Home
Mobile

മധ്യനിര സ്മാർട്ഫോണുകളിലെ രാജാവായി ഓണർ 8X!

കാലത്തിനൊത്ത എല്ലാ മാറ്റങ്ങളോടുമാണ് ഇന്നുള്ള ഓരോ സ്മാർട്ഫോണുകളും എത്തുന്നത് എന്നത് നമുക്കറിയാം. പുത്തൻ സാങ്കേതികവിദ്യയ്ക്കൊത്ത സകല മാറ്റങ്ങളും ഉൾക്കൊണ്ട് എന്നാൽ അതിൽ അധികമായി തങ്ങളുടേതായ സവിശേഷതകളും ഉൾക്കൊള്ളിച്ചാണ് ഓരോ കമ്പനികളും തങ്ങളുടെ സ്മാർട്ഫോണുകൾ ഇപ്പോൾ ഇറക്കുന്നത്. അതിനാൽ തന്നെ ഉപഭോക്താവും ഓരോ മോഡലുകൾ വാങ്ങുമ്പോൾ അതിൽ പരമാവധി ശ്രദ്ധ പുലർത്താറുണ്ട്.

അത്തരത്തിൽ ഉപഭോക്താവിന്റെ മനസ്സറിഞ്ഞുകൊണ്ട് കയ്യിലൊതുങ്ങുന്ന വിലയിൽ ലഭ്യമായിരിക്കുന്ന ഓണറിന്റെ മധ്യനിര സ്മാർട്ഫോൺ ആണ് ഇപ്പോൾ ഇറങ്ങിയിരിക്കുന്ന ഓണർ 8X. 14,999 രൂപക്ക് ഒരു ഫോണിൽ പ്രതീക്ഷിക്കാവുന്നതും അതിൽ അധികവുമായി എല്ലാ വിധ സൗകര്യങ്ങളോടും കൂടിയാണ് ഓണർ 8X എത്തുന്നത്. ഒരു മധ്യനിര സ്മാർട്ഫോണിന് ആവശ്യമായ എല്ലാ സവിശേഷതകളോടെയും എത്തുന്ന ഈ മോഡൽ ഏറെ മനോഹരമായ ഡിസൈനിലൂടെയും ആരാധകരുടെ മനം കവരും.

മധ്യനിര സ്മാർട്ഫോണുകളിലെ രാജാവായി ഓണർ 8X!

16.51 സെന്റീമീറ്ററിന്റെ ഫുൾ എച്ച്ഡി പ്ലസ് നോച് ഫുൾവ്യൂ ഡിസ്പ്ളേയിൽ എത്തുന്ന ഫോണിൽ 6ജിബി റാം, 128 ജിബി മെമ്മറി, 3750 mAh ബാറ്ററി എന്നിങ്ങനെ ഒരു സ്മാർട്ഫോൺ പ്രേമിക്ക് വേണ്ട എല്ലാ സവിശേഷതകളും ഉണ്ട്. ഫോണിന്റെ എടുത്തുപറയേണ്ട സവിശേഷതകളിലൂടെ കടന്നുപോകുകയാണ് ഇന്നിവിടെ.

16.51cm FHD+ നോച്ച് ഡിസ്പ്ളേ

ഓണർ 8X എത്തുന്നത് മുൻ മോഡലിനെ അപേക്ഷിച്ച് ഏറെ വിത്യാസങ്ങളോടെയാണെന്ന് പറഞ്ഞല്ലോ. അതിൽ ഏറെ പ്രകടമായ ഒന്ന് ഡിസ്പ്ളേ തന്നെയാണ്. 6.5 ഇഞ്ചിന്റെ പടുകൂറ്റൻ ഡിസ്പ്ളേ തന്നെയാണ് കമ്പനി ഫോണിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് അതും 2340 x 1080 പിക്സൽ റെസൊല്യൂഷൻ ഉള്ള 19.5:9 അനുപാതത്തിലുള്ള ഫുൾ എച്ച്ഡി പ്ലസ് നോച്ച് ഫുൾവ്യൂ ഡിസ്‌പ്ലെ ആണ് ഫോണിനുള്ളത്. ഒപ്പം 91% സ്ക്രീൻ ടു ബോഡി അനുപാതവും ഡിസ്പ്ളേക്ക് ഉണ്ട്.

മധ്യനിര സ്മാർട്ഫോണുകളിലെ രാജാവായി ഓണർ 8X!

COF സാങ്കേതികവിദ്യ

മികച്ച സ്മാർട്ഫോൺ അനുഭവം നൽകുന്നതിനായി എന്നും പുതുമയാർന്ന സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന കമ്പനിയാണ് ഹോണർ. ഇവിടെ ഓണർ 8Xലും കമ്പനി ആ പതിവ് തെറ്റിക്കുന്നില്ല. 'Chip-on-film' (COF) എന്ന സാങ്കേതികവിദ്യയാണ് കമ്പനി ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ ഫലമായി വളരെ കനം കുറഞ്ഞ വശങ്ങളും താഴെ ഭാഗവും ഫോണിന് ലഭിക്കുന്നു. അത് ഫോണിൽ കൂടുതൽ സ്ഥലം കയ്യിൽ ഒതുങ്ങുന്ന വലിപ്പത്തിൽ തന്നെ ലഭ്യമാക്കാൻ കാരണമാകുന്നു. അതോടെ ബേസൽ 4.25mm മാത്രമായി ചുരുങ്ങിയിരിക്കുകയും ചെയ്യുന്നു. നിലവിലുള്ള ചിപ്പ് ഓൺ ഗ്ലാസ് വിദ്യയെ മാറ്റിമറിക്കുന്ന സാങ്കേതികതയാണ് ഈ COF സാങ്കേതികവിദ്യ.

മധ്യനിര സ്മാർട്ഫോണുകളിലെ രാജാവായി ഓണർ 8X!

ഏറെ മികവുറ്റ ജീവനുള്ള നിറങ്ങൾ

ഓണർ 8Xൽ നമ്മൾ കാണുന്ന ഈ LCD ഡിസ്പ്ളേ ഏറെ മികവുറ്റ ജീവനുള്ള നിറങ്ങൾ നൽകുന്നതാണ് എന്നത് എടുത്തുപറയേണ്ട മറ്റൊരു സവിശേഷതയാണ്. ഫുൾ ഹൈ ഡെഫിനിഷൻ (FHD+) പിന്തുണയുള്ള ഈ ഡിസ്പ്ളേ 85% വൈഡ് കളർ ഗാമട്ടിൽ ആണെത്തുന്നത്. ഇതിന്റെ ഫലമായി വലിയ വിശാലമായ ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ളേയിൽ മികവുറ്റ രീതിയിൽ സിനിമകളും വിഡിയോകളും കാണാൻ സാധിക്കും. ഫുൾ എച്ച്ഡി വിഡിയോകൾ യാതൊരു കുഴപ്പവുമില്ലാതെ പ്രവർത്തിക്കാനും ഇത് സഹായകമാകും.

മികച്ച കാസ്റ്റമൈസേഷൻ സൗകര്യങ്ങൾ

ഓണർ 8Xൽ വരുന്ന എടുത്തുപറയേണ്ട മറ്റൊരു സൗകര്യമാണ് നോച്ച് സംവിധാനം. ഒരുകൂട്ടം ആളുകൾ നൊച്ചിനെ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും ചിലർക്ക് ഇഷ്ടമില്ലാതിരിക്കാനും സാധ്യതയുണ്ട്. അതിനാൽ തന്നെ നോച്ചുമായി ബന്ധപ്പെട്ട് പല കസ്റ്റമൈസേഷൻ സൗകര്യങ്ങളും ഫോണിലുണ്ട്. Settings > Display > Notch > Custom ഒപ്പിൻ വഴി കയറിയാൽ നിങ്ങൾക്ക് അവിടെ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ സാധിക്കും. EMUI ഒഎസ് വഴി ഇതുപോലെ മറ്റനേകം സൗകര്യങ്ങൾ വേറെയും നിങ്ങൾക്ക് ലഭ്യമാകും. അതുപോലെത്തന്നെ TüV Rheinland സെർട്ടിഫിക്കേഷൻ ഉള്ള ഡിസ്പ്ളേ സൗകര്യങ്ങൾ കാരണം കാഴ്ചക്ക് പരിക്ക് പറ്റാത്ത ദൃശ്യ അനുഭവവും ലഭിക്കും.

മധ്യനിര സ്മാർട്ഫോണുകളിലെ രാജാവായി ഓണർ 8X!

മികച്ച ഹാർഡ്‌വെയർ സവിശേഷതകൾ

വാവയുടെ തന്നെ ഒക്ട കോർ Kirin 710 പ്രോസസറിൽ ആണ് ഫോൺ എത്തുന്നത്. ഒപ്പം Mali-G51 MP4 ജിപിയു കരുത്തും ഫോണിന് ഉണ്ട്. ഇത്
മധ്യനിര ഫോണുകളിലെ ഏറ്റവും മികച്ച വേഗതയും സുഗമമായ ഫോൺ പ്രവർത്തനവും നമുക്ക് നൽകും. പ്രത്യേകിച്ച് ഗെയിമിങ് അടക്കമുള്ള കാര്യങ്ങളിൽ. മൊത്തം 130% അധിക പ്രവർത്തനം കാഴ്ചവെക്കാൻ ഈ ജിപിയുവിന് സാധിക്കും. ഇതിലൂടെ ഒരേ സമയം മികച്ച ഹാർഡ്‌വെയർ, സോഫ്ട്‍വെയർ സൗകര്യങ്ങൾ വഴി ഒരേപോലെ ഫോണിന്റെ സുഗമമായ പ്രവർത്തനവും അതേപോലെ വലിയ വലിയ ഗെയിമിംഗ് പോലുള്ള പ്രവർത്തനങ്ങളും സാധ്യമാകും.

ഇനി ക്യാമറയുടെ കാര്യത്തിലേക്ക് വരുമ്പോൾ പിറകിൽ ഇരട്ട ക്യാമറ സെറ്റപ്പ് ആണ് ഫോണിൽ ഉള്ളത്. ഇരുപത് മെഗാപിക്സൽ, രണ്ട് മെഗാപിക്സൽ എന്നിങ്ങനെയുള്ള രണ്ടു സെൻസറുകൾ ആണ് അവ. ഈ ക്യാമറ സെറ്റപ്പ് സുഗമമായി മികച്ച നിലവാരമുള്ള സ്ലോ മോഷൻ വീഡിയോ എടുക്കാൻ കരുത്തുള്ളവയുമാണ്. അതുപോലെ മുൻവശത്ത് സെൽഫി ആവശ്യങ്ങൾക്കായി പതിനാറ് എംപിയുടെ ഒരു ക്യാമറയാണ് ഉള്ളത്.

മധ്യനിര സ്മാർട്ഫോണുകളിലെ രാജാവായി ഓണർ 8X!

മികച്ച ഓഡിയോ അനുഭവത്തിന് മികവാർന്ന സ്പീക്കർ സംവിധാനം

ഇവിടെ ഓണർ 8X ശബ്ദമികവിന്റെ കാര്യത്തിലും ഏറെ ശ്രദ്ധപുലർത്തുന്നുണ്ട് എന്നതിന് തെളിവാണ് ഫോണിലുള്ള ഏറ്റവും കരുത്തുറ്റ സ്പീക്കർ സംവിധാനം. ഫോണിന് താഴെയായി വരുന്ന ഈ സ്പീക്കറുകൾ ഏറ്റവും മികച്ച ഏറ്റവും വ്യക്തമായതും ഉയർന്ന ശബ്ദമുള്ളതുമായ മീഡിയ അനുഭവം നമുക്ക് പ്രദാനം ചെയ്യും. അതേപോലെ 3750 mAh ബാറ്ററിയിൽ എത്തുന്ന ഫോൺ EMUI കസ്റ്റം സ്കിന്നിനിന്റെ സ്മാർട്ട് പവർ സേവിങ് മോഡ് വഴി 33% വരെ ബാറ്ററി ലാഭിക്കാനും കാരണമാകും.

ഒക്ടോബർ 24 മുതലാണ് ഈ മോഡൽ ഇന്ത്യൻ വിപണിയിൽ വാങ്ങാൻ സാധിക്കുക. 4 ജിബി റാം 64 ജിബി മെമ്മറി മോഡലിന് 14,999 രൂപയാണ് വില വരുന്നത്. കറുപ്പും നീലയും നിറങ്ങളിലാണ് ഫോൺ ലഭ്യമാകുക.

More from GizBot

Best Mobiles in India

English summary
Honor 8X: A performance beast in the mid-range segment.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X