Home
Mobile

12GB റാം, മീഡിയടെക് ഡൈമെൻസിറ്റി 7100 കരുത്തിൽ ഹോണർ 600e വരുന്നു

ഹോണർ മീഡിയടെക് ഡൈമെൻസിറ്റി 7100 ചിപ്സെറ്റ് സഹിതം ഒരു പുതിയ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യാൻ പോകുന്നതിന്റെ സൂചനകൾ പുറത്തുവന്നിരിക്കുന്നു. ഗൂഗിൾ പ്ലേ കൺസോൾ ഡാറ്റാബേസിൽ ഒരു പുതിയ ഹോണർ സ്മാർട്ട്‌ഫോൺ HNLNA- NX1 എന്ന മോഡൽ നമ്പറിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഈ ഹാൻഡ്‌സെറ്റിന്റെ പേര് ഹോണർ 600e (Honor 600e) എന്നാണ്. മുൻവശത്തെ ഡിസൈനിന്റെ ചിത്രത്തോടൊപ്പം ഈ ഹോണർ സ്മാർട്ട്‌ഫോണിന്റെ പ്രധാന ഫീച്ചറുകളിൽ ചിലത് ലിസ്റ്റിംഗ് വെളിപ്പെടുത്തുന്നു. എന്നാൽ ഔദ്യോഗികമായി ഈ ഫോണിനെപ്പറ്റി ഹോണർ ഇതുവരെ ഒന്നും സ്ഥിരീകരിച്ചിട്ടില്ല.

ഹോണർ 600e ലോഞ്ച് ഉടൻ പ്രതീക്ഷിക്കാം എന്നാണ് ലിസ്റ്റിങ് സൂചന നൽകുന്നത്. മീഡിയടെക് MT6858 ചിപ്‌സെറ്റ് കരുത്തിലാണ് ഹോണർ 600e എത്തുന്നത് എന്ന് ഗൂഗിൾ പ്ലേ കൺസോൾ ലിസ്റ്റിംഗിൽ പറയുന്നു, ഇത് 2026 ജനുവരിയിൽ ലോഞ്ച് ചെയ്ത ഡൈമെൻസിറ്റി 7100 പ്രോസസർ ആണ്.

12GB റാം, മീഡിയടെക് ഡൈമെൻസിറ്റി 7100 കരുത്തിൽ ഹോണർ 600e വരുന്നു
Also Read

ARM മാലി-G610 MC2 GPU പിന്തുണയോടെയാണ് ഡൈമെൻസിറ്റി 7100 പ്രോസസർ എത്തുന്നത്. കൂടാതെ LPDDR5 റാമിനുള്ള പിന്തുണയും ഉള്ള ഡൈമെൻസിറ്റി 7100 മിഡ്-റേഞ്ച് ഫോണുകൾക്കായുള്ള ഒക്ടാ-കോർ ചിപ്‌സെറ്റാണ്. 12GB റാം ഈ ഹോണർ ഫോണിൽ ഉണ്ട് എന്ന് ലിസ്റ്റിങ് പറയുന്നു. ഇത് ഈ ഫോണിന്റെ മെമ്മറി വേരിയന്റുകളിൽ ഒന്നുമാത്രമായിരിക്കും.

520 DPI ഉള്ള 1200 x 2600 (FHD+ റെസല്യൂഷൻ) ഡിസ്‌പ്ലേ ഹോണർ 600e യിൽ ഉണ്ട് എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഒരു ചെറിയ പിൽ ആകൃതിയിലുള്ള നോച്ച് ഉള്ള ഒരു ഫ്ലാറ്റ് ഡിസ്‌പ്ലേയാണ് ഈ ഹോണർ ഫോണിൽ ഉള്ളത്. വലതുവശത്ത് പവർ ബട്ടണും വോളിയം കീകളും ഉള്ള വളരെ നേർത്ത ബെസലുകൾ ഉള്ള സ്മാർട്ട്‌ഫോണാണ് ഇത് എന്നാണ് ചിത്രം നൽകുന്ന സൂചന.

Also Read

റീബ്രാൻഡ് ചെയ്ത ഹോണർ 600 ലൈറ്റ് ആണ് ഹോണർ 600e എന്ന് സൂചനയുണ്ട്. ഹോണർ 600 ലൈറ്റ് അടുത്തിടെ മലേഷ്യയിൽ പുറത്തിറക്കിയിരുന്നു, ഇത് മറ്റ് വിപണികൾക്കായി ഹോണർ 600e എന്ന പേരിൽ അ‌വതരിപ്പിക്കുന്നതാണ് എന്ന ചില വിലയിരുത്തലുകൾ ഉണ്ട്. ഹോണർ 600eയുടെ ​ ചിപ്‌സെറ്റും ഡിസൈൻ ഡീറ്റെയിൽസും ഹോണർ 600 ​ലൈറ്റിന്റേതിന് സമാനമാണ്.

ഫീച്ചറുകളിലെ സമാനത വച്ച് രണ്ടും ഒരു ഫോൺ തന്നെയാണ് എന്ന നിഗമനം ചിലർ മുന്നോട്ട് വയ്ക്കുന്നുണ്ട്. ഇത് ശരിയാണെങ്കിൽ ഇതിനകം ലോഞ്ച് ചെയ്യപ്പെട്ട ഹോണർ 600 ​ലൈറ്റിന്റെ ഫീച്ചറുകൾ വച്ച് ഹോണർ 600eയുടെ ഫീച്ചറുകൾ എന്തൊക്കെയാണ് എന്ന് ഊഹിക്കാവുന്നതാണ്. മീഡിയടെക് ഡൈമെൻസിറ്റി 7100 എലൈറ്റ് ചിപ്‌സെറ്റാണ് ഹോണർ 600 ​ലൈറ്റിലുള്ളത്, ഇത് 12ജിബി റാമും 256ജിബി ഓൺബോർഡ് സ്റ്റോറേജും സഹിതം എത്തുന്നു.

108MP പ്രൈമറി ക്യാമറയും 8MP അൾട്രാ-വൈഡ് ക്യാമറയും അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16MP ഫ്രണ്ട് ക്യാമറയും വരാൻ പോകുന്ന ഹോണർ 600eയിൽ പ്രതീക്ഷിക്കാം. ക്യാമറ ആപ്പ് ലോഞ്ച് ചെയ്യുന്ന ഒരു AI ക്യാമറ ബട്ടണും ഇതിലുണ്ടാകും.

Also Read

45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6,520mAh ബാറ്ററി, IP66 റേറ്റിങ് എന്നിവയും ഇതിനുണ്ട്, കൂടാതെ ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള MagicOS 10 -ൽ ആയിരിക്കും പ്രവർത്തനം. ഇന്ത്യയിൽ ഈ ഹോണർ 600e എത്തുമോയെന്ന് ഇപ്പോൾ വ്യക്തമല്ല. ഇതിന്റെ വിലയും കൂടുതൽ ഡീറ്റെയിൽസും വരുംദിവസങ്ങളിൽ അ‌റിയാനാകും.

More from GizBot

Best Mobiles in India

English summary
Honor 600e may be launched soon. The launch is expected to happen soon as this Honor phone has been spotted in the Google Play Console database. The Google Play Console listing says that the Honor 600e will be powered by the MediaTek MT6858 chipset, which is a Dimensity 7100 processor that was launched in January 2026.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X