ചാര്‍ജ് തീരുമെന്ന വേവലാതിക്ക് വിട; ഹോണര്‍ 7X വിപണിയില്‍

Posted By: Lekshmi S

ഹുവായിയുടെ ഓണ്‍ലൈന്‍ ബ്രാന്‍ഡായ ഓണറില്‍ നിന്നുള്ള ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ആണ് ഓണര്‍ 7X. ഇതിന്റെ രണ്ട് മോഡലുകള്‍ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. 12999 രൂപ മുതലാണ് വില. ആകര്‍ഷകമായ വിലയും മികച്ച പ്രകടനവും ഓണര്‍ 7X-നെ ജനപ്രിയമാക്കി കഴിഞ്ഞു.

ചാര്‍ജ് തീരുമെന്ന വേവലാതിക്ക് വിട; ഹോണര്‍ 7X വിപണിയില്‍

18:9 ആസ്‌പെക്ട് അനുപാതത്തോട് കൂടിയ ഡിസ്‌പ്ലേ, രണ്ട് ലെന്‍സുള്ള ക്യാമറ, ഹുവായി തന്നെ വികസിപ്പിച്ചെടുത്ത കിരിന്‍ 659 ചിപ്‌സെറ്റ് എന്നിവയാണ് ഓണര്‍ 7X-ന്റെ മറ്റ് പ്രധാന സവിശേഷതകള്‍. ഒരു സ്മാര്‍ട്ട് ഫോണിന്റെ മികവ് വിലയിരുത്തുമ്പോള്‍ ബാറ്ററിയെ കുറിച്ച് പറയാതിരിക്കാനാകില്ല.

ഒരു ദിവസം പോലും ചാര്‍ജ് നില്‍ക്കാത്ത ഒരു സ്മാര്‍ട്ട് ഫോണില്‍ എത്ര മികച്ച ക്യാമറയും ഡിസ്‌പ്ലേയും ഉണ്ടായിട്ടും എന്തുകാര്യം. ക്യാമറ, ഡിസ്‌പ്ലേ, മള്‍ട്ടി ടാസ്‌കിംഗ് എന്നിവയുടെ കാര്യത്തില്‍ ഓണര്‍ 7X സമാനമായ ഏത് സ്മാര്‍ട്ട് ഫോണിനെക്കാളും ഒരുപടി മുന്നിലാണ്. എന്നാല്‍ ബാറ്ററിയുടെ കാര്യത്തിലോ? വരൂ, നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മികച്ച 3340 mAh ബാറ്ററി

3340 mAh ബാറ്ററിയാണ് ഓണര്‍ 7X-ല്‍ ഉള്ളത്. വളരെക്കൂടുതല്‍ ഉപയോഗിച്ചാല്‍ പോലും ബാറ്ററി ചാര്‍ജ് ഒരു ദിവസം നില്‍ക്കും. അതുകൊണ്ട് തന്നെ ചാര്‍ജ് തീരുമെന്ന വേവലാതിയില്ലാതെ ഫോണ്‍ ഉപയോഗിക്കാം. പവര്‍ ബാങ്ക് ചുമക്കേണ്ട കാര്യവുമില്ല. ഞങ്ങളുടെ ഉപയോഗത്തില്‍ ബാറ്ററി ചാര്‍ജ് ഒന്നര ദിവസം നിന്നു എന്നതും ശ്രദ്ധേയമാണ്.

പവര്‍ സേവിംഗ്, അള്‍ട്രാ പവര്‍ സേവിംഗ് മോഡുകള്‍

ബാറ്ററിയുടെ ചാര്‍ജ് ദീര്‍ഘനേരം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറുമാണ് ഓണര്‍ 7X-ല്‍ ഉള്ളത്. ചാര്‍ജ് കാര്യക്ഷമമായി ഉപയോഗിക്കുന്നതിന് ഉതകുന്ന രണ്ട് ക്രമീകരണങ്ങളും ഫോണിലുണ്ട്. പവര്‍ സേവിംഗ്, അള്‍ട്രാ പവര്‍ സേവിംഗ് മോഡുകളാണവ.

പവര്‍ സേവിംഗ് മോഡില്‍ പശ്ചാത്തലത്തിലെ ആപ്പ് പ്രവര്‍ത്തനം, ഇ-മെയില്‍ ഓട്ടോ സിങ്ക്, ശബ്ദം, സ്‌ക്രീനിന്റെ വിഷ്വല്‍ എഫക്ടുകള്‍ എന്നിവ കുറച്ച് ബാറ്ററി ചാര്‍ജ് സംരക്ഷിക്കും. ഇത് ചെയ്തിട്ടും ചാര്‍ജ് തീരുമെന്ന ആശങ്ക ഉണ്ടായാല്‍ അള്‍ട്രാ പവര്‍ സേവിംഗ് മോഡിലേക്ക് മാറാം.

ബാറ്ററി ചാര്‍ജ് 10 ശതമാനത്തില്‍ താഴെ ആയാല്‍ മാത്രം അള്‍ട്രാ പവര്‍ സേവിംഗ് മോഡ് തിരഞ്ഞെടുക്കുക. ഓണര്‍ 7X-ലെ മികച്ച പവര്‍ സേവിംഗ് സാങ്കേതികവിദ്യയ്ക്ക് നന്ദി പറയേണ്ടത് ഹുവായിയുടെ 16nm കിരിന്‍ 659 ചിപ്‌സെറ്റിനോടാണ്.

അപ്പ് പവര്‍ സേവിംഗും സ്‌ക്രീന്‍ പവര്‍ സേവിംഗും

സ്മാര്‍ട്ട്‌ഫോണിന്റെ സ്‌ക്രീന്‍ ലോക്ക് ചെയ്തിരിക്കുമ്പോഴും ചില ആപ്പുകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. ഇവയ്ക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍ കൂടി ആവശ്യമുണ്ടെങ്കില്‍ ബാറ്ററി ചാര്‍ജ് വന്‍തോതില്‍ കുറയും.

ഈ പ്രശ്‌നത്തിന് പരിഹാരമായി ഓണര്‍ 7X-ല്‍ സ്മാര്‍ട്ട് ബാറ്ററി കണ്‍ട്രോള്‍ സോഫ്റ്റ്‌വെയര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്‌ക്രീന്‍ ലോക്ക് ചെയ്തിരിക്കുമ്പോഴും പ്രവര്‍ത്തിപ്പിക്കാതിരിക്കുമ്പോഴും ആപ്പുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും.

ഇതിനായി ആപ്പ് പവര്‍ സേവിംഗിലേക്ക് പോയി സ്‌ക്രീന്‍ ലോക്ക് ആകുമ്പോള്‍ പ്രവര്‍ത്തനരഹിതമാകേണ്ട ആപ്പുകള്‍ തിരഞ്ഞെടുക്കുക. കൂടുതല്‍ ചാര്‍ജ് ഉപയോഗിക്കുന്ന ആപ്പുകളില്‍ ശ്രദ്ധ വയ്ക്കാനും കഴിയും.

മികച്ച പവര്‍ ബാങ്കുകള്‍ക്ക് 60% വരെ ഓഫര്‍

സ്‌ക്രീന്‍ റെസല്യൂഷന്‍ ക്രമീകരിക്കുക

സ്‌ക്രീന്‍ റെസല്യൂഷന്‍ കുറച്ചും ബാറ്ററി ചാര്‍ജ് സംരക്ഷിക്കാവുന്നതാണ്. വിലകൂടിയ സ്മാര്‍ട്ട് ഫോണുകളിലെല്ലാം ഈ സൗകര്യമുണ്ടെങ്കിലും ഓണര്‍ മിഡ് റെയ്ഞ്ച് ഫോണില്‍ കൂടി ഇത് അവതരിപ്പിച്ചിരിക്കുകയാണ്.

ബാറ്ററി പരിശോധനാ ഫലം

ഓണര്‍ 7X-ലെ ബാറ്ററിയുടെ ശക്തി മനസ്സിലാക്കുന്നതിനായി ഞങ്ങള്‍ ചില പരിശോധനകള്‍ നടത്തി. വൈ ഫൈ വഴി ഫുള്‍ എച്ച്ഡി വീഡിയോ ഒന്നര മണിക്കൂര്‍ സമയം കാണുകയാണ് ആദ്യം ചെയ്തത്. ഫുള്‍ ബ്രൈറ്റ്‌നസില്‍ കണ്ടിട്ടും കുറഞ്ഞത് 18 ശതമാനം മാത്രം ചാര്‍ജ്. ഇതേ വീഡിയോ സമാനമായ രീതിയില്‍ കണ്ടപ്പോള്‍ ഷവോമി MiA1-ല്‍ 22 ശതമാനം ചാര്‍ജ് കുറഞ്ഞു.

ഷവോമിയില്‍ 3080 mAh ബാറ്ററിയാണ് ഉള്ളത്. ഷവോമിയുടെ ആസ്‌പെക്ട് അനുപാതം 16:9-ഉം ഡിസ്‌പ്ലേയുടെ വലുപ്പം 5.5 ഇഞ്ചും ആയിരുന്നിട്ടുകൂടി ബാറ്ററി കൂടുതല്‍ ഉപയോഗിക്കേണ്ടി വന്നു. ഗ്രാഫിക്‌സുകളാല്‍ സമൃദ്ധമായ ഗെയിമുകള്‍ കളിച്ചപ്പോഴും ഓണര്‍ 7X-ലെ ബാറ്ററിയുടെ ശക്തി ഞങ്ങള്‍ക്ക് ബോദ്ധ്യപ്പെട്ടു.

ബാറ്ററിയുടെ പ്രകടനത്തിന്റെ കാര്യത്തില്‍ ഓണര്‍ 7X സമാനമായ മറ്റു ഫോണുകളെ അപേക്ഷിച്ച് വളരെ മുന്നിലാണ്. 3340 mAh ബാറ്ററിയും പവര്‍ സേവിംഗ് സാങ്കേതികവിദ്യയും ഓണര്‍ 7X-ന്റെ പ്രവര്‍ത്തനം ആസ്വാദ്യകരമാക്കുന്നു. രാവിലെ ഫോണ്‍ ചാര്‍ജ് ചെയ്താല്‍, പിന്നീട് ഒരു വേവലാതിയും കൂടാതെ ദിവസം മുഴുവന്‍ ഫോണ്‍ ഉപയോഗിക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Want a smartphone with a long-lasting battery? Look no further than Honor 7X.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot