ഇന്ത്യയില്‍ എത്തിയ ഹോണര്‍ 7എസ് നിങ്ങളെ ആകര്‍ഷിക്കാനുളള കാരണങ്ങള്‍ ഇവയാണ്..!
വാവെയുടെ ഉപ-ബ്രാന്‍ഡായ ഹോണര്‍ തങ്ങളുടെ ബജറ്റ് ശ്രേണിയിലെ പുതിയ ഫോണായ 'ഹോണര്‍ 7എസ്' ഇന്ത്യയില്‍ അവതരിപ്പിച്ചു. ഓണ്‍ലൈനില്‍ നടന്ന ഇവന്റിലാണ് ഈ ഫോണിന്റെ പ്രഖ്യാപനം നടന്നത്.

6,999 രൂപയാണ് ഈ ഫോണിന്റെ വില. ഈ വര്‍ഷം ചൈനയില്‍ അവതരിപ്പിച്ച ഹോണര്‍ പ്ലേ 7ന്റെ ഇന്ത്യന്‍ വേരിയന്റാണ് 'ഹോണര്‍ 7എസ്'. ബ്ലൂ, ബ്ലാക്ക്, ഗോള്‍ഡ് എന്നീ മൂന്നു നിറങ്ങിലാണ് ഫോണ്‍ എത്തിയിരിക്കുന്നത്. സെപ്തംബര്‍ 14ന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്‌ളിപ്കാര്‍ട്ടിലൂടേയും കമ്പനി വെബ്‌സൈറ്റിലൂടേയും ഹോണര്‍ 7എസിന്റെ വില്‍പ്പന നടക്കും.
ഹോണര്‍ 7എസ്‌ന്റെ സവിശേഷതകള്‍
5.5 ഇഞ്ച് ഫുള്‍വ്യൂ ഡിസ്‌പ്ലേ ആണ് ഹോണര്‍ 7എസ്‌ന്. 2ജിബി റാം 16ജിബി സ്‌റ്റോറേജ് എന്ന ഒരേ ഒരു വേരിയന്റിലാണ് ഫോണ്‍ എത്തിയിരിക്കുന്നത്. മൂന്നു കാര്‍ഡ് സ്ലോട്ടുകളാണ് ഈ ഫോണിലുളളത്. അതില്‍ രണ്ടെണ്ണം സിം കാര്‍ഡുകള്‍ ഇടാനും ഒരെണ്ണം മൈക്രോ എസ്ഡി കാര്‍ഡിനും വേണ്ടിയാണ്.
ക്വാഡ്-കോര്‍ മീഡിയാടെക് MT6739 ആണ് ഫോണിന് കൂടാതെ ഈ ഫോണ്‍ റണ്‍ ചെയ്യുന്നത് ആന്‍ഡ്രോയിഡ് 8.1 ഓറിയോയിലുമാണ്.
ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ PDAF, LED ഫ്‌ളാഷോടു കൂടിയ 13എംപി റിയര്‍ ക്യാമറയാണ്. സെല്‍ഫിക്കായി 5എംപി ക്യാമറയും ഉണ്ട്. മുന്‍ ക്യാമറയില്‍ അണ്‍ലോക്ക് ഫീച്ചറും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഈ സ്മാര്‍ട്ട്‌ഫോണിന്റെ മറ്റൊരു മികച്ച സവിശേഷതകളാണ് അതിലെ ഓട്ടോമാറ്റിക് സ്പ്ലിറ്റ് സ്‌ക്രീനും ഒപ്പം സ്‌ക്രീന്‍ഷോര്‍ട്ടുകള്‍ ക്യാപ്ച്ചര്‍ ചെയ്യാനായി ഉളള മൂന്നു ഫിങ്കര്‍ സ്വയിപ്പും. 3020എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
4ജി എല്‍ടിഇ, വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്, മൈക്രോ യുഎസ്ബി, 3.5mm ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവ ഹോണര്‍ 7എസ്‌ന്റെ കണക്ടിവിറ്റികളാണ്.


Click it and Unblock the Notifications








