Home
Mobile

ഇനി ഇന്ത്യയിലെ എഐ മാസ്റ്റർ ബ്ലാസ്റ്റർ ഇവൻ തന്നെ! ഹോണർ 200 5G എത്തുന്നു; അ‌തിഗംഭീര മേക്കോവറിൽ

ഹോണർ 200, ഹോണർ 200 പ്രോ എന്നിവ യുകെയിൽ കഴിഞ്ഞ മാസം ആണ് ലോഞ്ച് ചെയ്തത്. അവ ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഹോണർ രാജ്യത്ത് എത്തുന്നതിനുള്ള ഔദ്യോഗിക തീയതി ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ അതിന് മുന്നോടിയായി, ആമസോൺ ഈ ഡിവൈസുകൾ പട്ടികപ്പെടുത്തിയിട്ടുണ്ട്. കമിങ് സൂൺ ടാഗോട് കൂടിയാണ് ഫോണുകൾ ലിസ്റ്റിംഗ് ചെയ്തിരിക്കുന്നത്. ഹോണർ 200 ഒരു സ്നാപ്ഡ്രാഗൺ 7 Gen 3 SoCലാണ് പ്രവർത്തിക്കുന്നത്. അതേസമയം പ്രോ വേർഷന് സ്‌നാപ്ഡ്രാഗൺ 8s Gen 3 ചിപ്‌സെറ്റുണ്ട്.

ഹോണർ 200, ഹോണർ 200 പ്രോ എന്നീ രണ്ട് ഫോണുകളിലും OLED ഫുൾ-എച്ച്ഡി+ സ്‌ക്രീനുകൾ ഉണ്ട്. കൂടാതെ 100W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ഉള്ള 5,200mAh ബാറ്ററികൾ ആണ് നൽകിയിരിക്കുന്നത്. 50 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റുകൾ ആണ് പ്രധാന ക്യാമറ സവിശേഷത.

ഇനി ഇന്ത്യയിലെ എഐ മാസ്റ്റർ ബ്ലാസ്റ്റർ ഇവൻ തന്നെ! ഹോണർ 200 5G എത്തുന്നു

ഹോണർ 200, ഹോണർ 200 പ്രോ എന്നിവയുടെ ലാൻഡിംഗ് പേജ് നിലവിൽ ആമസോൺ ഇന്ത്യ വെബ്‌സൈറ്റിൽ ലഭ്യമാണ്. സ്‌മാർട്ട്‌ഫോണുകളുടെ കൃത്യമായ ലോഞ്ച് തീയതി വെബ്‌സൈറ്റ് വ്യക്തമാക്കിയിട്ടില്ല. എന്നാൽ അവ 'ഉടൻ വരുന്നു' (കമിങ് സൂൺ) എന്ന ടാഗോടെ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ലോഞ്ചിനെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ ലഭിക്കുന്നതിന് താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ഓൺലൈൻനിൽ "Notify Me" ബട്ടണിൽ ക്ലിക്ക് ചെയ്യാം. ഹോണർ 200 സീരീസിന് ഉള്ള ട്രിപ്പിൾ റിയർ ക്യാമറകളും 5ജി കണക്റ്റിവിറ്റിയും ഉള്ള റിയർ ഡിസൈൻ ആൺ ആമസോൺ ലിസ്റ്റിംഗിൽ കാണിക്കുന്നത്.

അടുത്തിടെ, ELP-NX9 എന്ന മോഡൽ നമ്പറുള്ള ഹോണർ 200 പ്രോ ബിഐഎസ് വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെട്ടു. ലൈനപ്പിനായി ഉള്ള കൃത്യമായ ലോഞ്ച് തീയതി ഹോണർ ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും, ബ്രാൻഡ് ജൂലൈയിൽ രണ്ട് ഫോണുകളും ലോഞ്ച് ചെയ്യും എന്ന് ആണ് പ്രതീക്ഷിക്കുന്നത്.

ഹോണർ 200 സീരീസ് വിലയും സവിശേഷതകളും അറിയാം. ഹോണർ 200ന് യുകെയിൽ ജിബിപി 499.99, അതായത് ഏകദേശം 53,500 രൂപ ആണ് വില. അതേ സമയം ഹോണർ 200 പ്രോയുടെ വില ജിബിപി 699.99 ആണ്, അതായത് ഏകദേശം 74,800 രൂപ.

ഹോണർ 200, ഹോണർ 200 പ്രോ എന്നിവ ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള MágicOS 8.0ൽ പ്രവർത്തിക്കുന്നതാണ്. കൂടാതെ ഫുൾ-HD+ (1,224 x2,700 പിക്‌സൽ) സ്‌ക്രീനുകളും ഫീച്ചർ ചെയ്യുന്നു. പ്രോ മോഡലിന് 6.78 ഡിസ്‌പ്ലേ ഉണ്ട്. കൂടാതെ സ്‌നാപ്ഡ്രാഗൺ 8s Gen 3 ചിപ്‌സെറ്റിൽ ആണ് പ്രവർത്തിക്കുന്നത്.

വാനില മോഡലിന് 6.7 ഇഞ്ച് ഡിസ്‌പ്ലേ ലഭിക്കുന്നു. സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്പാണ് ഇത് നൽകുന്നത്. 50 മെഗാപിക്സൽ പ്രൈമറി സെൻസർ, 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ, 12 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ മാക്രോ ക്യാമറ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റുകളാണ് രണ്ട് ഫോണുകളിലും ഉള്ളത്. 50 മെഗാപിക്സലിൻ്റെ മുൻ ക്യാമറയും ഇവയ്ക്കുണ്ട്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
The Honor 200 and Honor 200 Pro were launched in the UK last month. They are expected to be launched in India soon. The official date of Honor's arrival in the country has not been announced yet. But ahead of that, Amazon has listed these devices. The phones are also listed with the coming soon tag. The Honor 200 is powered by a Snapdragon 7 Gen 3 SoC. Whereas the Pro version has a Snapdragon 8s Gen 3 chipset.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X