ഹോണർ 8C - സ്നാപ്ഡ്രാഗൺ 632 നൽകുന്ന ലോകത്തിലെ ആദ്യത്തെ ഉപകരണം

ഹോണർ 8Cയുടെ സ്പെസിഫിക്കേഷൻസ് എന്ന് പറയുന്നത്: 4 ജിബി + 32 ജിബി സ്‌റ്റോറേജ് കപ്പാസിറ്റി, ഡ്യൂവൽ കാമറ എന്നിവയടങ്ങിയ ഫോണിൻറെ വില 11,999 രൂപയാണ്.

|

ഈ വർഷം ഇന്ത്യയിലെ പ്രമുഖ അഞ്ച് സ്മാർട്ട്ഫോൺ വിൽപനക്കാരുടെ ലിസ്റ്റിൽ നിന്നും ചൈനീസ് കമ്പനിയായ ഹുവാവിയുടെ സബ്-ബ്രാഡ് ഹോണർ പുതുക്കിക്കൊണ്ടിരിക്കുകയാണ്. ഹോണർ 7C യുടെ മികച്ച തുടക്കത്തിന് ശേഷം ഹോണർ 8C മികച്ച പ്രകടനം ഉപഭോക്തക്കൾക്കിടയിൽ കാഴ്ച്ച വെക്കുകയാണ്. ഹോണർ 7C യുടെ മികച്ച പ്രതികരണം ഹോണർ 8Cയുടെ മികവ് കൂട്ടുമെന്നതിൽ തെല്ലും സംശയമില്ല.

ഹോണർ 8Cയുടെ സ്പെസിഫിക്കേഷൻസ് എന്ന് പറയുന്നത്: 4 ജിബി + 32 ജിബി സ്‌റ്റോറേജ് കപ്പാസിറ്റി, ഡ്യൂവൽ കാമറ എന്നിവയടങ്ങിയ ഫോണിൻറെ വില 11,999 രൂപയാണ്. 4 ജിബി + 64 ജിബി സ്‌റ്റോറേജ് കപ്പാസിറ്റി, ഡ്യൂവൽ കാമറ എന്നിവയടങ്ങിയ ഫോണിൻറെ വില 12,999.

ഹോണർ 8C - സ്നാപ്ഡ്രാഗൺ 632 നൽകുന്ന ലോകത്തിലെ ആദ്യത്തെ ഉപകരണം

ഡ്യൂവൽ സിം സ്ലോട്ടിന് പുറമെ മൈക്രോ എസ്.ഡി കാർഡും ഇടാനുള്ള സ്ലോട്ട്, 256ജിബി വരെയാണ് കപ്പാസിറ്റി. രണ്ട് നിറങ്ങളിലായിട്ടാണ് ഹോണർ 8C ഇറങ്ങുന്നത്: കറുത്ത നിറത്തിലും കൂടാതെ നീല നിറത്തിലും ഈ ഫോൺ ലഭ്യമാണ്.

ക്വാൽകോം ഈ വർഷം ജൂണിൽ അവതരിപ്പിച്ച 'സ്നാപ്ഡ്രാഗൺ 632' നൽകുന്ന ലോകത്തിലെ ആദ്യത്തെ ഫോണാണ് ഹോണർ 8C. സ്നാപ്ഡ്രാഗൺ 632ൻറെ ഒക്റ്റ-കോർ പ്രോസസ്സറാണ് ഇതിലുള്ളത്, കൂടുതൽ കാര്യക്ഷമതക്കും, സോഫ്റ്റ്‌വെയറിന്റെ അത്യുഗ്ര പ്രവർത്തനത്തിനും വേണ്ടിയാണ് ഇത്. സ്നാപ്ഡ്രാഗൺ 626-ന്റെ അടുത്ത പതിപ്പാണ് സ്നാപ്ഡ്രാഗൺ 632.

ക്രയോ 250 സി.പി.യൂ ഈ ഫോണിൻെ മറ്റൊരു പ്രത്യകതയാണ്. ഇത് ഉള്ളതിനാൽ ഗെയിംസ്, വീഡിയോസ് തുടങ്ങിയവ വളരെ വേഗത്തിൽ ഉപയോഗിക്കാൻ സാധിക്കും, 'ലോഡിങ്' ചെയ്യുന്നതിന് എടുക്കുന്ന സമയം വളരെ കുറവായിരിക്കും. ചുരുക്കി പറഞ്ഞാൽ വീഡിയോ നല്ല വ്യക്തതയിൽ കാണാൻ സാധിക്കും.

ഈ ഫോണിൻറെ ഡിസൈൻ വളരെ അതിശയിപ്പിക്കുന്ന ഒന്നാണ്. 170 ഗ്രാമിൽ കുറവാണ് ഇതിന്റെ ഭാരം. ആൻഡ്രോയിഡ് 8.1 ഓറിയോ ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയർ, ഇ.എം.യൂ.ഐ 8.2 എന്നിവയിലാണ് ഇതിന്റെ പ്രവർത്തനം. എടുത്ത് പറയേണ്ട മറ്റൊരു പ്രത്യകത എന്നത് ഇതിന്റെ ക്യാമറ പ്രവർത്തനം ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധിപ്പിച്ചിരിക്കുന്നു എന്നതാണ് ഇതിനാൽ എടുക്കുന്ന ചിത്രങ്ങൾക്ക് നല്ല രീതിയിൽ വ്യക്തത കൈവരികയും കൂടാതെ ഇരുപത്തിരണ്ട് വിഭാഗങ്ങളിൽ അഞ്ഞൂറ് സീനറികളിലായി ചിത്രങ്ങൾ പകർത്താനും മാറ്റങ്ങൾക്കും വിധേയമാക്കാം.

ഹോണർ 8C - സ്നാപ്ഡ്രാഗൺ 632 നൽകുന്ന ലോകത്തിലെ ആദ്യത്തെ ഉപകരണം

"ഫേസ് അൺലോക്ക് ഫീച്ചർ" ഇതിൽ ലഭ്യമല്ല, യൂ.എസ്.ബി 2.0-ൽ സപ്പോർട്ട് ചെയുന്നത് കൊണ്ടുതന്നെ വേഗത്തിൽ ചാർജ് ആകുന്നില്ല എന്നതും ഇതിന്റെ പ്രശ്ങ്ങളാണ്. ഫോണിൻറെ മുൻപിലുള്ള 8 എം.പി ക്യാമറക്ക് വ്യക്തത താരതമേന്യ കുറവാണ്. എടുക്കുന്ന ചിത്രങ്ങൾക്ക് വ്യക്തത കുറവായിരിക്കും.

നൂതനമായ പ്രോസസ്സർ, ശക്തമായ ബാറ്ററി, 15,000 രൂപയ്ക്ക് നല്ല ഡിസൈൻ എന്നീ സൗകര്യങ്ങളോടെ ആദായകരമായ 8 സി ഓഫറുകൾ ലഭ്യമാകുമെന്ന് ശ്രദ്ധേയമാണ്. എന്നാൽ 10,000-ത്തിലേറെ രൂപ വിലയുള്ള ഈ ഫോൺ ഇന്ത്യൻ വിപണിയിൽ മത്സരം തന്നെ.

Best Mobiles in India

English summary
Honor 8C smartphone was launched in October 2018. The phone comes with a 6.26-inch touchscreen display with a resolution of 720 pixels by 1520 pixels at a PPI of 269 pixels per inch. Honor 8C price in India starts from Rs. 11,999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X