ഹോണര്‍ 7X വിപണിയില്‍: ഈ ഫോണ്‍ നിങ്ങള്‍ക്ക് അനുയോജ്യമാണോ?

Written By:

ഹുവായിയുടെ ഏറ്റവും പുതിയ ഫോണായ ഹോണര്‍ 7X, ഇപ്പോഴാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. ആമസോണ്‍ ഇന്ത്യയില്‍ ഈ ഫോണിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. ഡിസംബര്‍ 7 മുതല്‍ വില്‍പന ആരംഭിക്കുകയും ചെയ്യുന്നു.

ഹോണര്‍ 7X വിപണിയില്‍: ഈ ഫോണ്‍ നിങ്ങള്‍ക്ക് അനുയോജ്യമാണോ?

രണ്ട് വേരിയന്റിലാണ് ഹോണര്‍ 7X അവതരിപ്പിച്ചത്. 4ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് വില 12,999 രൂപ. മറ്റൊന്ന് 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് വില 15,999 രൂപ. മിഡ് റേഞ്ചില്‍ ഇറങ്ങിയ ഹോണര്‍ 7X ഈ വര്‍ഷം ജനുവരിയില്‍ ഇറങ്ങിയ ഹോണര്‍ 6Xന്റെ പിന്‍ഗാമിയാണ്.

സവിശേഷതയെ കുറിച്ചു പറയുകയാണെങ്കില്‍, മുന്‍നിര ഫോണുകളെ പോലെ പിന്‍വശത്ത് ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഹോണര്‍ 7Xന്റെ ഹൈലൈറ്റ്. 5.93 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ്.

ഹുവായിയുടെ സ്വന്തം കിരിന്‍ 659 പ്രോസസര്‍, 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് സ്‌റ്റോറേജ്, 16എംപി+2എംപി ഡ്യുവല്‍ പിന്‍ ക്യാമറകള്‍, ഡിസ്‌പ്ലേ ഫ്‌ളാഷഓടു കൂടിയ 8എംപി സെല്‍ഫി ക്യാമറ എന്നിവയും ഉണ്ട്.ഹോണര്‍ 7sന്റെ റിയര്‍ ക്യാമറയ്ക്ക് ബോക്കെ മോഡും വൈഡ് അപ്പര്‍ച്ചര്‍ മോഡും ഉണ്ട്. മാനുവല്‍ ഓപ്ഷനോടൊപ്പം ഐഎസ്ഒ, വൈറ്റ് ബാലന്‍സ് എന്നിവ ട്വിങ്കര്‍ ചെയ്യാം. 3340എംഎഎച്ച് ബാറ്ററി ഉള്‍പ്പെടുത്തിയ ഈ ഫോണില്‍ ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ടാണ്.

ഹോണര്‍ മറ്റൊരു ഫ്‌ളാഗ്ഷിപ്പോ ഫോണും അവതരിപ്പിക്കുന്നു. ഹോണര്‍ വ്യൂ 10 എന്ന ഈ ഫോണിന്റെ ഏകദേശ വില 37,000 രൂപയാണ്. 2018 ജനുവരിയില്‍ ഈ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും.

5.99 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, കിരിന്‍ 970 പ്രോസസര്‍, 16എംപി+ 20എംപി റിയല്‍ ക്യാമറ, 13എംപി മുന്‍ ക്യാമറ, ആന്‍ഡ്രോയിഡ് 8.0, 3750 എംഎഎച്ച് ബാറ്ററി എന്നിവ ഈ ഫോണിന്റെ പ്രധാന സവിശേഷതകളാണ്.English summary
Huawei’s online only brand Honor has introduced its Honor 7X smartphone for the Indian market.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot