Home
Mobile

കണ്ണടച്ചുതുറക്കും മുമ്പ് ഇങ്ങെത്തും, ഒരു കണ്ണ് ഇതിന്റെ മേൽ വച്ചോ...! ഹോണർ 200 സീരീസ് ലോഞ്ച് ചെയ്തു

ഹോണർ തങ്ങളുടെ 200 സീരീസ് (Honor 200 series) ​ചൈനയിൽ ലോഞ്ച് ചെയ്തു. ഇതിന് പിന്നാലെ ഈ ഫോണിന്റെ ഇന്ത്യൻ ലോഞ്ച് സംബന്ധിച്ച ടീസറും കമ്പനി പുറത്തുവിട്ടു. ഇന്ത്യൻ ലോഞ്ചിന്റെ കൃത്യമായ തീയതി പുറത്തുവിട്ടിട്ടില്ലെങ്കിലും ഹോണർ 200 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് ഉറപ്പായിട്ടുണ്ട്.

അ‌ടുത്തമാസം, അ‌തായത് ജൂൺ 12ന് ഹോണർ 200 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്നാണ് ചില ഓൺ​ലൈൻ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. രണ്ട് സ്മാർട്ട്ഫോണുകളാണ് ഹോണർ 200 സീരീസിൽ ​ചൈനയിൽ ഇന്ന് ലോഞ്ച് ചെയ്തിരിക്കുന്നത്. ഹോണർ 200, ഹോണർ 200 പ്രോ എന്നിവയാണ് അ‌വ.

കണ്ണടച്ചുതുറക്കും മുമ്പ് ഇങ്ങെത്തും, ഒരു കണ്ണ് ഇതിന്റെ മേൽ വച്ചോ...!

ഈ രണ്ട് ഹോണർ 200 സീരീസ് ഫോണുകളും ഇന്ത്യയിൽ ലോഞ്ച് ചെയ്യുമോ എന്നത് ഇപ്പോൾ വ്യക്തമല്ല. ജൂൺ 12ന് ഹോണർ 200 സീരീസ് ഇന്ത്യയിൽ മാത്രമല്ല, ആഗോള തലത്തിലും ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ട്. ജർമ്മൻ Rhine TÜV ഗ്ലോബൽ ഐ പ്രൊട്ടക്ഷൻ 3.0 സർട്ടിഫിക്കേഷനും റെയിൻ വെറ്റ് ഹാൻഡ് ടച്ച് ഫീച്ചറും ഇതിലുണ്ട്.

ഹോണർ 200ന്റെ പ്രധാന ഫീച്ചറുകൾ: 6.7-ഇഞ്ച് (2664×1200 പിക്സലുകൾ) FHD+ OLED 120Hz കർവ്ഡ് ഡിസ്പ്ലേ, 100% DCI-P3 കളർ ഗാമറ്റ്, 4,000nits വരെ പീക്ക്​ ബ്രൈറ്റ്നസ്, 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ് എന്നിവയിതിലുണ്ട്. അ‌ഡ്രിനോ 720 ജിപിയുവുള്ള 2.63GHz ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 3 (4nm) ചിപ്സെറ്റാണ് ഈ ​ഫോണിന്റെ കരുത്ത്.

കണ്ണടച്ചുതുറക്കും മുമ്പ് ഇങ്ങെത്തും, ഒരു കണ്ണ് ഇതിന്റെ മേൽ വച്ചോ...!

12GB/16GB LPDDR5 റാം, 256GB/512GB സ്റ്റോറേജ് ഓപ്ഷനുകൾ ഹോണർ 200 ​വാഗ്ദാനം ചെയ്യുന്നു. 100W സൂപ്പർചാർജ് ഫാസ്റ്റ് ചാർജിംഗിനൊപ്പം 5200mAh ബാറ്ററിയാണ് ഇതിലുളളത്. f/1.95 അപ്പേർച്ചർ OIS എന്നിവയുള്ള 50MP സോണി IMX906 പ്രൈമറി സെൻസറും, f/2.2 അപ്പേർച്ചറും 2.5cm മാക്രോ ഓപ്ഷനുമുള്ള 12MP അൾട്രാ-വൈഡ് ആംഗിൾ ലെൻസും, 50എംപി ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.

ഹോണർ 200 പ്രോയുടെ പ്രധാന ഫീച്ചറുകൾ: അഡ്രിനോ 735-GPU ഉള്ള ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 8s ജെൻ-3 4nm ചിപ്സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 6.78-ഇഞ്ച് (2700× 1224 പിക്സലുകൾ) FHD+ OLED 120Hz കർവ്ഡ് ഡിസ്പ്ലേ, 100% DCI-P3 കളർ ഗാമറ്റ്, 4,000-nits വരെ പീക്ക് ​ബ്രൈറ്റ്നസ്, 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ് എന്നിവയിതിലുമുണ്ട്.

12GB / 16GB LPDDR5 റാം, 512GB / 1TB സ്റ്റോറേജ് ഓപ്ഷനും ഈ ഹോണർ പ്രോയിൽ ഉണ്ട്. 100W സൂപ്പർചാർജ് ഫാസ്റ്റ് ചാർജിംഗ്, 66W വയർലെസ് സൂപ്പർചാർജ് ഫാസ്റ്റ് ചാർജിംഗ് എന്നിവയുടെ പിന്തുണയുള്ള 5200mAh ബാറ്ററിയാണ് ഹോണർ ഇതിൽ നൽകിയിരിക്കുന്നത്.

കണ്ണടച്ചുതുറക്കും മുമ്പ് ഇങ്ങെത്തും, ഒരു കണ്ണ് ഇതിന്റെ മേൽ വച്ചോ...!

ഹോണർ 200 പ്രോ അ‌തിഗംഭീരമായ ഒരു ക്യാമറ യൂണിറ്റുമായാണ് എത്തുക. f/1.9 അപ്പേർച്ചർ, OIS എന്നിവയുള്ള 50MP ഓമ്നിവിഷൻ OV50H സെൻസറും 2.5cm മാക്രോ ഓപ്ഷനുള്ള 12MP അൾട്രാ-വൈഡ് ആംഗിൾ ലെൻസും OIS.856 ഉള്ള 50MP 2.5x പോർട്രെയ്റ്റ് ടെലിഫോട്ടോ സോണി IMX856 സെൻസറും അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്.

ഹോണർ 200 പ്രോയുടെ ഫ്രണ്ടിൽ സെൽഫി പ്രേമികൾക്കായി 50എംപി സോണി IMX906 സെൻസർ 3D ഡെപ്ത് ക്യാമറയും ഉണ്ട്. ഹോണർ സ്വയം വികസിപ്പിച്ച RF മെച്ചപ്പെടുത്തിയ ചിപ്പ് C1+, 5564mm² വൈഡ്-ഏരിയ സ്റ്റെയിൻലെസ്സ് സ്റ്റീൽ ബയോണിക് VC ഹീറ്റ് ഡിസ്‌സിപ്പേഷൻ എന്നിവയും ഹോണർ 200 പ്രോയുടെ പ്രത്യേകതകളാണ്.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള MagicOS 8.0ൽ ആണ് ഹോണർ 200 സീരീസ് ഫോണുകൾ പ്രവർത്തിക്കുന്നത്. ഡ്യുവൽ സിം (നാനോ + നാനോ), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11ax (2.4GHz/5GHz), ബ്ലൂടൂത്ത് 5.3, GPS, USB ടൈപ്പ്-C ഫീച്ചറുകൾ ഇരുഫോണുകളിലുമുണ്ട്.

കണ്ണടച്ചുതുറക്കും മുമ്പ് ഇങ്ങെത്തും, ഒരു കണ്ണ് ഇതിന്റെ മേൽ വച്ചോ...!

വില: ​ചൈനയിൽ ഹോണർ 200ന്റെ 12GB+256GB വേരിയന്റിന് 2699 യുവാൻ (ഏകദേശം 30,975 രൂപ) ആണ് വില. അ‌തേപോലെ ഇതിന്റെ 12GB+512GB വേരിയന്റിന് 2999 യുവാനും (ഏകദേശം 34,420 രൂപ), 16GB+256GB വേരിയന്റിന് 2999 യുവാനും (ഏകദേശം34,420 രൂപ), 16GB+512GB വേരിയന്റിന് 3199 യുവാനും (ഏകദേശം 37,500 രൂപ) ആണ് വില.

ഹോണർ 200 പ്രോയുടെ 12GB+256GB അ‌ടിസ്ഥാന മോഡൽ 3499 യുവാൻ (ഏകദേശം 40,145 രൂപ) വിലയിൽ എത്തുന്നു. ഇതിന്റെ 12GB+512GB വേരിയന്റിന് 3799 യുവാനും (ഏകദേശം 43,585 രൂപ), 16GB+512GB വേരിയന്റിന് 3999 യുവാനും (ഏകദേശം 45,880 രൂപ), 16GB+1TB വേരിയന്റിന് 4499 യുവാനും (ഏകദേശം 51,620 രൂപ) ആണ് വില.

More from GizBot

Best Mobiles in India

English summary
Honor has launched its Honor 200 series in China. After this, the company also confirmed the Indian launch of this phone. Two smartphones in the Honor 200 series have been launched in China today. They are Honor 200 and Honor 200 Pro. Honor 200 Pro is powered by an octa-core Snapdragon 8s Gen-3 4nm chipset with Adreno 735-GPU.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X