Home
Mobile

ആഘോഷങ്ങളെല്ലാം ഇവൻ തൂക്കുമെന്നാ തോന്നുന്നേ; ഹോണർ 200 ​ലൈറ്റ് 5G വരുന്നു

സ്മാർട്ട്ഫോൺ വിപണിയെ ഇനി കാത്തിരിക്കുന്നത് ചാകരയുടെ ദിനങ്ങളാണ്. ഓണത്തിന് കച്ചവടം പൊടിപൊടിക്കുമെന്ന് ഉറപ്പ്. എന്നാൽ അ‌ത് കേരളത്തിൽ മാത്രം, സ്മാർട്ട്ഫോൺ വിപണിയെ സംബന്ധിച്ചിടത്തോളം യഥാർഥ കച്ചവടം വരാൻ പോകുന്നത് അ‌ടുത്തമാസമാണ്. പൂജ, ദീപാവലി ഉത്സവ ആഘോഷങ്ങളാൽ സമ്പന്നമാണ് ഒക്ടോബർ. ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ഈ മാസം അ‌വസാനത്തോടെ ഓഫർ സെയിലുകൾ ആരംഭിക്കും. വൻ ഡിസ്കൗണ്ടുകൾ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ ഓഫർ സെയിലിന്റെ ഭാഗമാകാൻ നിരവധി സ്മാർട്ട്ഫോണുകൾ ഇപ്പോൾ തുടർച്ചയായി വിപണിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. അ‌ക്കൂട്ടത്തിലേക്ക് ഹോണറും എത്തുന്നു എന്ന് പുതിയ റിപ്പോർട്ട് വന്നിട്ടുണ്ട്.

ഹോണർ ഇതിനകം ഇന്ത്യയിൽ ഹോണർ 200 സീരീസ് പുറത്തിറക്കിയിട്ടുണ്ട്. ഹോണർ 200, ഹോണർ 200 പ്രോ എന്നിങ്ങനെ രണ്ട് 5ജി ഫോണുകളാണ് ഈ സീരീസിലുള്ളത്. ഈ സീരീസിലേക്ക് ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി കൂട്ടിച്ചേർക്കാൻ കമ്പനി ഇപ്പോൾ തയാറെടുത്തിരിക്കുന്നു എന്നതാണ് പുതിയ വാർത്ത.

ആഘോഷങ്ങളെല്ലാം തൂക്കുമെന്നാ തോന്നുന്നേ; ഹോണർ 200 ​ലൈറ്റ് 5G വരുന്നു

താങ്ങാനാകുന്ന വിലയിൽ മികച്ച ഫീച്ചറുകളുമായി ഹോണർ 200 ​ലൈറ്റ് 5ജി സെപ്റ്റംബർ 19ന് ഉച്ചക്ക് 12ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് ഹോണർ ഔദ്യോഗികമായി അ‌റിയിച്ചിരിക്കുന്നു. വരാൻ പോകുന്ന ഈ 5ജി ഫോണിന്റെ ചില ഫീച്ചറുകളും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ എന്ത് വിലയിലാണ് ഈ ഫോൺ അവതരിപ്പിക്കുക എന്നത് ഇപ്പോഴും അ‌ജ്ഞാതമാണ്.

ഹോണർ 200 ​ലൈറ്റ് 5ജിയുടെ പ്രധാന ഫീച്ചറുകൾ: ഹോണർ ഇതിനകം ഈ​ ഫോണിന്റെ വിവിധ ഫീച്ചറുകൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ ഓൺ​ലൈനുകളിലും ചില ഫീച്ചറുകൾ വന്നിട്ടുണ്ട്. ലഭ്യമായിട്ടുള്ള ഈ വിവരങ്ങൾ പ്രകാരം ഹോണർ 200 ​ലൈറ്റ് 5ജി വാഗ്ദാനം ചെയ്യുന്ന ഫീച്ചറുകൾ പരിചയപ്പെടാം.

ആഘോഷങ്ങളെല്ലാം തൂക്കുമെന്നാ തോന്നുന്നേ; ഹോണർ 200 ​ലൈറ്റ് 5G വരുന്നു

3240Hz PWM ഡിമ്മിങ് സഹിതം 6.7 ഇഞ്ച് FHD+ 120Hz അ‌മോലെഡ് ഡിസ്‌പ്ലേയാണ് ഹോണർ 200 ​ലൈറ്റ് 5ജിയിൽ ഉണ്ടാകുക. അ‌ൾട്രാ സ്ലിം ​ലൈറ്റ് വെയ്റ്റ് ഡി​സൈനാണ് ഈ ഫോണിന് നൽകിയിരിക്കുന്നത്. 6.78mm വലിപ്പവും 166ഗ്രാം ഭാരവും ഈ ഫോണിനുണ്ട്. SGS ഡ്രോപ്പ് റെസിസ്റ്റൻസ് ആണ് മറ്റൊരു പ്രത്യേകത.

ക്യാമറകളുടെ കാര്യമെടുത്താൽ, 108MPമെയിൻ ക്യാമറയും 50MP ക്യാമറയും ഇതിൽ ഉണ്ടാകും. അ‌തിൽ 50MP ക്യാമറ സെൽഫി ക്യാമറ ആണ്. ഇതിലെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിലെ പ്രധാന ക്യാമറ f/1.75 അപ്പേർച്ചർറും വൈഡ് & ഡെപ്ത് ക്യാമറ f/2.2 അപ്പേർച്ചറും മാക്രോ ക്യാമറ f/2.4 അപ്പേർച്ചറും സഹിതമാകും എത്തുക.

ഹോണർ 200 ​ലൈറ്റ് 5ജിയുടെ പ്രധാന ആകർഷണങ്ങളിലൊന്ന് 50mp സെൽഫി ക്യാമറയാണ്. ഗ്രൂപ്പ് സെൽഫികൾക്കായി 90° ഫീൽഡ് ഓഫ് വ്യൂ (FOV) ആയി ക്രമീകരിക്കുന്ന AI വൈഡ് ആംഗിൾ സെൽഫി ഫംഗ്‌ഷണാലിറ്റി ഈ 50MP ഫ്രണ്ട് ക്യാമറയിൽ ഉണ്ട്. കൂടാതെ സെൽഫി ലൈറ്റും ഇതിൽ ഉണ്ട്.

ആഘോഷങ്ങളെല്ലാം തൂക്കുമെന്നാ തോന്നുന്നേ; ഹോണർ 200 ​ലൈറ്റ് 5G വരുന്നു

16ജിബി വരെ റാം, 256ജിബി വരെ സ്റ്റോറേജ് എന്നിവയും ഈ ഫോൺ വാഗ്ദാനം ചെയ്യും. സ്റ്റാറി ബ്ലൂ, സിയാൻ ലേക്ക്, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ഈ ഹോണർ ​200 ​ലൈറ്റ് 5ജി ലഭ്യമാകും. ലോഞ്ചിന് ശേഷം ആമസോണിലും ഹോണറിന്റെ വെബ്​സൈറ്റിലും ഇത് എത്തും. ഓഫ്​ലൈനായി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത് മെയിൻ​ലൈൻ സ്റ്റോറുകളിലും ലഭ്യമാകും.

ഹോണർ 200 ​ലൈറ്റ് 5ജി ലോഞ്ച് സംബന്ധിച്ച് ഇത്രയും വിവരങ്ങളാണ് ​ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇതിന്റെ പ്രോസസർ വിവരങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ മീഡിയടെക് ഡൈമെൻസിറ്റി 6080 ചിപ്സെറ്റ് ആണ് ഇതിൽ ഉണ്ടാകുക എന്നാണ് വിവരം. കൂടാതെ, 500mAh ബാറ്ററി, 35W ഫാസ്റ്റ് ചാർജ് എന്നിവയും ഹോണർ 200 ​ലൈറ്റ് 5ജിയിൽ ഉണ്ടാകുമെന്ന് ഓൺ​ലൈൻ റിപ്പോർട്ടുകൾ പറയുന്നു.

More from GizBot

Best Mobiles in India

English summary
Honor has officially confirmed that the Honor 200 Lite 5G will be launched in India on September 19 at 12 noon. The Honor 200 Lite 5G will feature a 6.7-inch FHD+ 120Hz AMOLED display. This phone is given an ultra slim light weight design. Another highlight is the SGS drop resistance. It will have a 108MP main camera and a 50MP front camera.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X