മുഴുവൻ കരുത്തും പുറത്തെടുക്കും! ഹോണർ കളത്തിലിറക്കുന്നത് അസ്സൽ പോരാളിയെ
ഏറെ ആരാധകരുള്ള സ്മാർട്ട് ഫോൺ നിർമാതാക്കളാണ് ഹോണർ (Honor). സ്മാർട്ട് ഫോണുകൾ മാത്രമല്ല, സ്മാർട്ട് വാച്ചുകളടക്കം വവിധ പ്രൊഡക്ടുകൾ പുറത്തിറക്കി കഴിവ് തെളിയിച്ചിട്ടുണ്ട് ഹോണർ. ഇപ്പോഴിതാ ടെക് ലോകത്ത് ഹോണർ വീണ്ടും വാർത്താ താരമാവുകയാണ്. ഹോണർ 300 സീരീസിന്റെ വിജയത്തിനുശേഷം, അടുത്ത തലമുറയെ കൊണ്ടുവരാൻ കമ്പനി ഇപ്പോൾ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. 400 സീരിസ് പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കമ്പനി ഇതുവരെ ഈ സീരീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ലീക്കായ വിരങ്ങളനുസരിച്ച് ഹോണർ 400 സീരീസ് 2025 മെയ് മാസത്തിൽ ലോഞ്ച് ചെയ്യാനാണ് പദ്ധതിയിടുന്നത്.
ഹോണർ 400ൽ 6.55 ഇഞ്ച് 1.5K OLED 120Hz ഡിസ്‌പ്ലേ ഉണ്ടായിരിക്കും. ഇത് സ്‌നാപ്ഡ്രാഗൺ 7 Gen 4 (SM7750) പ്രോസസറാണ് നൽകുന്നത്. ഹോണർ 300-ന്റെ സ്‌നാപ്ഡ്രാഗൺ 7 ഏലി 3നേക്കാൾ അപ്‌ഗ്രേഡായിട്ടാണ് ഈ പ്രോസസർ വരുന്നത്. എന്നാൽ ഹോണർ 400 പ്രോയിൽ 6.69 ഇഞ്ച് 1.5K സ്‌ക്രീനും ഹോണർ 300 പ്രോയ്ക്ക് കരുത്ത് പകരുന്ന അതേ പ്രോസസറായ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 SoCയും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

8 ജിബി റാമും 256 ജിബി സ്റ്റോറേജും വരുന്ന ഫോണിൽ 35 വാട്ട്‌സ് ഫാസ്റ്റ് ചാർജിംഗിൽ വരുന്ന 7000 എംഎഎച്ച് ബാറ്ററിയാണ് പ്രതീക്ഷിക്കുന്നത്. പുതിയ മോഡലുകൾക്ക് ഒരു മെറ്റൽ ഫ്രെയിം ഡിസൈൻ ഉണ്ടായിരിക്കും. ഇത് ഫോണിന് പ്രീമിയം ലുക്ക് നൽകും. താഴെവീണാലും അത്ര എളുപ്പത്തിൽ പൊട്ടാത്ത അൾട്രാ ബൗൺസ് ആൻഡി ഡ്രോപ് ഡിസ്‌പ്ലെയും 108 മെഗാപിക്‌സലിന്റെ ക്യാമറയുമൊക്കെയുണ്ടാവാമെന്നും റിപ്പോർട്ടുകളുണ്ട്.
35 വാട്ടിന്റെ വയേർഡ് ചാർജിങ്, വെള്ളം-പൊടി എന്നിവയിൽ നിന്നൊക്കെ സംരക്ഷണം നൽകുന്ന ഐപി53 റേറ്റിങ് ഒക്കെയാണ് മറ്റു പ്രത്യേകതകൾ. 8ജിബി റാമും 256 ജിബി സ്റ്റോറേജും അടങ്ങിയതാവാം മോഡൽ. ആൻഡ്രോയിഡ് 15ൽ അധിഷ്ഠിതമായ മാജിക് ഒ.എസ് 7.2ൽ ആണ് ഫോൺ പ്രവർത്തിക്കുക. അമോലെഡ് സ്‌ക്രീൻ(120 എച്ച്.സെഡ് റീഫ്രഷ് റേറ്റ്). അൾട്രാ ബൗൺസ് ആൻഡി ഡ്രോപ് ഡിസ്‌പ്ലെയാണ് ഈ മോഡലിനെ വേറിട്ടതാക്കുന്നത്.
വിവിധ ആംഗിളുകളിൽ താഴെ വീണാലൊന്നും വേഗത്തിൽ പൊട്ടില്ലെന്നാണ് ഈ ഡിസ്‌പ്ലെ കൊണ്ട് ലക്ഷ്യമിടുന്നത്. മൂന്ന് ലയർ പ്രൊട്ടക്ഷനാണ് നൽകിയിരിക്കുന്നത്. ഡിസ്പ്ലേയ്ക്ക് പുറമേ ചില എ.ഐ ഫീച്ചറുകളും ഈ സ്മാർട്ട്ഫോണിനെ വേറിട്ടതാക്കുന്നു. സ്‌ക്രീൻ ടൈമിനെയും ചുറ്റുപാടുകളെയും അടിസ്ഥാനമാക്കി ഡിസ്‌പ്ലേയുടെ ബ്രൈറ്റ്നസ് സ്വയം ക്രമീകരിക്കാൻ ഈ ഫോണിൽ ഡൈനാമിക് ഡിമ്മിംഗ് സംവിധാനവുമുണ്ട്. ഇത് കണ്ണുകൾക്ക് സുഖകരമായ സാഹചര്യം ഒരുക്കാൻ പോന്നതാണ്.
ക്യാമറയുടെ കാര്യത്തിലും ഈ ഹോണർ മോഡൽ നിരാശപ്പെടുത്തില്ല. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാവാം നൽകിയിട്ടുണ്ടാവുക. ക്യാമറയുടെ വിവരങ്ങളൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനർ, 7000എം.എ.എച്ച് ബാറ്ററി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് മറ്റു പ്രത്യേകതകളായി കരുതുന്നത്.

നിലവിൽ, ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതിനെക്കുറിച്ച് ഹോണർ ഔദ്യോഗിക പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. എന്നാൽ ഈ സീരീസ് 2025 മെയ് മാസത്തോടെ ആഗോളതലത്തിൽ അവതരിപ്പിക്കുമെന്നും അതിനുശേഷം ഇന്ത്യയിലും പ്രവേശിക്കാമെന്നും പ്രതീക്ഷിക്കുന്നത്. ഹോണർ 400 ന്റെ വില ഏകദേശം 30,000 രൂപയിൽ നിന്ന് ആരംഭിക്കുമെന്നും അതേസമയം പ്രോ, അൾട്രാ വേരിയന്റുകൾ 45,000 രൂപയ്ക്ക് മുകളിൽ ഉയർന്നേക്കുമെന്നും പ്രതീക്ഷിക്കാം. ഏതായാലും മെയ് വരെ കാത്തിരിക്കാം.


Click it and Unblock the Notifications








