നവംബര്‍ 29ന് ഹോണര്‍ 8C ഇന്ത്യയില്‍, അതും ആമസോണ്‍ എക്‌സക്ലൂസീവായി..!
വാവെയുടെ സബ്ബ്രാന്‍ഡായ ഹോണര്‍ തങ്ങളുടെ ഏറ്റവും പുതിയ ബജറ്റ് ഫോണായ ഹോണര്‍ 8സി ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു. ആമസോണ്‍ എക്‌സ്‌ക്ലൂസീവായി ആകും ഈ ഫോണ്‍ എത്തുന്നത്. ഇതിനായി ആമസോണില്‍ ഒരു പ്രത്യേക വെബ് പേജും പ്രവര്‍ത്തിക്കുന്നുണ്ട്.

ഈ വെബ്‌പേജില്‍ ഫോണിന്റെ സവിശേഷതകളെ കുറിച്ചുളള ഒരു വീഡിയോയും കാണാം. അതായത് 4000എംഎഎച്ച് ബാറ്ററി, 13എംപി + 2എംപി ഡ്യുവല്‍ റിയര്‍ ക്യാമറ, മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട്, ക്വല്‍കോം സ്‌നാപ്ഡ്രാണ്‍ 632 പ്രോസസര്‍, 4ജിബി റാം, 6.2 ഇഞ്ച് ഡിസ്‌പ്ലേ എന്നിവയാണ് വീഡിയോയില്‍ സൂചിപ്പിച്ചിരിക്കുന്നത്.
എന്നാല്‍ ഒക്ടോബറിലാണ് ഹോണര്‍ 8സി രണ്ടു വേരിയന്റുകളില്‍ ചൈനയില്‍ അവതരിപ്പിച്ചത്. ഒന്ന് ബേസ് വേരിയന്റ് 4ജിബി റാം 32ജിബി സ്റ്റോറേജ് (വില 11,761 രൂപ) മറ്റൊന്ന് 4ജിബി റാം 64ജിബി സ്റ്റോറേജ് (വില 14,986 രൂപ).
ഇന്ത്യയില്‍ എത്തിയ ഹോണര്‍ 8Xന്റെ സവിശേഷതകള്‍
ഈ അടുത്തിടെയാണ് ഹോണര്‍ 8X ഇന്ത്യയില്‍ അവതരിപ്പിച്ചത്. മൂന്നു വ്യത്യസ്ഥ വേരിയന്റുകളിലാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍. ഒന്ന് 4ജിബി 64ജിബി സ്റ്റോറേജ്, വില 14,999 രൂപ, അടുത്തത് 6ജിബി റാം 64ജിബി സ്റ്റോറേജ് വില 16,999 രൂപ. മൂന്നാമത്തെ വേരിയന്റ് 6ജിബി റാം 128ജിബി സ്റ്റോറേജ് വില 18,999 രൂപ.
ഹോണര്‍ 8Xന്റെ സവിശേഷതകള്‍ ഇങ്ങനെയാണ്. 6.5 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ, ആന്‍ഡ്രോയിഡ് ഓറിയോ അടിസ്ഥാനമാക്കിയ EMUI 8.2, HiSilicon Kirin 710 പ്രോസസര്‍, AI സവിശേഷതകള്‍ എന്നിവയാണ്.
ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ 20എംപി 2എംപി ഡ്യുവല്‍ റിയര്‍ ക്യമറ, 16എംപി മുന്‍ ക്യാമറ എന്നിവയാണ്. 3750എംഎഎച്ച് ബാറ്ററിയാണ് ഹോണര്‍ 8Xല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


Click it and Unblock the Notifications








