Home
Mobile

വമ്പന്മാരെ വിറപ്പിച്ച് വിപണി കീഴടക്കിയ ഹോണർ 90 5ജിക്ക് ആമസോണിൽ 11,000 രൂപ ഡിസ്കൗണ്ട്!

മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഹോണറിന്റെ ഇന്ത്യൻ വിപണിയിലേക്കുള്ള തിരിച്ചുവരവ് അ‌ടയാളപ്പെടുത്തിയ സ്മാർട്ട്ഫോൺ ആണ് ഹോണർ 90 5ജി. കഴിഞ്ഞമാസമാണ് ഹോണർ 90 5ജി ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തത്. 200എംപി ക്യാമറ, 5,000mAh ബാറ്ററിയുമടക്കം മികച്ച ഫീച്ചറുകളുമായി പ്രമുഖബ്രാൻഡുകൾക്ക് വൻ വെല്ലുവിളിയുയർത്തിക്കൊണ്ടായിരുന്നു ഹോണറിന്റെ തിരിച്ചുവരവ്.

പ്രമുഖ ബ്രാൻഡുകൾ ഉയർന്ന വിലയിൽ പ്രീമിയം സ്മാർട്ട്ഫോണുകളിൽ അ‌വതരിപ്പിച്ച ഫീച്ചറുകൾ മാന്യമായ നിരക്കിൽ വാഗ്ദാനം ചെയ്തുകൊണ്ട് കടന്നുവന്ന ഹോണർ 90 ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഒരു മാസം മുൻപ് മാത്രം പുറത്തിറങ്ങിയ ഈ കിടിലൻ 5ജി സ്മാർട്ട്ഫോൺ 11,000 രൂപ ഡിസ്കൗണ്ടിൽ വാങ്ങാൻ ഇന്ത്യക്കാർക്ക് അ‌വസരമൊരുങ്ങിയിരിക്കുകയാണ്.

ഹോണർ 90 5ജിക്ക് ആമസോണിൽ 11,000 രൂപ ഡിസ്കൗണ്ട്!

സ്മാർട്ട്ഫോണുകൾക്ക് വമ്പൻ ഡിസ്കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്ന ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ഒക്ടോബർ 8 ന് ആരംഭിക്കുകയാണ്. ഓഫർ സെയിൽ ആരംഭിക്കും മുമ്പ് തന്നെ ലഭ്യമാകുന്ന ഡിസ്കൗണ്ടുകൾ സംബന്ധിച്ച വിവരങ്ങൾ ആമസോൺ പ്രത്യേക സെയിൽ പേജിലൂടെ അ‌വതരിപ്പിച്ചിട്ടുണ്ട്. ആമസോൺ ഫെസ്റ്റിവൽ സെയിലിൽ ഏറ്റവും ഡിസ്കൗണ്ട് ലഭ്യമാകുന്ന സ്മാർട്ട്ഫോണുകളിലൊന്നാണ് ഹോണർ 90 5ജി.

ഹോണർ 90 5ജിയുടെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 37,999 രൂപയും 12 ജിബി റാം + 512 ജിബി സ്റ്റോറേജ് വേരിയന്റിന് 39,999 രൂപയുമാണ് കമ്പനി നിശ്ചയിച്ചിരിക്കുന്ന വില. എന്നാൽ ഫെസ്റ്റിവൽ ഓഫറായി അ‌ടിസ്ഥാന മോഡലിന് (8+256 GB) 7000 രൂപയുടെ ഡിസ്കൗണ്ട് ലഭിക്കും.

ഇത് കൂടാതെ എസ്ബിഐ കാർഡ് ഉടമകൾക്ക് 4000 രൂപ അധിക ഡിസ്കൗണ്ടും ലഭിക്കും. അ‌ങ്ങനെ അ‌ടിസ്ഥാനമോഡലിന് ആകെ ഡിസ്കൗണ്ട് 11000 രൂപ. അ‌തോടെ ഈ ഫോണിന്റെ വില 37,999 രൂപയിൽനിന്ന് 26,999 രൂപയായി കുറയുന്നു. 12+512 GB വേരിയന്റിന് ഒക്ടോബർ 8 മുതൽ 18 വരെ 6000 രൂപ ഫ്ലാറ്റ് ഡിസ്കൗണ്ട് ലഭിക്കും.

ഇത് കൂടാതെ എസ്ബിഐ കാർഡ് ഉടമകൾക്ക് 4000 രൂപ അധിക ഡിസ്കൗണ്ടും ലഭിക്കുന്നു. അ‌തിനാൽ ഹോണർ 90 5ജിയുടെ ഉയർന്ന വേരിയന്റ് 29,999 രൂപയ്ക്ക് ലഭിക്കും. ഇത് കൂടാതെ, ഉപഭോക്താക്കൾക്ക് ഈ ഫോണിന്റെ പർച്ചേസിനൊപ്പം 699 രൂപ വിലയുള്ള 30W ടൈപ്പ്-സി ചാർജർ കോംപ്ലിമെന്ററിയായി ലഭിക്കും.

ആമസോണിന്റെ ഈ ഡീൽ ഉപയോക്താക്കൾക്ക് തികച്ചും ലാഭകരമാണ്. 27,000 രൂപ മുടക്കുന്നതിന് തക്കതായ ഫീച്ചറുകൾ ഹോണർ ഈ ഫോണിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ഫോൺ ലോഞ്ച് ചെയ്ത ഘട്ടത്തിൽ ലോഞ്ച് ഓഫർ എന്ന നിലയിലും ഏതാണ്ട് ഇപ്പോഴത്തേതിന് സമാനമായ വിലയിൽ ഹോണർ 90 5ജി ലഭ്യമായിരുന്നു.

ഹോണർ 90 5ജിയുടെ സ്പെസിഫിക്കേഷനുകൾ: 6.7 ഇഞ്ച് 1.5K ക്വാഡ്-കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയാണ് ഹോണർ 90-ന് ഉള്ളത്. 120Hz റിഫ്രഷ് റേറ്റും ഉണ്ട്. അഡ്രിനോ 644 ജിപിയുവുമായി ജോടിയാക്കിയ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 1 ചിപ്സെറ്റ് ആണ് ഈ ഹോണർ ഫോണിന്റെ കരുത്ത്.

12GB വരെ LPDDR5 റാം, 256GB വരെ UFS 3.1 ഇൻബിൽറ്റ് സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള മാജിക് ഒഎസ് 7.1 ഉപയോഗിച്ചാണ് ഫോൺ ഷിപ്പ് ചെയ്യുന്നത്. രണ്ട് വർഷത്തെ ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകളും മൂന്ന് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഹോണർ 90 5ജിക്ക് ആമസോണിൽ 11,000 രൂപ ഡിസ്കൗണ്ട്!

200 മെഗാപിക്സൽ പ്രൈമറി സെൻസറും അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 12 മെഗാപിക്സൽ സെൻസറും എൽഇഡി ഫ്ലാഷ് യൂണിറ്റിനൊപ്പം മാക്രോ ലെൻസുള്ള 2 മെഗാപിക്സൽ സെൻസറും അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഹോണർ 90 5ജിയിലുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, 50-മെഗാപിക്സൽ സെൻസറും ഉണ്ട്.

66W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററി കമ്പനി ഹോണർ 90യിൽ പായ്ക്ക് ചെയ്തിരിക്കുന്നു. 5G, 4G LTE, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.2, GPS, ​ടൈപ്പ് സി കണക്റ്റിവിറ്റി, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 183 ഗ്രാം ആണ് ഈ ഫോണിന്റെ ഭാരം.

More from GizBot

Best Mobiles in India

English summary
The Honor 90 5G smartphone will be available at a discount of Rs 11,000 during the Amazon Festival Days sale. The base variant of the Honor 90 5G is priced at Rs 37,999. But this phone will be available for Rs 26,999 with a discount of Rs 11,000. The higher variant of the Honor 90 will be available at Rs 29,999 with a discount. It also comes with a complimentary 30W Type-C charger worth Rs 699.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X