EMUI 5.1-ന്റെ മികവുമായി ഹോണര്‍ 7X

|

ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയെ ഇളക്കിമറിച്ചുകൊണ്ടാണ് ഹുവായിയുടെ ഏറ്റവും പുതിയ ഫോണായ ഹോണര്‍ 7X ജനങ്ങളിലെത്തിയിരിക്കുന്നത്. 18:9 ആസ്‌പെക്ട് അനുപാതത്തോട് കൂടിയ ഡിസ്‌പ്ലേ, വടിവൊത്ത ലോഹ രൂപകല്‍പ്പന എന്നിവയടക്കമുള്ള സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികളെ വലിച്ചടുപ്പിക്കുന്ന ഒരുപിടി സവിശേഷതകളോട് കൂടിയ ഹോണര്‍ 7X അടിസ്ഥാന മോഡലിന് വില 12999 രൂപയാണ്.

 
EMUI 5.1-ന്റെ മികവുമായി ഹോണര്‍ 7X

ഡ്യുവല്‍ ലെന്‍സ് ക്യാമറയും ഹുവായി തന്നെ വികസിപ്പിച്ചെടുത്ത കിരിന്‍ 659 ചിപ്‌സെറ്റും ഫോണിനെ ആകര്‍ഷകമാക്കുന്നു. ആമസോണ്‍ ഫ്‌ളാഷ് സെയിലില്‍ പത്ത് ലക്ഷത്തിലധികം പേര്‍ ഹോണര്‍ 7X-ന് രജിസ്റ്റര്‍ ചെയ്തത് ഈ മികവിനുള്ള അംഗീകാരമാണ്.

ഫോണില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ക്യാമറ, ചിപ്‌സെറ്റ് തുടങ്ങിയ ഉപകരണങ്ങള്‍ മാത്രമല്ല ഹോണര്‍ 7X-നെ ജനപ്രിയമാക്കുന്നത്. ഹുവായിയുടെ കസ്റ്റം സ്‌കിന്‍ ആയ EMUI 5.1 ഹോണര്‍ 7X-നെ സമാനമായ മറ്റ് സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്ന് വ്യത്യസ്തവും വൈവിധ്യങ്ങളുടെ കലവറയുമാക്കുന്നു. EMUI 5.1- ന്റെ കൂടുതല്‍ വിശേഷങ്ങളിലേക്ക് പോയാലോ.

ആഴത്തിലുള്ള കസ്റ്റമൈസേഷന്‍

ആഴത്തിലുള്ള കസ്റ്റമൈസേഷന്‍

ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പ്രത്യേകത തന്നെ കസ്റ്റമൈസേഷനാണ്. എന്നാല്‍ ഓണര്‍ 7X, അതിനെ പുതിയ തലത്തിലേക്ക് ഉയര്‍ത്തിയിരിക്കുന്നു. യൂസര്‍ ഇന്റര്‍ഫേസില്‍ ഏത് വിധത്തിലുള്ള മാറ്റങ്ങള്‍ വരുത്താനും 7X നിങ്ങള്‍ക്ക് അവസരം നല്‍കും. സ്റ്റാന്‍ഡേര്‍ഡ്, ആപ്പ് ഡ്രോയര്‍, സിമ്പിള്‍ മോഡ് എന്നിവയില്‍ നിന്ന് ഹോം സ്‌ക്രീന്‍ സ്‌റ്റൈല്‍ തിരഞ്ഞെടുക്കാം.

സൗകര്യത്തിന് അനുസരിച്ച് സോഫ്റ്റ് നാവിഗേഷന്‍ ബട്ടനുകളും കസ്റ്റമൈസ് ചെയ്യാവുന്നതാണ്. തീമുകളും ഐക്കണുകളും മാറ്റി നിങ്ങളുടെ 7X- ന് ഓരോ ദിവസവും പുതിയ ലുക്ക് നല്‍കാനും കഴിയും. ബാക്ക്, ഹോം, റീസന്റ് ടാസ്‌കുകള്‍, സ്‌ക്രീന്‍ ലോക്ക്, വണ്‍ ടച്ച് ഓപ്റ്റിമൈസേഷന്‍ തുടങ്ങിയവ ഒരു സ്ഥലത്ത് ലഭ്യമാക്കുന്ന ഫ്‌ളോട്ടിംഗ് ഡോക്ക് ഡിസ്‌പ്ലേയില്‍ എവിടെ വേണമെങ്കിലും വയ്ക്കാനും കസ്റ്റമൈസേഷന്‍ അവസരം നല്‍കുന്നു.

സ്മാര്‍ട്ട് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍

സ്മാര്‍ട്ട് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍

സ്മാര്‍ട്ട് ബയോമെട്രിക് സെന്‍സറാണ് ഓണര്‍ 7X-നെ സ്മാര്‍ട്ടാക്കുന്ന മറ്റൊരു ഘടകം. ഫോണിന്റെ പിന്‍ഭാഗത്തുള്ള ഈ സവിശേഷ ഫിംഗര്‍പ്രിന്റ് സ്‌കാനിന്റെ സഹായത്തോടെ ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നതിനൊപ്പം മറ്റ് നിരവധി കാര്യങ്ങള്‍ ചെയ്യുന്നതിനും നിങ്ങള്‍ക്ക് കഴിയും. ഫോട്ടോ എടുക്കാം, വീഡിയോ റിക്കോഡ് ചെയ്യാം, വരുന്ന കോളുകള്‍ എടുത്ത് സംസാരിക്കാം, അലാറം നിര്‍ത്താം, ഗ്യാലറിയില്‍ ചിത്രങ്ങള്‍ തിരയാം, പോരേ?

കാര്യക്ഷമമായ ബാറ്ററി
 

കാര്യക്ഷമമായ ബാറ്ററി

കിരിന്‍ 659 CPU-ഉം EMUI 5.1-ഉം ഒന്നുചേര്‍ന്നപ്പോള്‍ സ്മാര്‍ട്ട് ആയവയില്‍ ഓണര്‍ 7X-ലെ ബാറ്ററിയും ഉള്‍പ്പെടുന്നു. ബാറ്ററിയുടെ ഉപയോഗം കാര്യക്ഷമമാക്കി കൂടുതല്‍ നേരം ചാര്‍ജ് നിലനിര്‍ത്തുന്നതിന് രണ്ട് മോഡുകളാണ് ഫോണിലുള്ളത്.

പവര്‍ സേവിംഗ് മോഡ്, പശ്ചാത്തലത്തില്‍ പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍, ഇ-മെയില്‍ ഓട്ടോ സിങ്ക്, ശബ്ദം, സ്‌ക്രീനിന്റെ വിഷ്വല്‍ എഫക്ടുകള്‍ എന്നിവ നിയന്ത്രിച്ച് ബാറ്ററിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. ഇതുകൊണ്ടും ചാര്‍ജ് നിലനിര്‍ത്താന്‍ കഴിയാത്ത സ്ഥിതി വന്നാല്‍ അള്‍ട്രാ പവര്‍ സേവിംഗ് മേഡിലേക്ക് മാറുക.

എല്ലാകാര്യങ്ങളിലും കൂടുതല്‍ കര്‍ശനമായ നിയന്ത്രണം വരും. സ്‌ക്രീന്‍ ലോക്ക് ആയിരിക്കുമ്പോഴും ഫോണ്‍ പ്രവര്‍ത്തിക്കാതെ ഇരിക്കുമ്പോഴും ഓരോ ആപ്പിനെയും നിരീക്ഷിക്കാനും നിങ്ങള്‍ക്ക് കഴിയും.

ബിഎസ്എന്‍എല്‍ 4G സേവനം ജനുവരി മുതല്‍; തുടക്കം കേരളത്തില്‍ബിഎസ്എന്‍എല്‍ 4G സേവനം ജനുവരി മുതല്‍; തുടക്കം കേരളത്തില്‍

ഉപയോഗിക്കാന്‍ എന്തെളുപ്പം

ഉപയോഗിക്കാന്‍ എന്തെളുപ്പം

ഒരു സ്മാര്‍ട്ട്‌ഫോണിനെ നന്നാക്കാനും നശിപ്പിക്കാനും യൂസര്‍ ഇന്റര്‍ഫേസിന് കഴിയും. വളരെ അനായാസം ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലുള്ള യൂസര്‍ ഇന്റര്‍ഫേസാണ് ഓണര്‍ 7X-ല്‍ ഉള്ളത്. സ്പ്ലിറ്റ്- സ്‌ക്രീന്‍ ഫങ്ഷന്‍ മള്‍ട്ടിടാസ്‌കിംഗ് ആനായാസമാക്കുന്നു.

അതുകൊണ്ട് തന്നെ ബ്രൗസ് ചെയ്യുന്നതിനിടെ വാട്‌സാപ്പ് മെസ്സേജുകള്‍ നോക്കാനോ വാര്‍ത്തകള്‍ അപ്പപ്പോള്‍ വായിക്കാനോ ഒക്കെ കഴിയും. ഫോണ്‍ ഓഫ് അല്ലെങ്കില്‍ ഓണ്‍ ആക്കുന്നതിനുള്ള സമയം നേരത്തേ ക്രമീകരിക്കാമെന്നതാണ് എടുത്തുപറയേണ്ട മറ്റൊരു സവിശേഷത.

ഒരേ ആപ്പില്‍ രണ്ട് വ്യത്യസ്ത അക്കൗണ്ടുകള്‍ ഒരേ സമയം ഉപയോഗിക്കാന്‍ സഹായിക്കുന്ന ആപ്പ് ട്വിന്നും സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികളുടെ ഹൃദയം കീഴടക്കും. ബാറ്ററിയുടെ ചാര്‍ജ് നില, നെറ്റ്‌വര്‍ക്കിലെ ഡാറ്റാ സ്പീഡ് സ്റ്റാറ്റസ് ബാറില്‍ അറിയാന്‍ മികച്ച യൂസര്‍ ഇന്റര്‍ഫേസ് സൗകര്യമൊരുക്കുന്നു.

എന്‍ഡ് റ്റു എന്‍ഡ് കണക്ടിവിറ്റി

എന്‍ഡ് റ്റു എന്‍ഡ് കണക്ടിവിറ്റി

കണക്ടിവിറ്റിയുടെ കാര്യത്തിലും ഓണര്‍ 7X ഒരു രാജാവ് തന്നെയാണ്. വൈഫൈയില്‍ കണട്ക് ചെയ്തിരിക്കുന്ന ഓണര്‍ 7X വൈഫൈ റൗട്ടറായി ഉപയോഗിച്ച് മറ്റ് നാല് ഫോണുകളിലോ മറ്റോ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയും. വൈ ഫൈ ബ്രിഡ്ജ് എന്നാണ് ഇതിന് നല്‍കിയിരിക്കുന്ന പേര്.

ഹുവായി ക്ലൗഡ് സേവനത്തില്‍ നിങ്ങളുടെ വിലപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാനും ആവശ്യമുള്ളപ്പോള്‍ എടുക്കാനുമുള്ള സൗകര്യവുമുണ്ട്. പഴയ ആന്‍ഡ്രോയ്ഡ് ഫോണില്‍ നിന്നും മറ്റും ഓണര്‍ 7X-ലേക്ക് വിവരങ്ങള്‍ കൈമാറുന്നതും വളരെ എളുപ്പമാണ്.

 എന്ത് സുന്ദരം ഈ ആപ്പുകള്‍

എന്ത് സുന്ദരം ഈ ആപ്പുകള്‍

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ അനുഭവം മികവുറ്റതാക്കുന്നതിനായി ഒരുപിടി മികച്ച ആപ്പുകളോട് കൂടിയാണ് ഓണര്‍ 7X എത്തിയിരിക്കുന്നത്. കാലാവസ്ഥ, കാല്‍ക്കുലേറ്റര്‍, സൗണ്ട് റിക്കോര്‍ഡര്‍, എഫ് എം റേഡിയോ, കണ്ണാടി, Hi കെയര്‍, ഓണര്‍ കമ്മ്യൂണിറ്റി, ഇ-മെയില്‍ ക്ലയിന്റ്, ഹെല്‍ത്ത് ആപ്പ് മുതലായവ അവയില്‍ ചിലത് മാത്രം.

മികവുറ്റ സവിശേഷതകളും പുത്തന്‍ സാങ്കേതികവിദ്യകളും ഒരുമിക്കുന്ന EUMI 5.1 ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ച അനുഭവമാണ് പ്രദാനം ചെയ്യുന്നത്. സങ്കീര്‍ണ്ണതകളില്ലാതെ അനായാസം ഉപയോഗിക്കാമെന്നതും ഇതിന്റെ മാറ്റ് കൂട്ടുന്നു.

Best Mobiles in India

Read more about:
English summary
Honor 7X runs Huawei's in-house custom skin- EMUI 5.0. The custom interface running on Android 7.0 brings a host of features that makes Honor 7X one of the most software driven performance smartphone in the market

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X