200MP റിയർ ക്യാമറ, 50MP ഫ്രണ്ട് ക്യാമറ, 8000mAh ബാറ്ററി സഹിതം ഹോണർ 500 സീരീസ് ലോഞ്ച് ചെയ്തു
കരുത്തൻ ഫീച്ചറുകളുമായി നിരവധി സ്മാർട്ട്ഫോണുകൾ ഇറങ്ങുന്ന ഈ സമയത്ത് കരുത്ത് ഒട്ടും കുറയ്ക്കാതെ രണ്ട് പുതിയ സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഹോണർ. ഹോണർ 500 സീരീസിൽ ഹോണർ 500 (HONOR 500), ഹോണർ 500 പ്രോ (HONOR 500 Pro) എന്നിങ്ങനെ രണ്ട് മോഡലുകളാണ് കമ്പനി ചൈനയിൽ അവതരിപ്പിച്ചിരിക്കുന്നത്. പ്രോസസറുകളുടെ വ്യത്യാസം മാറ്റി നിർത്തിയാൽ ഇവ ഏകദേശം സമാനമായ ഫീച്ചറുകൾ തന്നെ വാഗ്ദാനം ചെയ്യുന്നു, ബാറ്ററി ഫാസ്റ്റ് ചാർജിങ് പോലുള്ള ഫീച്ചറുകളിൽ ചെറിയ മാറ്റങ്ങൾ ഉണ്ട്. രണ്ട് മോഡലുകളും 200MPക്യാമറ സജ്ജീകരണം വാഗ്ദാനം ചെയ്യുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.
സ്‌നാപ്ഡ്രാഗൺ 8s ജെൻ 4 ചിപ്പ് കരുത്തിലാണ് ഹോണർ 500 മോഡൽ എത്തിയിട്ടുള്ളത്. അതേസമയം പ്രോ വേരിയന്റിൽ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പ് സജ്ജീകരിച്ചിരിക്കുന്നു. മികച്ച ഗെയിമിങ്ങിനായി എക്‌സ്‌ക്ലൂസീവ് HONOR ഫാന്റം എഞ്ചിൻ ഇവയിൽ നൽകിയിട്ടുണ്ട്. ഇവയുടെ റിയർ ക്യാമറ മൊഡ്യൂൾ ഒരു പുതിയ "ക്രിസ്റ്റൽ ഐലൻഡ്" ഡിസൈനിലാണ് എത്തിയിരിക്കുന്നത്.

ഹോണർ 500, ഹോണർ 500 പ്രോ എന്നിവയുടെ പ്രധാന ഫീച്ചറുകൾ
6.7-ഇഞ്ച് (2736×1264 പിക്സലുകൾ) FHD+ OLED 120Hz ഡിസ്പ്ലേ, 100% DCI-P3 കളർ ഗാമട്ട്, 6,000 nits വരെ പീക്ക് ബ്രൈറ്റ്നസ്, 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ് എന്നിവ ഇതിലുണ്ട്. അഡ്രിനോ 825 GPU ഉള്ള ഒക്ട കോർ സ്നാപ്ഡ്രാഗൺ 8s Gen 4 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഹോണർ 500ന്റെ കരുത്ത്.
അഡ്രിനോ 830 GPU ഉള്ള ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് 3nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഹോണർ 500 പ്രോയുടെ കരുത്ത്. 12GB / 16GB LPDDR5 റാം, 256GB / 512GB / 1TB സ്റ്റോറേജ് ഓപ്ഷനുകളിൽ ഇരുമോഡലുകളും ലഭ്യമാണ്. ആൻഡ്രോയിഡ് 16-അധിഷ്ഠിത MagicOS 10.0ൽ ആണ് ഇവയുടെ പ്രവർത്തനം.

1/4″ സെൻസറുള്ള 200MP ക്യാമറ ( f/1.9 അപ്പേർച്ചർ, OIS), 12MP 112° ഓട്ടോഫോക്കസ് അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 2.5cm മാക്രോ ഓപ്ഷൻ, OIS ഉള്ള 50MP 3X പോർട്രെയിറ്റ് ടെലിഫോട്ടോ ക്യാമറ (f/2.4 അപ്പേർച്ചർ പ്രോയിൽ മാത്രം), 4K വീഡിയോ റെക്കോർഡിംഗ് എന്നിവ സഹിതമാണ് ഹോണർ 500 സീരീസിലെ റിയർ ക്യാമറ സജ്ജീകരണം എത്തുന്നത്.
സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.0 അപ്പേർച്ചറുള്ള 50MP ഫ്രണ്ട് ക്യാമറയും 3D ഡെപ്ത് ക്യാമറ, 4K വീഡിയോ റെക്കോർഡിംഗ് സഹിതം ഇരുമോഡലുകളിലും ഉണ്ട്. ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, പൊടി, ജല പ്രതിരോധത്തിനായി IP68, IP69, IP69K റേറ്റിങ് എന്നിവയും ഇവയിലുണ്ട്.
ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11be (2.4GHz/5GHz), ബ്ലൂടൂത്ത് 6.0, BeiDou (B1I+B1C+B2a+B2b ക്വാഡ്-ഫ്രീക്വൻസി), GPS (L1+L5 ഡ്യുവൽ-ഫ്രീക്വൻസി), GLONASS (G1), ഗലീലിയോ (E1+E5a+E5b ട്രൈ-ഫ്രീക്വൻസി), QZSS (L1+L5 ഡ്യുവൽ-ഫ്രീക്വൻസി), NavIC (L1+L5 ഡ്യുവൽ-ഫ്രീക്വൻസി), A-GNSS, USB ടൈപ്പ്-സി, NFC എന്നീ ഫീച്ചറുകൾ ഇവയിലുണ്ട്.

ഹോണർ 500 മോഡലിൽ ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർ പ്രിന്റ് സെൻസറും ഹോണർ 500 പ്രോയിൽ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസറുമാണ് നൽകിയിരിക്കുന്നത്. 155.8×74.2×7.75mm വലിപ്പമാണ് ഇരുമോഡലുകൾക്കുമുള്ളത്. എന്നാൽ ഭാരത്തിൽ വ്യത്യാസമുണ്ട്. സ്റ്റാന്റേർഡ് മോഡലിന്റെ ഭാരം 198 ഗ്രാം ആണ്. പ്രോ മോഡലിന് 201 ഗ്രാം ഭാരമുണ്ട്.
80W സൂപ്പർചാർജ് ഫാസ്റ്റ് ചാർജിംഗ് സഹിതം 8000mAh ബാറ്ററിയാണ് ഇരുമോഡലുകളിലും ഉള്ളത്, എന്നാൽ പ്രോ മോഡലിൽ 50W സൂപ്പർചാർജ് വയർലെസ് ചാർജിംഗ് ഫീച്ചറും ഉണ്ട്. മൂൺലൈറ്റ് സിൽവർ, അക്വാമറൈൻ, സ്റ്റാർലൈറ്റ് പിങ്ക്, ഒബ്‌സിഡിയൻ ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിലാണ് ഹോണർ 500 സീരീസ് ഫോണുകൾ ലഭ്യമാകുക.
വിലയും ലഭ്യതയും
ഹോണർ 500 ന്റെ 12GB + 256GB വേരിയന്റിന് 2699 യുവാൻ (ഏകദേശം 33,850 രൂപ) ആണ് വില. 12GB + 512GB വേരിയന്റിന് 2999 യുവാൻ (ഏകദേശം 37,615രൂപ), 16GB + 512GB വേരിയന്റിന് 3299 യുവാൻ (ഏകദേശം 41,380 രൂപ) എന്നിങ്ങനെ വില നിശ്ചയിച്ചിരിക്കുന്നു.
ഹോണർ 500 പ്രോയുടെ 12GB+256GB വേരിയന്റിന് 3599 യുവാൻ (ഏകദേശം 45,140 രൂപ), 12GB+512GB വേരിയന്റിന് 3899 യുവാൻ (ഏകദേശം 48,900 രൂപ), 16GB + 512GB വേരിയന്റിന് 4199 യുവാൻ (ഏകദേശം 52,665 രൂപ), 16GB + 1TB വേരിയന്റിന് 4799 യുവാൻ (ഏകദേശം 60,190 രൂപ) എന്നിങ്ങനെ വില നിശ്ചയിച്ചിരിക്കുന്നു. ഇവയുടെ ഇന്ത്യയിൽ ലോഞ്ചിനെക്കുറിച്ച് നിലവിൽ കമ്പനി പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications








