108 എംപി ക്യാമറയും ഡൈനാമിക് ബെറ്റ് ഫീച്ചറും! താരമാവാൻ ഹോണർ 400 ലൈറ്റ് എത്തി
തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണായ ഹോണർ 400 ലൈറ്റ് ചൈനീസ് വിപണിയിൽ അവതരിപ്പിച്ച് ജനപ്രിയ ടെക് ബ്രാൻഡായ ഹോണർ. ഐഫോണിലെ ഡൈനാമിക് ബെറ്റ് ഫീച്ചറിന് സമാനമായ മാജിക് ക്യാപ്‌സ്യൂൾ ഫീച്ചറോടെയാണ് പുതിയ സ്മാർട്ട് ഫോൺ പുറത്തിറക്കിയത്. 108 എംപി ക്യാമറ, AMOLED ഡിസ്‌പ്ലേ, മീഡിയടെക് പ്രോസസർ, 256 ജിബി സ്റ്റോറേജ് എന്നിങ്ങനെ നിരവധി ഫീച്ചറുകളോടെയാണ് ഹോണർ 400 ലൈറ്റ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഫോണിന്റെ കൂടുതൽ സവിശേഷതകളും വിലയും പരിശോധിക്കാം.
6.7 ഇഞ്ച് ഫുൾ എച്ച്ഡി+ അമലോഡ് ഡിസ്‌പ്ലേ, 3500 നിറ്റ്‌സിന്റെ പീക്ക് ബ്രൈറ്റ്നസ്, 3840 നിറ്റ്‌സിന്റെ ഹൈ ബ്രൈറ്റ്നസ്മോഡ് എന്നിവ നൽകിയിട്ടുണ്ട്.
മീഡിയടെക് ഡൈമെൻസിറ്റി 7025 ചിപ്‌സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. ഇതിന് പിന്തുണ നൽകിക്കൊണ്ട് 8GB LPDDR4X റാം, 256GB സ്റ്റോറേജ് എന്നിവയും ഉണ്ട്. മാലി-G57 MC2 GPU സഹിതമാണ് ഹോണർ 400 ലൈറ്റ് 5ജി എത്തുന്നത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള മാജിക് ഒഎസ് 9.0-ലാണ് ഈ ഫോണിന്റെ പ്രവർത്തനം. ക്യാമറകളുടെ കാര്യമെടുത്താൽ, ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിൽ നൽകിയിരിക്കുന്നത്.

അതിൽ 108MP മെയിൻ ക്യാമറ 5X ഫോക്കസ് സൂമും f/1.75 അപ്പേർച്ചറും സഹിതം ഇടംപിടിച്ചിരിക്കുന്നു. ഇത് കൂടാതെ 5എംപി ഡെപ്ത് സെൻസറും 2എംപി മാക്രോ ലെൻസും ഇതോടൊപ്പമുണ്ട്. സെൽഫികൾക്കായി 50MP ഫ്രണ്ട് ക്യാമറയും ഈ ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
AI- പവർഡ് വൈഡ് ആംഗിൾ അഡ്ജസ്റ്റ്‌മെന്റുകളാൽ നവീകരിച്ച സെൽഫി സോഫ്റ്റ് ലൈറ്റ് സാങ്കേതികവിദ്യയുടെ പിന്തുണയും ഹോണർ 400 ലൈറ്റ് 5ജിയുടെ ഫ്രണ്ട് ക്യാമറയ്ക്ക് ഉണ്ട്. f/2.1 അപ്പേർച്ചർ ഉള്ള 50MP ഫ്രണ്ട് ക്യാമറ 1080p വീഡിയോ റെക്കോർഡിംഗ് പിന്തുണയും വാഗ്ദാനം ചെയ്യുന്നു. എസ്ജിഎസ് സ്വിറ്റ്‌സർലൻഡിന്റെ 5-സ്റ്റാർ ഡ്രോപ്പ് റെസിസ്റ്റൻസ് റേറ്റിംഗ് സർട്ടിഫിക്കറ്റ് ഉള്ളതിനാൽ ഈ ഫോണിന് മികച്ച ഡ്യൂറബിലിറ്റി പ്രതീക്ഷിക്കാം.
ഇതിലെ TÜV റൈൻലാൻഡ്-സർട്ടിഫൈഡ് ഡിസ്‌പ്ലേ കണ്ണുകളുടെ സുരക്ഷയും ഉറപ്പ് നൽകുന്നുണ്ട്. ഫോൺ സുരക്ഷയ്ക്കായി സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസർ ആണ് ഇതിൽ നൽകിയിരിക്കുന്നത്. ഡ്യുവൽ സിം (നാനോ + നാനോ), യുഎസ്ബി ടൈപ്പ്-സി ഓഡിയോ, അണ്ടർ പോർട്ടഡ് സ്പീക്കർ, 5G SA/NSA, ഡ്യുവൽ 4G VoLTE, വൈഫൈ 802.11ax (2.4GHz/5GHz), ബ്ലൂടൂത്ത് 5.1, GPS, USB ടൈപ്പ്-സി, 35W സൂപ്പർചാർജ് ഫാസ്റ്റ് ചാർജിംഗിനൊപ്പം 5230mAh ബാറ്ററി തുടങ്ങിയ ഫീച്ചറുകളും ഹോണർ 400 ലൈറ്റ് 5ജി വാഗ്ദാനം ചെയ്യുന്നു.

മാജിക്ഒഎസ് 9.0യിൽ വരുന്ന ഫോൺ എഐ കേന്ദ്രീകൃത ഫീച്ചറുകളുള്ളതാണ്. ഒരേസമയം പല പ്രവർത്തനങ്ങൾക്കായി മാജിക് ക്യാപ്‌സൂൾ, മാജിക് പോർട്ടൽ എന്നീ ഫീച്ചറുകൾ ഹോണർ ഉൾപ്പെടുത്തിയിരിക്കുന്നു. ഹോണർ 400 ലൈറ്റിന്റെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് ഹംഗറിയിൽ FT 1,09 999 (ഏകദേശം 25,000 രൂപ) ആണ് വില. ഇതേ സ്റ്റോറേജുള്ള 12 ജിബി റാം വേരിയന്റിന്റെ വില വിവരങ്ങൾ ലഭ്യമല്ല. മാർസ് ഗ്രീൻ, വെൽവെറ്റ് ബ്ലാക്ക്, വെൽവെറ്റ് ഗ്രേ കളർ ഓപ്ഷനുകളിൽ ഇത് വിൽപ്പനയ്‌ക്കെത്തും.

നിലവിൽ, ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതിനെക്കുറിച്ച് ഹോണർ ഔദ്യോഗിക പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. എന്നാൽ ഈ സീരീസ് 2025 മെയ് മാസത്തോടെ ആഗോളതലത്തിൽ അവതരിപ്പിക്കുമെന്നും അതിനുശേഷം ഇന്ത്യയിലും പ്രവേശിക്കാമെന്നും പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








