലയെക്കാൾ 5000 രൂപ ഡിസ്കൗണ്ടിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് ഹോണർ 200 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് അതിന്റെ 8GB + 256GB മോഡലിന് 34,999 രൂപയും 12GB + 512GB മോഡലിന് 39,999 രൂപയും ആയിരുന്നു വില.

എന്നാലിപ്പോൾ ആമസോൺ 5000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം വെറും 29,998 രൂപ വിലയിൽ അടിസ്ഥാന മോഡലും 34,999 രൂപ വിലയിൽ ടോപ് വേരിയന്റും ലിസ്റ്റ് ചെയ്തിരിക്കുന്നു. ഡയറക്ട് ഡിസ്കൗണ്ട് ആയതിനാൽ തന്നെ ബാങ്ക് കാർഡുകളുടെ സഹായമില്ലാതെ തന്നെ ഈ വിലയിൽ ഈ വേരിയന്റുകൾ വാങ്ങാനാകും.
ഒട്ടനവധി മികച്ച ഫീച്ചറുകളുമായിട്ടാണ് ഹോണർ 200 5ജി സീരീസ് എത്തിയിരിക്കുന്നത്. അതിനാൽത്തന്നെ താൽപര്യമുള്ളവർക്ക് കണ്ണുംപൂട്ടി ഈ ഡീൽ ഉറപ്പിക്കാവുന്നതാണ്. ഹോണർ 200 5ജിയുടെ (HONOR 200 5G) പ്രധാന ഫീച്ചറുകൾ കൂടി ഇവിടെ പരിചയപ്പെടാം: 6.7-ഇഞ്ച് (2664×1200 പിക്സലുകൾ) 1.5K OLED 120Hz കർവ്ഡ് ഡിസ്പ്ലേ, 100% DCI-P3 കളർ ഗാമറ്റ്, 4,000 nits വരെ പീക്ക് ബ്രൈറ്റ്നസ്, 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ് എന്നിവ ഇതിലുണ്ട്.

ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 3 (4nm) ചിപ്സെറ്റ് ആണ് ഈ ഹോണർ ഫോണിന്റെ കരുത്ത്. അഡ്രിനോ 720 GPU, 8GB / 12GB LPDDR5 റാം, 256GB / 512GB സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള MagicOS 8.0ൽ ആണ് പ്രവർത്തനം.
പ്രോ മോഡലിന്റെ അത്രയും വരില്ലെങ്കിലും മികച്ച ക്യാമറ യൂണിറ്റ് സഹിതമാണ് ഹോണർ 200 5ജിയും എത്തുന്നത്. ഇതിലെ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റിൽ 1/1.56″ സോണി IMX906 സെൻസറോട് കൂടിയ 50MP മെയിൻ ക്യാമറ (f/1.95 അപ്പേർച്ചർ, OIS സഹിതം), 12MP 112° അൾട്രാ-വൈഡ് ക്യാമറ, 50MP 2.5x പോർട്രെയ്റ്റ് ടെലിഫോട്ടോ സെൻസർ എന്നിവയാണുള്ളത്.
സെൽഫി പ്രേമികൾക്കായി 50MP ഫ്രണ്ട് ക്യാമറയും സോണി IMX906 സെൻസർ, f/2.1 അപ്പേർച്ചർ, 4K വീഡിയോ റെക്കോർഡിംഗ് പിന്തുണ എന്നിവ സഹിതം ലഭ്യമാകും. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ തുടങ്ങിയ ഫീച്ചറുകളും ഹോണർ 200 5ജിയിലുണ്ട്.

ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11ax (2.4GHz/5GHz), ബ്ലൂടൂത്ത് 5.3, GPS, USB ടൈപ്പ്-C, NFC, 100W സൂപ്പർചാർജ് ഫാസ്റ്റ് ചാർജിംഗിനൊപ്പം 5200mAh ബാറ്ററി എന്നീ ഫീച്ചറുകളും ഹോണർ 200 5ജിയിലുണ്ട്. മൂൺലൈറ്റ് വൈറ്റ്, ബ്ലാക്ക് എന്നീ നിറങ്ങളിൽ ഈ ഫോൺ വാങ്ങാൻ ലഭ്യമാണ്.


Click it and Unblock the Notifications








