ഇതൊക്കെയാണ് മോനേ ഓഫർ! ഹോണർ 200 പ്രോ 5ജിക്ക് 14,000 രൂപ ഡിസ്കൗണ്ട്
ആമസോണിലും ഫ്ലിപ്പ്കാർട്ടിലുമൊക്കെ ഫെസ്റ്റിവൽ ഓഫർ സെയിൽ നടക്കുന്നതിനിടെ ആളുകൾ സ്ഥിരമായി പരാതിപ്പെടുന്ന ഒരുകാര്യമുണ്ട്, ഡിസ്കൗണ്ടുകൾ അത്ര പോര എന്നാണത്. എന്നാൽ പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഹോണർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ഫെസ്റ്റിവൽ ഓഫർ കണ്ടാൽ ആ പരാതി തീരും. കാരണം ഹോണർ 200 സീരീസിലെ ഏറ്റവും മികച്ച സ്മാർട്ട്ഫോൺ മോഡലായ ഹോണർ 200 പ്രോ 5ജി (HONOR 200 Pro 5G) ഇപ്പോൾ 14000 രൂപ ഡിസ്കൗണ്ടിൽ വാങ്ങാൻ കമ്പനി അവസരം ഒരുക്കിയിരിക്കുന്നു. സ്‌നാപ്ഡ്രാഗൺ 8s ജെൻ 3 ചിപ്സെറ്റ് കരുത്തിൽ എത്തിയ സ്മാർട്ട്ഫോൺ ആണ് ഹോണർ 200 പ്രോ.
ഈ വർഷം ജൂലൈയിലാണ് ഹോണർ 200 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. അന്ന് ഹോണർ 200 പ്രോ 5ജിയുടെ സിംഗിൾ 12GB + 512GB മോഡലിന് 57,999 രൂപ ആയിരുന്നു വില. എന്നാലിപ്പോൾ 13001 രൂപ ഡിസ്കൗണ്ടിൽ 44,998 രൂപയ്ക്കാണ് ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് പുറമേ 1250 രൂപ വരെ ബാങ്ക് ഡിസ്കൗണ്ടുമുണ്ട്.

അതിനാൽ ഹോണർ 200 പ്രോ 5ജി ഇപ്പോൾ ഏതാണ്ട് 14000 രൂപയിലധികം ഡിസ്കൗണ്ടിൽ വാങ്ങാൻ ലഭ്യമാണ്. ഹോണർ 200 5ജി, അടുത്തിടെ ലോഞ്ച് ചെയ്ത ഹോണർ ഹോണർ 200 ലൈറ്റ് 5ജി എന്നിവയാണ് ഈ സീരീസിൽ വരുന്ന മറ്റ് ഹോണർ സ്മാർട്ട്ഫോണുകൾ.
സ്റ്റുഡിയോ ഹാർകോർട്ടിനൊപ്പം സഹകരിച്ചുകൊണ്ട് എഞ്ചിനീയറിംഗ് ചെയ്ത AI- പവർഡ് പോർട്രെയിറ്റ് ക്യാമറകൾ, ഡ്യുവൽ 50-മെഗാപിക്സൽ ക്യാമറകൾ, 4,000nits ഡിസ്‌പ്ലേ, 5,200mAh ബാറ്ററി തുടങ്ങി നിരവധി മികച്ച ഫീച്ചറുകളുള്ള ഹോണർ 200 പ്രോ ശരിക്കുമൊരു പ്രോ സ്മാർട്ട്ഫോൺ തന്നെയാണ്, പ്രത്യേകിച്ചും ക്യാമറ മികവിന്റെ കാര്യത്തിൽ.

മാന്യമായ പ്രകടനവും ദീർഘനേരം പ്രവർത്തിക്കുന്ന ബാറ്ററിയും മികച്ച ഡിസ്‌പ്ലേയും മികച്ച ക്യാമറ സജ്ജീകരണവുമുള്ള ഒരു നല്ല മിഡ് റേഞ്ച് ഫോൺ തിരയുന്നവർക്ക് അനുയോജ്യമായ സ്മാർട്ട്ഫോണുകളിൽ ഒന്നാണ് ഹോണർ 200 പ്രോ 5ജി. പോർട്രെയിറ്റ് ഫോട്ടോഗ്രാഫിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആകർഷകമായ ട്രിപ്പിൾ ക്യാമറ സംവിധാനം ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.
ഹോണർ 200 പ്രോ 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.78 ഇഞ്ച് (2700 × 1224 പിക്സലുകൾ) 1.5K OLED 120Hz കർവ്ഡ് ഡിസ്പ്ലേ, 100% DCI-P3 കളർ ഗാമറ്റ്, 4,000 nits വരെ പീക്ക് ബ്രൈറ്റ്നസ്, 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ് എന്നിവ ഇതിലുണ്ട്.
ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 8s Gen 3 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. അഡ്രിനോ 735 GPU, 12GB LPDDR5X റാം, 512GB സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള MagicOS 8.0-ൽ ആണ് പ്രവർത്തനം.

ഇതിലെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ f/1.9 അപ്പേർച്ചർ, OIS എന്നിവയുള്ള 1/1.3 ഇഞ്ച് ഓമ്‌നിവിഷൻ OV50H സെൻസറോട് കൂടിയ 50MP മെയിൻ ക്യാമറ, f/2.2 അപ്പേർച്ചർ, 2.5cm മാക്രോ ഓപ്ഷൻ എന്നിവയുള്ള 12MP 112° അൾട്രാ വൈഡ് ക്യാമറ, f6 2.5x ടെലിഫോട്ടോ ക്യാമറ /2.4 അപ്പേർച്ചർ എന്നിവയുള്ള 50MP 2.5x പോർട്രെയിറ്റ് ടെലിഫോട്ടോ ക്യാമറ, 4K വീഡിയോ റെക്കോർഡിംഗ് എന്നിവയുണ്ട്.
ഇതിലെ 50MP ഫ്രണ്ട് ക്യാമറയും ഏറെ ശക്തമാണ്. അത് സോണി IMX906 സെൻസർ f/2.1 അപ്പേർച്ചർ, 3D ഡെപ്ത് ക്യാമറ, 4K വീഡിയോ റെക്കോർഡിംഗ് ഫീച്ചറുകൾ സഹിതം എത്തുന്നു. ഡ്യുവൽ സിം (നാനോ + നാനോ), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.
5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11ax (2.4GHz/5GHz), ബ്ലൂടൂത്ത് 5.3, GPS, USB ടൈപ്പ്-C, NFC തുടങ്ങിയവയാണ് ഇതിലെ കണക്ടിവിറ്റി ഫീച്ചറുകൾ. 100W സൂപ്പർചാർജ് ഫാസ്റ്റ് ചാർജിംഗ്, 66W വയർലെസ് സൂപ്പർചാർജ് ഫാസ്റ്റ് ചാർജിംഗ് പിന്തുണകളുള്ള 5200mAh ബാറ്ററിയും ഇതിലുണ്ട്. ഓഷ്യൻ സിയാൻ, കറുപ്പ് നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്. ഹോണറിന്റെ ഔദ്യോഗിക വെബ്സൈറ്റിന് പുറമേ ആമസോണിൽനിന്നും ഇത് വാങ്ങാം.


Click it and Unblock the Notifications








