ഒട്ടനേകം സവിശേഷതകളോടെയാണ് ഉപഭോക്താക്കളുടെ വിലയിലൊതുങ്ങിയ രീതിയില്‍ മിഡ്‌റേഞ്ച് ഫോണുകള്‍ എത്തുന്നത്. ഇതിനു മുന്‍പ് രണ്ട് മിഡ്‌റേഞ്ച് ഫോണുകളായ ഹോണര്‍ 7X, നോക്കിയ 6 എന്നീ ആന്‍ഡ്രോയിഡ് ഫോണുകള്‍ ഇവിടെ താരതമ്യം ചെയ്തിരുന്നു.
ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയില്‍ ഏറ്റവും ജനപ്രിയമായ ഫോണുകളാണ് ഹോണര്‍ 7Xഉും മോട്ടോ പരമ്പരയിലെ മോട്ടോ ജി5എസ് പ്ലസും.
നമുക്ക് നോക്കാം ഈ രണ്ട് പ്രശസ്ഥമായ സ്മാര്‍ട്ട്‌ഫോണുകളുടെ യുദ്ധത്തില്‍ ആരാണ് വിജയി എന്ന്.
സ്മാര്‍ട്ട്‌ഫോണ്‍ ഡിസൈനും ഡിസ്‌പ്ലേയും
ഡിസ്‌പ്ലേയെ കുറിച്ച് പറയുകയാണെങ്കില്‍ ഈ രണ്ട് ഫോണുകള്‍ക്കും ഒരേ ഡിസ്‌പ്ലേയാണ്. അതായത് യൂണിബോഡി മെറ്റല്‍ ഡിസൈന്‍ ചെയ്ത ഈ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പ്രീമിയം ലുക്കാണ് നല്‍കുന്നത്.
എന്നിരുന്നാലും മൊത്തത്തില്‍ വച്ചു നോക്കുമ്പോള്‍ ഹോണര്‍ 7Xന്റെ എന്‍ഡ് ടൂ എന്‍ഡ് സ്‌ക്രീനും സ്ലീക്ക് ഫോം ഘടകവും ഉളളതിനാല്‍ മോട്ടോ ജി5എസ് പ്ലസിനേക്കാള്‍ ഒരു പടി മുന്നിലാണ് ഹോണര്‍ 7X. ഹോണര്‍ 7Xന് 18:9 റേഷ്യോയും FHD+ സ്‌ക്രീനും ഉളളതിനാല്‍ വീഡിയോ പ്ലേ ബാക്കിനും വെബ്-ബ്രൗസിങ്ങിനും ഗേംപ്ലേക്കും മികച്ച പിക്‌സല്‍ ഡെന്‍സിറ്റിയിലൂടെ നല്‍കുന്നു.
എന്നാല്‍ മോട്ടോ ജി5എസ്‌ന് 16:9 റേഷ്യോയാണ്. വലിയ സ്‌ക്രീന്‍ ഉളളതിനാല്‍ ഫോണ്‍ ഒരു കൈയ്യില്‍ ഉപയോഗിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. മോട്ടോ ജി5എസ് പ്ലസ് ഭാരം കുറഞ്ഞതാണ്.
മികച്ച മള്‍ട്ടിടാസ്‌കിംഗിന് ഹോണര്‍ 7X
ഒരേ സമയം അനേകം ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വലിയ റാം ആണ് ഈ രണ്ട് ഫോണുകള്‍ക്കും. എന്നാല്‍ എഡ്ജ് ടൂ എഡ്ജ് ഡിസ്‌പ്ലേ ഉളളതിനാല്‍ ഹോണര്‍ 7Xന്റെ പ്രവര്‍ത്തനം വളരെ മികച്ച രീതിയില്‍ നടക്കുന്നു. 18:9 ആസ്‌പെക്ട് റേഷ്യോ ആയതിനാല്‍ ഉളളടക്കങ്ങള്‍ ഒന്നും തന്നെ നഷ്ടപ്പെടാത്ത രീതിയില്‍ രണ്ട് ആപ്‌സുകള്‍ ഒരേ സമയം പ്രവര്‍ത്തിപ്പിക്കാനും സാധിക്കും.
ബാറ്ററി/ മെമ്മറി
ഈ ഫോണുകളുടെ ബാറ്ററികളെ താരതമ്യം ചെയ്യുമ്പോള്‍ കുറച്ചു വ്യതിയാനം വരുന്നുണ്ട്. അതായത് ഹോണര്‍ 7Xന് 3,340എംഎഎച്ച് ബാറ്ററിയും മോട്ടോ ജി5എസ് പ്ലസിന് 3000എംഎഎച്ച് ബാറ്ററിയുമാണ്. എന്നാല്‍ സ്റ്റോറേജിന്റെ കാര്യത്തില്‍ ഈ രണ്ട് ഫോണുകളും തുല്യരാണ്.
64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജാണ് ഇവയ്ക്ക്. എന്നാല്‍ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256ജിബി വരെ ഇന്റേര്‍ണല്‍ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം ഹോണര്‍ 7Xന് എന്നാല്‍ മോട്ടോ ജി5എസ് പ്ലസില്‍ 128ജിബി വരെ മാത്രമേ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കൂ.
ഡ്യുവല്‍ ക്യാമറ സെറ്റപ്പുകള്‍
ഈ രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ഡ്യുവല്‍ ക്യാമറ സെറ്റപ്പാണ് നല്‍കിയിരിക്കുന്നത്. ഹോണര്‍ 7Xന് 16എംപി+2എംപി റിയര്‍ ക്യാമറയും മോട്ടോ ജി5സ്‌ന് 13എംപി+13എംപി ഡ്യുവല്‍ ലെന്‍സ് ക്യാമറ സെറ്റപ്പുമാണ്. ഹോണര്‍ 7Xന് ഡ്യുവല്‍ ലെന്‍സ് ക്യാമറ വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്നാല്‍ ബോക ഷോട്ടുകള്‍ പിടിച്ചെടുക്കുമ്പോള്‍ മോട്ടോ ജി5എസ് പ്ലസില്‍ അത്ര മികച്ചതാകുന്നില്ല.
ക്വല്‍കോമിന്റെ പുതിയ ചിപ്സെറ്റുമായി നോക്കിയ 10 എത്തുന്നു
വിലകളുടെ വ്യത്യാസം
32ജിബി വേരിയന്റ് ഹോണര്‍ 7Xന്റെ വില 12,999 രൂപയാണ് ഇന്ത്യയില്‍. ഏകദേശം ഒരേ സവിശേഷതയുളള മോട്ടോ ജി5എസ് പ്ലസിനെ താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണ്. മോട്ടോ ജി5എസ്‌ന്റെ വില 15,999 രൂപയാണ്.
നിഗമനം എന്ത്?
ഹോണര്‍ 7Xഉും മോട്ടോ ജി5എസ് പ്ലസും പണത്തിന്റെ മൂല്യത്തില്‍ മികച്ച പ്രകടനം നല്‍കുന്നു. എന്നിരുന്നാലും കൂടുതല്‍ മികച്ച രീതിയില്‍ പ്രകടനം നല്‍കുന്നത് ഹോണര്‍ 7X ആണ്. കുറഞ്ഞ വിലയില്‍ എഡ്ജ് ടൂ എഡ്ജ് ഡിസ്‌പ്ലേ, മികച്ച ഡ്യുവല്‍ ക്യാമറ, വലിയ ബാറ്ററി, ആകര്‍ഷണീയമായ ഡിസ്‌പ്ലേ എന്നിവയില്‍ മുന്നിലാണ്. ചുരുക്കിപ്പറഞ്ഞാല്‍ നിങ്ങളുടെ വിലയടിസ്ഥാനത്തില്‍ ഏറ്റവും മികച്ച ഫോണ്‍ ഹോണര്‍ 7X തന്നെ.
Gizbot ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ.Subscribe to Malayalam Gizbot.