ഹൊണര്‍ 4സി: വിപണിയിലെ ഏറ്റവും പുതിയ സൂപര്‍ ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണ്‍...!

Written By:

ഹൊണര്‍ 4എക്‌സിന്റെ വന്‍ വിജയത്തിന് ശേഷം, ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ മദ്ധ്യ വില പരിധിയിലുളള ഫോണുകളിലാണ് കണ്ണ് വച്ചിരിക്കുന്നത്. ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഹൊണര്‍ 4സിയുടെ അവതരണത്തോടെ ഹുവായി കാലുറപ്പിച്ചിരിക്കുകയാണ്.

ഹൊണര്‍ 4സി ഒരു ഉയര്‍ന്ന വിഭാഗത്തിലുളള ഫോണ്‍ അല്ലെങ്കിലും, തുടക്കത്തിലുളള വില പരിധിയിലുളള ഫോണുകളില്‍ മികച്ച സവിശേഷതകളും കമ്പനിയുടെ പരമ്പരാഗത രൂപ ചാരുതയും ഒത്തിണങ്ങുന്ന ഡിവൈസാണ്. ഹൊണര്‍ 4സി എന്തുകൊണ്ട് വിപണിയിലെ മികച്ച ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ആകുന്നു എന്നാണ് ഇവിടെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഹൊണര്‍ 4സി: വിപണിയിലെ ഏറ്റവും പുതിയ സൂപര്‍ ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണ്‍...!

ഉറച്ച രൂപഘടനയില്‍ പൂര്‍ണ്ണമായ ഒതുക്കത്തോടെ ഫോണുകളിറക്കുന്ന പാരമ്പര്യം ഹുവായി തുടരുകയാണ്. പ്ലാസ്റ്റിക് കൊണ്ടാണ് ഹൊണര്‍ 4സി ഭൂരിഭാഗവും തീര്‍ത്തിരിക്കുന്നത്, കൂടാതെ ഇഴയടുപ്പമുളള രൂപകല്‍പ്പനയാണ് പുറക് വശത്ത് സ്വീകരിച്ചിരിക്കുന്നത്.

ഹൊണര്‍ 4സി: വിപണിയിലെ ഏറ്റവും പുതിയ സൂപര്‍ ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണ്‍...!

5ഇഞ്ചിന്റെ 1,280 X 720 പിക്‌സല്‍ റെസലൂഷനിലുളള എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. വലിയ ഡിസ്‌പ്ലേയും കൂടുതല്‍ പിക്‌സലുകളും ഹൊണര്‍ 4സിയെ ഫോട്ടോകളും സിനിമകളും കാണാന്‍ അനുയോജ്യമാക്കുന്നു. വലിയ വലിപ്പത്തിലുളള പാനല്‍ ഹൊണര്‍ 4സിയില്‍ ടെപ്പിങ് അനായാസമാക്കുന്നു.

ഹൊണര്‍ 4സി: വിപണിയിലെ ഏറ്റവും പുതിയ സൂപര്‍ ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണ്‍...!

ശക്തമായ 1.2ഗിഗാഹെര്‍ട്ട്‌സ് കിരിണ്‍ 620 ഒക്ടാ കോര്‍ 64 ബിറ്റ് പ്രൊസസ്സറാണ് ഫോണിന് നല്‍കിയിരിക്കുന്നത്. ഹാന്‍ഡ്‌സെറ്റില്‍ ആന്തരിക ശക്തി സമ്പന്നമാണെന്ന് തെളിയിക്കുന്നു.

ഹൊണര്‍ 4സി: വിപണിയിലെ ഏറ്റവും പുതിയ സൂപര്‍ ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണ്‍...!

ഒന്നിലധികം പ്രോഗ്രാമുകള്‍ ഒരേ സമയത്ത് പ്രവര്‍ത്തിപ്പിക്കാനായി മികച്ച പ്രൊസസ്സറിനൊപ്പം 2ജിബി റാം ആണ് സമന്വയിപ്പിച്ചിരിക്കുന്നത്. താരതമ്യത്തില്‍, ഐഫോണ്‍ 6-ന് പകുതി മെമ്മറിയും അത്ര മികച്ചതല്ലാത്ത മള്‍ട്ടി ടാസ്‌കിങ് ശേഷിയും ആണുളളതെന്ന് ഓര്‍ക്കുക.

ഹൊണര്‍ 4സി: വിപണിയിലെ ഏറ്റവും പുതിയ സൂപര്‍ ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണ്‍...!

കൂടുതല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഇമോഷന്‍ 3.0 യുഐ ഹൊണര്‍ 4സിയെ സഹായിക്കുന്നു. മൃദുവും ബുദ്ധിപരവുമായ ഉപയോഗം യുഐ ഉറപ്പാക്കുന്നു. ഒറ്റ കൈകൊണ്ടുളള യുഐ പ്രവര്‍ത്തനവും, ഇന്റര്‍ഫേസിലെ സസ്‌പെന്‍ഡ് ബട്ടണും ആസ്വാദ്യകരമായ അനുഭവം ഉറപ്പാക്കുന്നു.

ഹൊണര്‍ 4സി: വിപണിയിലെ ഏറ്റവും പുതിയ സൂപര്‍ ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണ്‍...!

യഥാര്‍ത്ഥ ജീവിതത്തിന്റെ നിറങ്ങള്‍ അതേ പടി ഒപ്പുന്ന കൃത്യതയാര്‍ന്ന ഇമേജുകള്‍ 13എംപി പിന്‍ ക്യാമറ വാഗ്ദാനം ചെയ്യുന്നു.

ഹൊണര്‍ 4സി: വിപണിയിലെ ഏറ്റവും പുതിയ സൂപര്‍ ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണ്‍...!

മനോഹരമായ സെല്‍ഫികള്‍ എടുക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന 5എംപി വൈഡ് ആംഗിള്‍ മുന്‍ ക്യാമറയാണ് ഫോണിന് നല്‍കിയിരിക്കുന്നത്.

ഹൊണര്‍ 4സി: വിപണിയിലെ ഏറ്റവും പുതിയ സൂപര്‍ ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണ്‍...!

ഈ വിലപരിധിയിലുളള മറ്റ് സ്മാര്‍ട്ട്‌ഫോണുകളേക്കാള്‍ മികച്ച ശബ്ദമാണ് ഹൊണര്‍ 4സിയുടെ സ്പീക്കറുകള്‍ നല്‍കുന്നത്.

ഹൊണര്‍ 4സി: വിപണിയിലെ ഏറ്റവും പുതിയ സൂപര്‍ ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണ്‍...!

ഹൊണര്‍ 4സിയുടെ 8ജിബി റോം, മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട് വഴി 32ജിബി വരെ വികസിപ്പിക്കാവുന്നതാണ്.

ഹൊണര്‍ 4സി: വിപണിയിലെ ഏറ്റവും പുതിയ സൂപര്‍ ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണ്‍...!

2550എംഎഎച്ചിന്റെ ബാറ്ററി കടുത്ത ഉപയോഗത്തില്‍ പോലും 15 മണിക്കൂര്‍ നീണ്ട് നില്‍ക്കുന്നു. അധികം ഭാണ്ഡങ്ങളില്ലാതെ യാത്ര ചെയ്യുന്നവര്‍ക്കായി പ്രത്യേകം രൂപപ്പെടുത്തിയതാണ് ഹൊണര്‍ 4സി.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Honor 4C: The New Super Budget Smartphone in Town.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot