ഹോണര്‍ 5C യും സാംസങ്ങ് ഗാലക്‌സി A5 താരതമ്യം ചെയ്യാം...

Written By:

ഈയിടെയാണ് ഹോണര്‍ 5സി വിപണിയില്‍ ഇറങ്ങിയത്. പുതിയ സവിശേഷതയുളള ഈ ഫോണിന് 10,999രൂപയാണ് വില.

ഹോണര്‍ 5C യും സാംസങ്ങ് ഗാലക്‌സി A5 താരതമ്യം ചെയ്യാം...

ഇവിടെ ഇന്ന് ഞങ്ങള്‍ രണ്ടു ഫോണുകള്‍ താരതമ്യം ചെയ്യാന്‍ പോകുന്നു, ഒന്ന് ഹോണര്‍ 5സിയും മറ്റൊന്ന് സാംസങ്ങ് ഗാലക്‌സി A5 വും. ഇത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ എളുപ്പമാകാന്‍ വേണ്ടി കൂടിയാണ്.

ലീ 2 ഫ്‌ളാഷ് സെയില്‍ ജൂലൈ 12ന്, ലീ മാക്‌സ്2 ഓപ്പണ്‍ സെയില്‍ തുടങ്ങി!

വ്യത്യാസങ്ങള്‍ അറിയാന്‍ സ്ലൈഡര്‍ നീക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പ്രീമിയം മെറ്റല്‍ ബോഡി ഡിസൈല്‍

ഹോണര്‍ 5സിക്ക് എയര്‍ക്രാഫ്റ്റ് അലൂമിനിയം-അലോയ് ബോഡിയാണ്. ഇതാണ് ഈ ഫോണിന് പ്രീമിയം ലുക്ക് കൊടുക്കുന്നത്. എന്നാല്‍ സാംസങ്ങ് ഗാലക്‌സി A5ന് മെറ്റല്‍ ഗ്ലാസ് ഡിസൈന്‍ ആകുന്നു, അതിനാല്‍ ഹോണര്‍ 5സിയിനേക്കാളും കുറച്ചു വില അധികമാണ്.

1080pഡിസ്‌പ്ലേ

ഹോണര്‍ 5സി 5.2ഇഞ്ച് ഫുള്‍ ഐപിഎസ് ഡിസ്‌പ്ലേ, 1920X1080 റിസൊല്യൂഷന്‍, പിക്‌സല്‍ ഡെന്‍സിറ്റി 424PPI . ഗാലക്‌സി 5നും ഇതേ ഡിസ്‌പ്ലേ റിസൊല്യൂഷനും സൈസും ആകുന്നു.

പവര്‍ഫുള്‍ ഒക്ടാ-കോര്‍ ഹാര്‍ഡ്‌വയര്‍ 16nm ചിപ്പ്‌സെറ്റ്

ഹോണര്‍ 5സില്‍ ഏറ്റവും മികച്ചത് അതിന്റെ കിരില്‍ 640 SoC ഒക്ടാ കോര്‍ സിപിയു 16nm പ്രോസസര്‍ പവര്‍ മാലി T830 ജിപിയു ആണ്.
എന്നാല്‍ ഗാലക്‌സി A5ന് ഹോം ബേക്ഡ് എക്‌സിനോസ് ഒക്ടാ കോര്‍ പ്രോസസര്‍ ആകുന്നു.
ഹോണല്‍ 5സിക്ക് 16nm ചിപ്പ്‌സെറ്റ് ഉളളതിനാല്‍ 65% പെര്‍ഫോമന്‍സ് സ്പീഡും 40% ബാറ്ററി ബാക്കപ്പു ഉണ്ടാകും.

2ജിബി റാം

ഹാണര്‍ 5സിക്ക് 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 128ജിബി എക്‌സ്പാന്‍ഡബിള്‍ മൈക്രോ എസ്ഡി കാര്‍ഡ്.

ഇതേ സ്‌റ്റോറേജ് കപ്പാസിറ്റിയാണ് സാംസങ്ങിനും ഉളളത്, എന്നാല്‍ വിലയും ഇതിന് കുറച്ച് അധികമാകുന്നു.

 

8എംപി സെര്‍ഫി ക്യാമറ

സ്മാര്‍ട്ട്‌ഫോണുകളുടെ പ്രധാന സവിശേഷതയാണ് ക്യാമറ. ഹോണര്‍ 5സിക്ക് 8എംപി സെല്‍ഫി ക്യാമറയാണ്, എന്നാല്‍ 13എംപി പിന്‍ ക്യാമറയും.
പക്ഷേ സാംസങ്ങ് ഗാലക്‌സി A5ന് 5എംപി സെല്‍ഫി ക്യാമറയാണ്.

മികച്ച സെക്യൂരിറ്റി

ഹോണര്‍ 5സിയ്ക്കും സാംസങ്ങ് ഗാലക്‌സിക്കും ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ ഉണ്ട്. എന്നാല്‍ ഹോണര്‍ 5സിയുടെ ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ വേഗത്തിലും സുഗമമായി നടത്തുവാനും സാധിക്കും.

ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ

ഹോണര്‍ 5സിയ്ക്ക് ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഓപ്പറേറ്റിങ്ങ് സിസ്റ്റം ആണ്. എന്നാല്‍ സാംസങ്ങ് ഗാലക്‌സി ആന്‍ഡ്രോയിഡിന്റെ പഴയ വേര്‍ഷനാണ്.

ശക്തമായ ബാറ്ററി

ഹോണര്‍ 5സിക്ക് പത്ത് മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കുന്ന 3000എംഎഎച്ച് ബാറ്ററിയും, എന്നാല്‍ ഗാലക്‌സി A5ന് 2,900എംഎഎച്ച് നോണ്‍ റിമൂവബിള്‍ ബാറ്ററിയാണ്.

യുഎസ്ബി ടൈപ് സി കണക്ടിവിറ്റി

ഹോണര്‍ 5സി ഡ്യുവല്‍ സിം 4G LTE കണക്ടിവിറ്റി, അതു കൂടാതെ ബ്ലൂട്ടൂത്ത്, വൈഫൈ, GPS/AGPS, മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട്.

എന്നാല്‍ ഏറ്റവും മികച്ച യുഎസ്ബി ടൈപ് സി റിവേഴ്‌സിബിള്‍ പോര്‍ട്ട് സാംസങ്ങിന് ഇല്ല.

 

ഉപയോഗിക്കാന്‍ എളുപ്പം

ഹോണല്‍ 5സിയുടെ ഭാരം 156ഗ്രാം ആയതിനാല്‍ നമ്മുടെ കൈയ്യില്‍ ഒതുങ്ങുന്നതും പോക്കറ്റില്‍ വയ്ക്കാനും എളുപ്പവുമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Huawei introduced its online specific brand, Honor about two and a half year back, to cater to the internet savvy consumers.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot