ഐഫോണും പിക്സലും കൂടിക്കുഴഞ്ഞ പോലെയുണ്ട്! 200MP ക്യാമറ, 8000mAh ബാറ്ററി; ഹോണർ 500 സീരീസ് ലോഞ്ച് നവംബർ 24ന്
ഹോണർ തങ്ങളുടെ സ്മാർട്ട്ഫോൺ നിരയിലേക്ക് അതിശക്തരായ രണ്ട് പുതിയ സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കാൻ പോകുന്നു. ഹോണർ 500 സീരീസിന്റെ ഭാഗമായി എത്തുന്ന ഈ പുതിയ മോഡലുകളുടെ ലോഞ്ച് നവംബർ 24 ന് ചൈനയിൽ നടക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഹോണർ 500 (HONOR 500), ഹോണർ 500 പ്രോ (HONOR 500 Pro) എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഈ സീരീസിൽ ഉണ്ടാകുക. 200MP പോർട്രെയിറ്റ് ഫോട്ടോഗ്രാഫി ഫീച്ചറുകൾ സഹിതമാണ് ഈ രണ്ട് ഫോണുകളും എത്തുക എന്ന് ഹോണർ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.
അക്വാമറൈൻ, സ്റ്റാർലൈറ്റ് പിങ്ക്, ഒബ്സിഡിയൻ ബ്ലാക്ക്, മൂൺലൈറ്റ് സിൽവർ എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഹോണർ 500 സീരീസ് എത്തുക. നിലവിൽ പുറത്തുവന്ന ഹോണർ 500 ചിത്രങ്ങൾ കാണുമ്പോൾ ഐഫോൺ 16 മോഡലിന്റെയും പിക്സൽ 9 പ്രോ മോഡലിന്റെയും റിയർ ക്യാമറ മൊഡ്യൂളുകൾ കൂടിക്കുഴഞ്ഞ ഒരു രൂപമല്ലേ ഇത് എന്ന് ചിലർക്കെങ്കിലും തോന്നിപ്പോകും.

ഹോണർ 500 മോഡലിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ
3.2GHz വരെ ഒക്ട കോർ സ്നാപ്ഡ്രാഗൺ 8s Gen 4 4nm പ്രോസസർ, അഡ്രിനോ 825 GPU, 6.55-ഇഞ്ച് (2736 x 1264 പിക്സലുകൾ) FHD+ OLED 120Hz ഡിസ്പ്ലേ, 3840Hz PWM ഡിമ്മിംഗ്, 12GB / 16GB LPDDR5X റാം, 256GB / 512GB / 1TB സ്റ്റോറേജ്.
1/4″ സെൻസറുള്ള 200MP ക്യാമറ, f/1.8 അപ്പേർച്ചർ, OIS, f/2.2 അപ്പേർച്ചറുള്ള 12MP ഓട്ടോഫോക്കസ് അൾട്രാ-വൈഡ് ക്യാമറ, മാക്രോ ഓപ്ഷൻ, 4K വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണം. സെൽഫിക്കും മറ്റുമായി f/2.0 അപ്പേർച്ചറുള്ള 50MP ഫ്രണ്ട് ക്യാമറ, 4K വീഡിയോ റെക്കോർഡിംഗ്.
ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP68+IP69+IP69K റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11be (2.4GHz/5GHz), ബ്ലൂടൂത്ത് 5.4, GPS, USB ടൈപ്പ്-സി, NFC, 80W സൂപ്പർചാർജ് ഫാസ്റ്റ് ചാർജിംഗുള്ള 8000mAh ബാറ്ററി, ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള MagicOS 9.0.
ഹോണർ 500 പ്രോയിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ
ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് 3nm പ്രോസസർ, അഡ്രിനോ 830 GPU, 6.55-ഇഞ്ച് (2736 x 1264 പിക്സലുകൾ) FHD+ OLED 120Hz ഡിസ്പ്ലേ, 3840Hz PWM ഡിമ്മിംഗ്, 12GB / 16GB LPDDR5X റാം, 256GB / 512GB / 1TB സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവ ഇതിലുണ്ട്.
1/4″ സെൻസറുള്ള 200MP ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 12MP ഓട്ടോഫോക്കസ് അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), മാക്രോ ഓപ്ഷൻ, 50MP IMX856 3X പോർട്രെയിറ്റ് ടെലിഫോട്ടോ ക്യാമറ, OIS, f/2.4 അപ്പേർച്ചർ, 4K വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്. കൂടാതെ, f/2.0 അപ്പേർച്ചറുള്ള 50MP ഫ്രണ്ട് ക്യാമറയും 4K വീഡിയോ റെക്കോർഡിംഗ് സഹിതം ഇതിലുണ്ട്.
ഇൻ-ഡിസ്പ്ലേ 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP68+IP69+IP69K, 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11be (2.4GHz/5GHz), ബ്ലൂടൂത്ത് 5.4, GPS, USB ടൈപ്പ്-C, NFC, 80W സൂപ്പർചാർജ് ഫാസ്റ്റ് ചാർജിംഗുള്ള 8000mAh ബാറ്ററി, 50W വയർലെസ് ചാർജിംഗ് എന്നീ ഫീച്ചറുകളും ഇതിലുണ്ട്. ചൈനയിലെ ലോഞ്ചിന് ശേഷം ഇത് ഇന്ത്യയിലും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications