ക്യാമറ ആണ് ഇവന്റെ മെയിൻ! ഹോണർ 200 ലൈറ്റ് 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു
സ്മാർട്ട്ഫോണുകളിലെ സെൽഫി ക്യാമറകളെ ഇഷ്ടപ്പെടുന്നവർക്ക് ഒരു സന്തോഷ വാർത്ത. 50എംപി സെൽഫി ക്യാമറ സഹിതം പുതിയ ഹോണർ 200 ലൈറ്റ് 5ജി (Honor 200 Lite 5G) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. മികച്ച സെൽഫികൾ പകർത്താൻ മാത്രമല്ല, ക്ലാരിറ്റിയിൽ വിട്ടുവീഴ്ച ചെയ്യാതെ മികച്ച ചിത്രങ്ങളെടുക്കുന്ന 108എംപി മെയിൻ ക്യാമറ നയിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ഇതിലുണ്ട്. പോട്രെയ്റ്റ് മാസ്റ്റർ എന്നാണ് ആമസോൺ പേജിൽ ഹോണർ ഈ ഫോണിനെ വിശേഷിപ്പിച്ചിരിക്കുന്നത്. യഥാർത്ഥത്തിൽ ഈ ഫോൺ ജൂണിൽ തന്നെ ആഗോളതലത്തിൽ അവതരിപ്പിച്ചിരുന്നു. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത് ഇപ്പോഴാണ് എന്നുമാത്രം.
ഇതിനകം ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട ഹോണർ 200 5ജി ഏറെ ജനശ്രദ്ധ നേടിയ മോഡലാണ്. ഏകദേശം 35000 രൂപയ്ക്കടുത്ത് വില വരുന്ന ഹോണർ 200 5ജി വാങ്ങാൻ സാധിക്കാത്ത ആരാധകർക്ക് കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന ബദൽ ഓപ്ഷൻ എന്ന നിലയ്ക്കും ഹോണർ 200 ലൈറ്റ് 5ജിയുടെ വരവ് പ്രസക്തമാണ്.

ഹോണർ 200 സീരീസിൽ ഇതിനകം രണ്ട് ഫോണുകൾ ഇന്ത്യയിൽ എത്തിയിട്ടുണ്ട്. ഹോണർ 200 5ജി, ഹോണർ 200 പ്രോ 5ജി എന്നിവയാണ് അവ. ഇക്കൂട്ടത്തിലേക്ക് മൂന്നാമനായാണ് ഹോണർ 200 ലൈറ്റ് 5ജിയുടെ വരവ്. ഇന്ത്യയിൽ 20000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ ആണ് ഈ ഫോൺ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
ലോഞ്ച് ഓഫറിന്റെ ഭാഗമായുള്ള ഡിസ്കൗണ്ട് സഹിതം 15,999 രൂപ വിലയിൽ ഹോണർ 200 ലൈറ്റ് 5ജി തുടക്കത്തിൽ ഇന്ത്യയിൽ വാങ്ങാൻ സാധിക്കും. ഫുൾ എച്ച്‌ഡി+ അമോലെഡ് ഡിസ്‌പ്ലേ, ഫാസ്റ്റ് ചാർജിങ് തുടങ്ങിയ നിരവധി മികച്ച ഫീച്ചറുകളും ഈ 'പോർട്രെയ്റ്റ് മാസ്റ്ററിന്റെ' പക്കലുണ്ട്.
ഹോണർ 200 ലൈറ്റ് 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.7 ഇഞ്ച് ഫുൾഞഎച്ച്‌ഡി+ അമോലെഡ് ഡിസ്‌പ്ലേ, 2,000 നിറ്റ്‌സിൻ്റെ പീക്ക് ബ്രൈറ്റ്നസ്, 1,200 നിറ്റ്‌സിൻ്റെ ഹൈ ബ്രൈറ്റ്നസ്മോഡ്, 2412×1080 പിക്സൽ റെസല്യൂഷൻ, 3,240Hz PWM ഡിമ്മിംഗ് റേറ്റ്, 93.7% സ്‌ക്രീൻ-ടു-ബോഡി ആസ്പക്ട് റേഷ്യോ, TÜV റൈൻലാൻഡിൻ്റെ ഫ്ലിക്കർ ഫ്രീ ടെക്നോളജി പിന്തുണ എന്നിവ ഇതിലുണ്ട്.
മീഡിയടെക് ഡൈമെൻസിറ്റി 6080 ചിപ്‌സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. ഇതിന് പിന്തുണ നൽകിക്കൊണ്ട് 8GB LPDDR4X റാം, 256GB സ്റ്റോറേജ് എന്നിവയും ഉണ്ട്. മാലി-G57 MC2 GPU സഹിതമാണ് ഹോണർ 200 ലൈറ്റ് 5ജി എത്തുന്നത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള മാജിക് ഒഎസ് 8.0-ലാണ് ഈ ഫോണിന്റെ പ്രവർത്തനം.
ക്യാമറകളുടെ കാര്യമെടുത്താൽ, ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിൽ നൽകിയിരിക്കുന്നത്. അതിൽ 108MP മെയിൻ ക്യാപറ 3X ഫോക്കസ് സൂമും f/1.75 അപ്പേർച്ചറും സഹിതം ഇടംപിടിച്ചിരിക്കുന്നു. ഇത് കൂടാതെ 5എംപി ഡെപ്ത് സെൻസറും 2എംപി മാക്രോ ലെൻസും ഇതോടൊപ്പമുണ്ട്. സെൽഫികൾക്കായി, 50MP ഫ്രണ്ട് ക്യാമറയും ഈ ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

AI- പവർഡ് വൈഡ് ആംഗിൾ അഡ്ജസ്റ്റ്‌മെൻ്റുകളാൽ നവീകരിച്ച സെൽഫി സോഫ്റ്റ് ലൈറ്റ് സാങ്കേതികവിദ്യയുടെ പിന്തുണയും ഹോണർ 200 ലൈറ്റ് 5ജിയുടെ ഫ്രണ്ട് ക്യാമറയ്ക്ക് ഉണ്ട്. f/2.1 അപ്പേർച്ചർ ഉള്ള 50MP ഫ്രണ്ട് ക്യാമറ 1080p വീഡിയോ റെക്കോർഡിംഗ് പിന്തുണയും വാഗ്ദാനം ചെയ്യുന്നു.
എസ്‌ജിഎസ് സ്വിറ്റ്‌സർലൻഡിൻ്റെ 5-സ്റ്റാർ ഡ്രോപ്പ് റെസിസ്റ്റൻസ് റേറ്റിംഗ് സർട്ടിഫിക്കറ്റ് ഉള്ളതിനാൽ ഈ ഫോണിന് മികച്ച ഡ്യൂറബിലിറ്റി പ്രതീക്ഷിക്കാം. ഇതിലെ TÜV റൈൻലാൻഡ്-സർട്ടിഫൈഡ് ഡിസ്‌പ്ലേ കണ്ണുകളുടെ സുരക്ഷയും ഉറപ്പ് നൽകുന്നുണ്ട്. ഫോൺ സുരക്ഷയ്ക്കായി സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിൻ്റ് സെൻസർ ആണ് ഇതിൽ നൽകിയിരിക്കുന്നത്.
ഡ്യുവൽ സിം (നാനോ + നാനോ), യുഎസ്ബി ടൈപ്പ്-സി ഓഡിയോ, അണ്ടർ പോർട്ടഡ് സ്പീക്കർ, 5G SA/NSA, ഡ്യുവൽ 4G VoLTE, വൈഫൈ 802.11ax (2.4GHz/5GHz), ബ്ലൂടൂത്ത് 5.1, GPS, USB ടൈപ്പ്-സി, 35W സൂപ്പർചാർജ് ഫാസ്റ്റ് ചാർജിംഗിനൊപ്പം 4500mAh ബാറ്ററി തുടങ്ങിയ ഫീച്ചറുകളും ഹോണർ 200 ലൈറ്റ് 5ജി വാഗ്ദാനം ചെയ്യുന്നു.

വിലയും ലഭ്യതയും: ഹോണർ 200 ലൈറ്റ് 5ജിയുടെ സിംഗിൾ 8GB + 256GB മോഡലിന് 17,999 രൂപയാണ് വില. എന്നാൽ ലോഞ്ച് ഓഫറുകളുടെ ഭാഗമായി തുടക്കത്തിൽ എസ്ബിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 2000 ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭ്യമാണ്. അതിനാൽ തുടക്കത്തിൽ 15,999 രൂപ വിലയിൽ ഇത് സ്വന്തമാക്കാനാകും.
സ്റ്റാറി ബ്ലൂ, സിയാൻ ലേക്ക്, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ഹോണർ 200 ലൈറ്റ് 5ജി ലഭ്യമാണ്. ആമസോൺ, ഓഫ്ലൈൻ സ്റ്റോറുകൾ, ഹോണർ വെബ്സൈറ്റ് എന്നിവ വഴി സെപ്റ്റംബർ 26 മുതൽ ഈ ഫോൺ വിൽപ്പനയ്ക്ക് എത്തും. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാഗമായി 15000 രൂപ വിലയിൽ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഫോണും പരിഗണിക്കാവുന്നതാണ്.


Click it and Unblock the Notifications








