Home
Mobile

7200mAh ബാറ്ററി, 200MP ക്യാമറ, പുതിയ പ്രോസസർ... ഹോണർ 400 സീരീസ് ലോഞ്ച് ചെയ്തു

ഹോണർ 200 സീരീസിന്റെ പിൻഗാമി എന്ന് പറയാവുന്ന ഹോണർ 400 സീരീസ് (HONOR 400 series) സ്മാർട്ട്ഫോണുകൾ ​ചൈനയിൽ ലോഞ്ച് ചെയ്തു. ഹോണർ 400 (HONOR 400), ഹോണർ 400 പ്രോ (HONOR 400 Pro) എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഈ സീരീസിൽ ഉള്ളത്. ആഗോള തലത്തിൽ കഴിഞ്ഞ ആഴ്ച അ‌വതരിപ്പിക്കപ്പെട്ട ഹോണർ 400 സീരീസിൽ നിന്ന് വ്യത്യസ്തമായ ചിപ്സെറ്റ്, ബാറ്ററി എന്നിവയൊക്കെ സഹിതമാണ് ഈ ഫോണുകൾ ​ചൈനയിൽ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. അ‌ധികം ​വൈകാതെ ഇരുഫോണുകളും ഇന്ത്യയിലും അ‌വതരിപ്പിക്കും എന്ന പ്രതീക്ഷിക്കാം, കാരണം മുൻഗാമിയായ ഹോണർ 200 സീരീസ് ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടിരുന്നു.

ആഗോള തലത്തിൽ ലോഞ്ച് ചെയ്ത ഹോണർ 400 മോഡലിൽ സ്നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്സെറ്റ് ആണ് ഉണ്ടായിരുന്നത്. എന്നാൽ ​ചൈനയിൽ പുറത്തിറങ്ങിയിരിക്കുന്ന സ്മാർട്ട്ഫോണിൽ പുതിയ സ്നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്സെറ്റ് ആണ് ഉള്ളത്. ഈ ചിപ്സെറ്റുള്ള ആദ്യത്തെ സ്മാർട്ട്‌ഫോണാണ് ഹോണർ 400 എന്ന പ്രത്യേകതയുമുണ്ട്.

7200mAh ബാറ്ററി, 200MP ക്യാമറ... ഹോണർ 400 സീരീസ് ലോഞ്ച് ചെയ്തു

അ‌തേസമയം ഹോണർ 400 പ്രോ മോഡൽ ചിപ്സെറ്റിൽ മാറ്റമില്ല, സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്പ് തന്നെയാണ് പ്രോ മോഡലിന് ​ചൈനയിലും ആഗോള വേരിയന്റിലും കരുത്ത് പകരുന്നത്. മെറ്റൽ ഫ്രെയിം, IP68+IP69 റേറ്റിങ് അ‌ടക്കമുള്ള ഫീച്ചറുകൾ ഇരുമോഡലുകളിലും ഉണ്ട്. ഇവയുടെ ഫീച്ചറുകൾ തമ്മിൽ കാര്യമായ മറ്റ് വ്യത്യാസങ്ങളില്ല. ചാർജിങ് ഫീച്ചറുകളിൽ ചെറിയ വ്യത്യാസം കാണാം.

ഹോണർ 400, ഹോണർ 400 പ്രോ എന്നിവയുടെ പ്രധാന ഫീച്ചറുകൾ: 6.55 ഇഞ്ച് (1264×2736 പിക്സലുകൾ) FHD+ OLED 120Hz ഫ്ലാറ്റ് ഡിസ്പ്ലേയാണ് ഇരുമോഡലുകളിലും ഉള്ളത്. ഇതിൽ 100% DCI-P3 കളർ ഗാമട്ട്, 5,000 nits വരെ പീക്ക് ബ്രൈറ്റ്നസ്, 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, അലുമിനോസിലിക്കേറ്റ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവയുണ്ട്.

ഹോണർ 400 മോഡൽ 2.8GHz ക്വാൽകോം സ്നാപ്ഡ്രാഗൺ 7 ജെൻ 4 (4nm) കരുത്താക്കി അഡ്രിനോ 722 GPU സഹിതം എത്തിയിരിക്കുന്നു. അ‌തേപോലെ ഹോണർ 400 പ്രോ മോഡൽ ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 ജെൻ 3 4nm പ്രോസസർ കരുത്തിൽ എത്തുന്നു. അഡ്രിനോ 750 GPU ആണ് ഇതിൽ ഉള്ളത്.

12GB / 16GB റാം, 256GB / 512GB സ്റ്റോറേജ് ഓപ്ഷനുകൾ ഇരുമോഡലുകളിലും ഉണ്ട്. ആൻഡ്രോയിഡ് 15-അധിഷ്ഠിത മാജിക്OS 9.0ൽ ആണ് പ്രവർത്തനം. ഹോണർ 400 ​ന്റെ റിയർ ക്യാമറ സജ്ജീകരണത്തിൽ 1/4″ സെൻസറുള്ള 200MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 12MP 112° ഓട്ടോഫോക്കസ് അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 2.5cm മാക്രോ ഓപ്ഷൻ, 4K വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്നു.

ഹോണർ 400 പ്രോയുടെ റിയർ ക്യാമറ സജ്ജീകരണത്തിൽ 1/4″ സെൻസറുള്ള 200MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 12MP 112° ഓട്ടോഫോക്കസ് അൾട്രാ-വൈഡ് ക്യാമറ ( f/2.2 അപ്പേർച്ചർ), 2.5cm മാക്രോ ഓപ്ഷൻ, സോണി IMX856 സെൻസറുള്ള 50MP 3X പോർട്രെയിറ്റ് ടെലിഫോട്ടോ ക്യാമറ (OIS, f/2.4 അപ്പേർച്ചർ), 4K വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്നു.

റിയർ ക്യാമറകളിൽ വ്യത്യാസം ഉണ്ടെങ്കിലും ഫ്രണ്ട് ക്യാമറ ഈ ഹോണർ 400 സീരീസ് ഫോണുകളിൽ ഒരുപോലെയാണ്. രണ്ടിലും f/2.0 അപ്പേർച്ചറുള്ള 50MP ഫ്രണ്ട് ക്യാമറ, 4K വീഡിയോ റെക്കോർഡിംഗ് സഹിതം നൽകിയിരിക്കുന്നു. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP68, IP69 റേറ്റിങ് എന്നിവയും ഇവയിലുണ്ട്.

ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11ax (2.4GHz/5GHz), ബ്ലൂടൂത്ത് 5.4, GPS, USB ടൈപ്പ്-C, NFC എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ബാറ്ററിയുടെ കാര്യമെടുത്താൽ ഹോണർ 400 മോഡലിൽ 80W സൂപ്പർചാർജ് ഫാസ്റ്റ് ചാർജിംഗ് ഉള്ള 7200mAh ബാറ്ററിയാണ് ഉള്ളത്.

ഹോണർ 400 പ്രോ മോഡലിൽ 90W സൂപ്പർചാർജ് ഫാസ്റ്റ് ചാർജിംഗ്, 50W വയർലെസ് ചാർജിംഗ് ഫീച്ചറുകൾ സഹിതം 7200mAh ബാറ്ററി നൽകിയിരിക്കുന്നു. 156.3×74.7×7.8mm വലിപ്പമാണ് ഇരുമോഡലുകൾക്കുമുള്ളത്. സ്റ്റാന്റേർഡ് മോഡലിന് 196 ഗ്രാം ഭാരവും പ്രോ മോഡലിന് 204 ഗ്രാം ഭാരവുമുണ്ട്. സീ ബ്രീസ് ബ്ലൂ, ക്വിക്‌സാൻഡ് പിങ്ക്, മൂൺലൈറ്റ് സിൽവർ, മാജിക് നൈറ്റ് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഇവ വാങ്ങാനാകും.

7200mAh ബാറ്ററി, 200MP ക്യാമറ... ഹോണർ 400 സീരീസ് ലോഞ്ച് ചെയ്തു

ഹോണർ 400 മോഡലിന്റെ 12GB + 256GB അ‌ടിസ്ഥാന വേരിയന്റിന് 2,499 യുവാൻ (ഏകദേശം 29,635 രൂപ) ആണ് വില. 12GB + 512GB വേരിയന്റിന് 2,799 യുവാനും (USD 388 / ഏകദേശം 33,190 രൂപ), 16GB + 512GB വേരിയന്റിന് 2,999 യുവാനും (USD 416 / ഏകദേശം 35,565 രൂപ) വില നിശ്ചയിച്ചിരിക്കുന്നു.

അ‌തേപോലെ ഹോണർ 400 പ്രോയുടെ 12GB + 256GB അ‌ടിസ്ഥാന വേരിയന്റിന് 3,399 യുവാൻ (USD 471 / ഏകദേശം 40,310 രൂപ) ആണ് വില. 12GB + 512GB വേരിയന്റിന് 3,699 യുവാനും (USD 513 / ഏകദേശം 43,855 രൂപ), ഹോണർ 400 പ്രോ 16GB + 512GB വേരിയന്റിന് 4,499 യുവാനും (USD 624 / ഏകദേശം 53,335 രൂപ) വില നിശ്ചയിച്ചിരിക്കുന്നു.

7200mAh ബാറ്ററി, 200MP ക്യാമറ... ഹോണർ 400 സീരീസ് ലോഞ്ച് ചെയ്തു

ഈ ഫോണുകൾ ഇതിനകം ​ചൈനയിൽ വിൽപ്പന ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യയിൽ ഹോണർ 400 സീരീസ് ഫോണുകൾ അ‌വതരിപ്പിക്കുന്ന കാര്യത്തിൽ കമ്പനി നിലവിൽ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും അ‌ധികം ​വൈകാതെ ഇവ ഇന്ത്യയിലും ലോഞ്ച് ചെയ്യും എന്ന് പ്രതീക്ഷിക്കാം. ആഗോള തലത്തിൽ ലോഞ്ച് ചെയ്ത മോഡൽ ആണോ, ​ചൈനയിൽ അ‌വതരിപ്പിച്ച മോഡൽ ആണോ ഇന്ത്യയിൽ എത്തുക എന്നത് ഇപ്പോൾ വ്യക്തമല്ല.

ഇന്ത്യയിലെ കാര്യമെടുത്താൽ നിലവിൽ ഹോണർ 200 സീരീസിൽ 3 മോഡലുകൾ വാങ്ങാൻ ലഭ്യമാണ്. അ‌തിൽ ഹോണർ 200, ഹോണർ 200 പ്രോ, ഹോണർ 200 ​ലൈറ്റ് എന്നിവ ഉൾപ്പെടുന്നു. ഹോണർ 200 പ്രോ നിലവിൽ 38,900 രൂപ വിലയിൽ ആണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അ‌തേപോലെ ഹോണർ 200 5ജി അ‌ടിസ്ഥാന മോഡൽ 22,998 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഹോണർ 200 ​ലൈറ്റ് 5ജി 14,998 രൂപ വിലയിൽ ആണ് ഇപ്പോൾ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

More from GizBot

Best Mobiles in India

English summary
Honor 400 and Honor 400 Pro have been launched. The base variant of the Honor 400 with 12GB + 256GB is priced at 2,499 yuan. Globally, the Honor 400 was powered by the Snapdragon 7 Gen 3 chipset. However, the smartphone launched in China has the new Snapdragon 7 Gen 4 chipset. The Honor 400 Pro model is powered by the Snapdragon 8 Gen 3 chip.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X