Home
Mobile

എന്താ ഒരു ​ടൈമിങ്! കിടിലൻ ക്യാമറ സഹിതം ഹോണർ 200 ​​ലൈറ്റ് 5ജി വിൽപ്പനയ്ക്ക്; 2000 രൂപ ഡിസ്കൗണ്ട്

ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ഫെസ്റ്റിവൽ ഓഫർ സെയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഒട്ടനവധി ഓഫറുകൾ ലഭ്യമാകുന്നതിനാൽ ഫെസ്റ്റിവൽ സെയിൽ സമയത്ത് ഫോൺ വാങ്ങാനായി കാത്തിരുന്നവർ ഏറെയാണ്. ഇത് അ‌റിയാവുന്ന സ്മാർട്ട്ഫോൺ കമ്പനികൾ അ‌ടുത്തിടെ നിരവധി സ്മാർട്ട്ഫോണുകൾ പുറത്തിറക്കുകയുണ്ടായി. അ‌ക്കൂട്ടത്തിൽ കഴിഞ്ഞ ആഴ്ച ലോഞ്ച് ചെയ്യപ്പെട്ട ഹോണർ 200 ​ലൈറ്റ് 5ജി ഇപ്പോൾ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നു. നിരവധി പേർ മികച്ച സ്മാർട്ട്ഫോൺ അ‌ന്വേഷിക്കുന്ന സമയത്ത് തന്നെയാണ് ഈ ഫോൺ ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നത്. അ‌തിനാൽ ആളുകളുടെ ശ്രദ്ധ ഈ ഫോണിലേക്ക് എത്തും എന്ന് കമ്പനിയും കണക്കുകൂട്ടുന്നു. വിപണിയിലെ അ‌നുകൂല സാഹചര്യം മുതലെടുക്കാൻ കിടിലൻ ഡിസ്കൗണ്ടും ഇതിന് ലഭ്യമാക്കിയിട്ടുണ്ട്.

ഹോണർ 200 ലൈറ്റ് 5ജിയുടെ സിംഗിൾ 8GB + 256GB മോഡലിന് 17,999 രൂപയാണ് വില. സ്റ്റാറി ബ്ലൂ, സിയാൻ ലേക്ക്, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ഈ ഫോൺ വിപണിയിൽ ലഭ്യമാണ്. ആമസോൺ, ഓഫ്​ലൈൻ സ്റ്റോറുകൾ, ഹോണർ വെബ്​സൈറ്റ് എന്നിവ വഴി ഈ 5ജി ഫോൺ വാങ്ങാൻ സാധിക്കും.

കിടിലൻ ക്യാമറ സഹിതം ഹോണർ 200 ​​ലൈറ്റ് 5ജി വിൽപ്പനയ്ക്ക്

വിൽപ്പന ആരംഭിക്കുന്നത് കണക്കിലെടുത്ത് ആകർഷകമായ ലോഞ്ച് ഓഫറും ഈ ഫോണിന് ലഭ്യമാക്കിയിട്ടുണ്ട്. അ‌തായത്, എസ്ബിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഹോണർ 200 ​ലൈറ്റ് 5ജി വാങ്ങുമ്പോൾ ഉപയോക്താക്കൾക്ക് 2000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ തുടക്കത്തിൽ പരിമിത കാലത്തേക്ക് ഈ ഫോൺ 15,999 രൂപ വിലയിൽ സ്വന്തമാക്കാനാകും.

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ 15000 രൂപ വിലയിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാവുന്ന മികച്ച ഓപ്ഷനാണ് ഹോണർ 200 ​ലൈറ്റ് 5ജി. എസ്‌ജിഎസ് സ്വിറ്റ്‌സർലൻഡിൻ്റെ 5-സ്റ്റാർ ഡ്രോപ്പ് റെസിസ്റ്റൻസ് റേറ്റിംഗ് സർട്ടിഫിക്കറ്റ് സഹിതമാണ് ഈ ഫോൺ എത്തുന്നത്. അ‌തിനാൽത്തന്നെ മികച്ച ഡ്യൂറബിലിറ്റി പ്രതീക്ഷിക്കാം. ഇതിലെ TÜV റൈൻലാൻഡ്-സർട്ടിഫൈഡ് ഡിസ്‌പ്ലേ കണ്ണുകളുടെ സുരക്ഷയും ഉറപ്പ് നൽകുന്നുണ്ട്.

കിടിലൻ ക്യാമറ സഹിതം ഹോണർ 200 ​​ലൈറ്റ് 5ജി വിൽപ്പനയ്ക്ക്

ഹോണർ 200 ​ലൈറ്റ് 5ജിയുടെ പ്രധാന ഫീച്ചറുകൾ: മീഡിയടെക് ഡൈമെൻസിറ്റി 6080 ചിപ്‌സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 6.7 ഇഞ്ച് ഫുൾ എച്ച്‌ഡി+ അമോലെഡ് ഡിസ്‌പ്ലേ, 2,000 നിറ്റ്‌സിൻ്റെ പീക്ക് ​ബ്രൈറ്റ്നസ്, 1,200 നിറ്റ്‌സിൻ്റെ ​ഹൈ ​ബ്രൈറ്റ്നസ്മോഡ്, 2412×1080 പിക്സൽ റെസല്യൂഷൻ, 3,240Hz PWM ഡിമ്മിംഗ് റേറ്റ്, 93.7% സ്‌ക്രീൻ-ടു-ബോഡി ആസ്പക്ട് റേഷ്യോ, TÜV റൈൻലാൻഡിൻ്റെ ഫ്ലിക്കർ ഫ്രീ ടെക്നോളജി പിന്തുണ എന്നിവ ഇതിലുണ്ട്.

മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കാൻ ചിപ്സെറ്റിന് പിന്തുണ നൽകിക്കൊണ്ട് 8GB LPDDR4X റാം, 256GB സ്റ്റോറേജ് എന്നിവയും ഗ്രാഫിക്സിനായി മാലി-G57 MC2 ജിപിയുവും സഹിതമാണ് ഹോണർ 200 ​ലൈറ്റ് 5ജി എത്തുന്നത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള മാജിക് ഒഎസ് 8.0-ലാണ് ഈ ഫോണിന്റെ പ്രവർത്തനം.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഹോണർ 200 ​ലൈറ്റ് 5ജി വാഗ്ദാനം ചെയ്യുന്നത്. അ‌തിൽ 108MP മെയിൻ ക്യാമറ 3X ഫോക്കസ് സൂമും f/1.75 അപ്പേർച്ചറും സഹിതം ഇടംപിടിച്ചിരിക്കുന്നു. ഇത് കൂടാതെ 5എംപി ഡെപ്ത് സെൻസറും 2എംപി മാക്രോ ലെൻസും ഇതോടൊപ്പമുണ്ട്. സെൽഫികൾക്കായി, 50MP ഫ്രണ്ട് ക്യാമറ ഉണ്ട് എന്നതാണ് ഏറെ ശ്രദ്ധേയം.

കിടിലൻ ക്യാമറ സഹിതം ഹോണർ 200 ​​ലൈറ്റ് 5ജി വിൽപ്പനയ്ക്ക്

ഇതിലെ f/2.1 അപ്പേർച്ചർ ഉള്ള 50MP ഫ്രണ്ട് ക്യാമറ 1080p വീഡിയോ റെക്കോർഡിംഗ് പിന്തുണയും വാഗ്ദാനം ചെയ്യുന്നു.
ഫോട്ടോഗ്രഫി മികവിനായി AI- പവർഡ് വൈഡ് ആംഗിൾ അഡ്ജസ്റ്റ്‌മെൻ്റുകളാൽ നവീകരിച്ച സെൽഫി സോഫ്റ്റ് ലൈറ്റ് സാങ്കേതികവിദ്യയുടെ പിന്തുണയും ഹോണർ 200 ​ലൈറ്റ് 5ജിയുടെ ഫ്രണ്ട് ക്യാമറയ്ക്ക് ഉണ്ട്.

സുരക്ഷയ്ക്കായി സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിൻ്റ് സെൻസർ ആണ് ഇതിൽ നൽകിയിരിക്കുന്നത്. ഡ്യുവൽ സിം (നാനോ + നാനോ), യുഎസ്ബി ടൈപ്പ്-സി ഓഡിയോ, അ‌ണ്ടർ പോർട്ടഡ് സ്പീക്കർ, 5G SA/NSA, ഡ്യുവൽ 4G VoLTE, ​വൈ​ഫൈ 802.11ax (2.4GHz/5GHz), ബ്ലൂടൂത്ത് 5.1, GPS, USB ടൈപ്പ്-സി, 35W സൂപ്പർചാർജ് ഫാസ്റ്റ് ചാർജിംഗിനൊപ്പം 4500mAh ബാറ്ററി എന്നിവയൊക്കെയാണ് ഹോണർ 200 ​ലൈറ്റ് 5ജി വാഗ്ദാനം ചെയ്യുന്ന മറ്റ് ഫീച്ചറുകൾ.

Best Mobiles in India

English summary
Honor 200 Lite 5G Open Sale has started. The single 8GB + 256GB model of Honor 200 Lite 5G is priced at Rs 17,999. You can buy this 5G phone through Amazon, offline stores and Honor website. 2000 instant discount available on purchase of Honor 200 Lite 5G using SBI cards. So initially this phone can be had at a price of Rs 15,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X