ബഡ്ജറ്റ് ആന്‍ഡ്രോയിഡ് വിപണി കീഴടക്കി ഹൊണര്‍ 4സി...!

Written By:

ഇന്ത്യന്‍ വിപണിയില്‍ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഹുവായി അവതരിപ്പിച്ച രണ്ട് ഫോണുകളാണ് ഹൊണര്‍ 4സിയും, ഹൊണര്‍ ബിയും. ഈ രണ്ട് ഫോണുകള്‍ വില ശ്രദ്ധിക്കുന്ന ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചവയാണ്.

ലോകത്തിലെ ഏറ്റവും 'കുഞ്ഞന്മാരായ' ഗാഡ്ജറ്റുകള്‍...!

കമ്പനിയുടെ പരമ്പരാഗത രൂപഭംഗിയും, മികച്ച ഹാര്‍ഡ്‌വെയര്‍ സവിശേഷതകളും ഉളള ഫോണാണ് ഹൊണര്‍ 4സി. അതേസമയം മികച്ച സവിശേഷതകളുടെയും, വിലയുടെയും കൃത്യമായ സമന്വയമാണ് ഹൊണര്‍ ബീയില്‍ ഉണ്ടായിരിക്കുന്നത്. 10,000 രൂപയ്ക്ക് താഴെയുളള മികച്ച സ്മാര്‍ട്ട്‌ഫോണുകളാവാന്‍, ഇവയെ സഹായിക്കുന്ന സവിശേഷതകളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബഡ്ജറ്റ് ആന്‍ഡ്രോയിഡ് വിപണി കീഴടക്കി ഹൊണര്‍ 4സി...!

ഹുവായിയുടെ പരമ്പരാഗത രൂപഭംഗി അവകാശപ്പെടാവുന്ന ഹൊണര്‍ 4സി ഭൂരിഭാഗവും പ്ലാസ്റ്റിക്ക് കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്.

കൈയില്‍ ഫോണ്‍ കൊണ്ട് നടക്കുന്നതിന് എളുപ്പമായ നൈസര്‍ഗികമായ ആകൃതിയും, ഫോണിന്റെ പുറക് വശം പരുക്കന്‍ പ്രതലത്തോടെ വാര്‍ത്തെടുത്തിരിക്കുന്നതും ഹൊണര്‍ ബീയുടെ പ്രത്യേകതകളാണ്.

ബഡ്ജറ്റ് ആന്‍ഡ്രോയിഡ് വിപണി കീഴടക്കി ഹൊണര്‍ 4സി...!

ഹൊണര്‍ 4സിയുടെ 1,280 X 720 പിക്‌സലുകള്‍ സ്‌ക്രീന്‍ മിഴിവുളള 5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയുളള ഫോണ്‍ വീഡിയോകള്‍ കാണാന്‍ തീര്‍ച്ചയായും അനുയോജ്യമാണ്.

കുറച്ച് കൂടി ചെറിയ 4.5ഇഞ്ചിന്റെ 480 X 854 പിക്‌സലുകള്‍ റെസലൂഷനാണ് ഹൊണര്‍ ബീ വാഗ്ദാനം ചെയ്യുന്നത്.

ബഡ്ജറ്റ് ആന്‍ഡ്രോയിഡ് വിപണി കീഴടക്കി ഹൊണര്‍ 4സി...!

ഹൊണര്‍ 4സി 64 ബിറ്റ് കിരിണ്‍ 620 ഒക്ടാ കോര്‍ എസ്ഒസി 1.2ഗിഗാഹെര്‍ട്ട്‌സ് ക്ലോക്ക് വേഗതയില്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ പ്രൊസസ്സര്‍ 2ജിബി റാമുമായി സമന്വയപ്പെട്ടിരിക്കുന്നു.

ഹൊണര്‍ ബീ സ്‌പ്രെഡ്ട്രം എസ്‌സി7731 കോര്‍ട്ടെക്‌സ് എ7 ക്വാഡ് കോര്‍ പ്രൊസസ്സര്‍ 1.2ഗിഗാഹെര്‍ട്ട്‌സ് ക്ലോക്ക് വേഗതയിലുളള പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്. മള്‍ട്ടിടാസ്‌ക്കിങില്‍ പോലും അനായാസ പ്രവര്‍ത്തനം നടത്തുന്നതിനായി 1ജിബി റാമാണ് നല്‍കിയിരിക്കുന്നത്.

ബഡ്ജറ്റ് ആന്‍ഡ്രോയിഡ് വിപണി കീഴടക്കി ഹൊണര്‍ 4സി...!

ഹൊണര്‍ 4സിയുടെ 8ജിബി റോം മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട് വഴി 32ജിബി വരെ വികസിപ്പിക്കാവുന്നതാണ്.

ഹൊണര്‍ ബീയുടെ 8ജിബി മെമ്മറിയും മൈക്രോഎസ്ഡി വഴി വര്‍ദ്ധിപ്പിക്കാവുന്നതാണ്.

ബഡ്ജറ്റ് ആന്‍ഡ്രോയിഡ് വിപണി കീഴടക്കി ഹൊണര്‍ 4സി...!

ഹൊണര്‍ 4സി 13എംപി പിന്‍ ക്യാമറയുമായാണ് എത്തുന്നത്.

എല്‍ഇഡി ഫ്‌ലാഷോട് കൂടിയ 8എംപി ക്യാമറയാണ് ഹൊണര്‍ ബീക്ക് നല്‍കിയിരിക്കുന്നത്.

ബഡ്ജറ്റ് ആന്‍ഡ്രോയിഡ് വിപണി കീഴടക്കി ഹൊണര്‍ 4സി...!

5എംപി വൈഡ് ആംഗിള്‍ ക്യാമറയാണ് ഹൊണര്‍ 4സിക്ക് ഉളളത്.

ഹൊണര്‍ ബീക്ക് മുന്‍വശത്ത് 2എംപി ക്യാമറയും നല്‍കിയിരിക്കുന്നു.

ബഡ്ജറ്റ് ആന്‍ഡ്രോയിഡ് വിപണി കീഴടക്കി ഹൊണര്‍ 4സി...!

മനോഹരമായ ഇമോഷന്‍ 3.0 യുഐ രണ്ട് സ്മാര്‍ട്ട്‌ഫോണുകളേയും ഉപയോഗിക്കാന്‍ എളുപ്പമാക്കുന്നു. ലളിതവും ഉപയോഗിക്കാന്‍ അനായാസവുമാണ് ഇമോഷന്‍ യുഐ. ഒറ്റ കൈ കൊണ്ട് ഉപയോഗിക്കാന്‍ സാധിക്കുന്ന യുഐ-യും, ഇന്റര്‍ഫേസിലെ സസ്പന്‍ഡ് ബട്ടണും മികച്ച അനുഭവം ഉറപ്പാക്കുന്നു.

ബഡ്ജറ്റ് ആന്‍ഡ്രോയിഡ് വിപണി കീഴടക്കി ഹൊണര്‍ 4സി...!

ഹൊണര്‍ 4സിയുടെ 2550എംഎഎച്ചിന്റെ ബാറ്ററി കടുത്ത ഉപയോഗത്തില്‍ പോലും 15 മണിക്കൂര്‍ നീണ്ട് നില്‍ക്കുന്നു.

പൂര്‍ണ ചാര്‍ജില്‍ 24 മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന 1730എംഎഎച്ച് ബാറ്ററിയാണ് ഹൊണര്‍ ബീക്ക് ഉളളത്.

ബഡ്ജറ്റ് ആന്‍ഡ്രോയിഡ് വിപണി കീഴടക്കി ഹൊണര്‍ 4സി...!

ഇരട്ട സിം പിന്തുണയുമായാണ് രണ്ട് ഫോണുകളും എത്തുന്നത്. Wi-Fi, Wi-Fi hotspot, Bluetooth, 3G, microUSB for charging and PC connectivity, EDR, GPS/AGPS എന്നീ കണക്ടിവിറ്റി ഓപ്ഷനുകളാണ് രണ്ട് ഫോണുകള്‍ക്കും ഉളളത്.

ബഡ്ജറ്റ് ആന്‍ഡ്രോയിഡ് വിപണി കീഴടക്കി ഹൊണര്‍ 4സി...!

ശക്തമായ പ്രൊസസ്സറും, മള്‍ട്ടി ടാസ്‌ക്കിങ് ശേഷിയുമുളള ഹൊണര്‍ 4സി 8,999 രൂപയ്ക്കാണ് വില്‍ക്കുന്നത്. അതേസമയം ആകര്‍ഷകമായ സവിശേഷതകളും പ്രത്യേകതകളും ഉളള ഹൊണര്‍ ബീ എത്തുന്നത് 4,499 രൂപയ്ക്കാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Honor 4C to take on Affordable Android Hot Sellers in India: All New Features Explained.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot