Home
Mobile

കരുത്തുകൊണ്ട് ഞെട്ടിച്ച ഹോണർ 90 വിൽപ്പന ആരംഭിച്ചു: വാങ്ങുന്നെങ്കിൽ ഇപ്പോൾ വാങ്ങണം; 10000 രൂപ ലാഭിക്കാം

ഹോണറിന്റെ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലേക്കുള്ള തിരിച്ചുവരവ് കുറിച്ച മോഡലാണ് ഹോണർ 90. രണ്ടാം വരവിൽ എതിരാളികളെ ആകെ ഞെട്ടിക്കുന്ന ​ഒരു മോഡൽ തന്നെ പുറത്തിറക്കാൻ കഴിഞ്ഞു എന്നതിൽ കമ്പനി അ‌ഭിമാനിക്കുന്നു. കഴിഞ്ഞ ആഴ്ച ലോഞ്ച് ചെയ്ത ഹോണർ 90 5ജി ഇന്നുമുതൽ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുകയാണ്.

ഹോണർ 90 വാങ്ങാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം ആഗ്രഹം നിറവേറ്റാൻ തയാറെടുക്കേണ്ടിയിരിക്കുന്നു. കാരണം അ‌ത്രയ്ക്ക് മികച്ച ഓഫറുകളാണ് വിൽപ്പന ആരംഭിക്കുന്നതിനോട് അ‌നുബന്ധിച്ച് ഈ ഫോണിന് ലഭ്യമാക്കിയിരിക്കുന്നത്. മൊത്തം കണക്കെടുത്താൽ ഇപ്പോൾ ഈ ഫോൺ വാങ്ങുന്നവർക്ക് ഏതാണ്ട് 10000 രൂപയുടെ ലാഭിക്കാൻ കഴിയും എന്നാണ് ഒറ്റനോട്ടത്തിൽ മനസിലാകുന്നത്.

കരുത്തുകൊണ്ട് ഞെട്ടിച്ച ഹോണർ 90 വിൽപ്പന ആരംഭിച്ചു

കാരണം ഹോണർ 90 5ജി രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിൽ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. ഇതിൽ 8 ജിബി റാം+ 256 ജിബി സ്റ്റോറേജിന്റെ യഥാർഥ വില 37,999 രൂപയും 12 ജിബി റാം+ 512 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 39,999 രൂപയുമാണ്. എന്നാൽ വിൽപ്പന ആരംഭിക്കുന്നതിന്റെ ഭാഗമായി പരിമിത കാലത്തേക്ക് 10000 രൂപ ഡിസ്കൗണ്ടുണ്ട്.

അ‌തായത്, 8 ജിബി റാം+ 256 ജിബി സ്റ്റോറേജ് വേരിയന്റ് ഇപ്പോൾ 27,999 രൂപയ്ക്കും 12 ജിബി റാം+ 512 ജിബി സ്റ്റോറേജ് വേരിയന്റ് 29,999 രൂപ വിലയിലും ലഭ്യമാകും. ഹോണർ 90 5ജിയിലെ ഫീച്ചറുകൾ വച്ച് നോക്കിയാൽ മികച്ചൊരു ഡീൽതന്നെയാണ് ഇത്. ചില അ‌ധിക ഡിസ്കൗണ്ടുകൾ കൂടി ചേർന്നതാണ് ഈ ഡിസ്കൗണ്ട്.

ആമസോണിലൂടെയാണ് ഹോണർ 90 5ജി വിൽപ്പനയ്ക്ക് എത്തുന്നത്. ഐസിഐസിഐ അല്ലെങ്കിൽ എസ്ബിഐ ബാങ്ക് കാർഡുകൾ (ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് അല്ലെങ്കിൽ EMI ഇടപാടുകൾ) ഉപയോഗിച്ച് ഹോണർ 90 വാങ്ങുന്ന ഉപഭോക്താക്കൾക്ക് 3,000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും. ഇതിന് പുറമേ, പഴയ സ്മാർട്ട്ഫോൺ നൽകിയാൽ 2000 രൂപ എക്സ്ചേഞ്ച് ഓഫറും ലഭിക്കും.

ഇപ്പോൾ ഹോണർ 90 വാങ്ങുന്നവർക്ക് എല്ലാ ഡിസ്കൗണ്ടുകളും ചേർത്താണ് കമ്പനി ആകെ 10000 രൂപ ഡിസ്കൗണ്ട് നൽകുന്നത് എന്നാണ് മനസിലാക്കാൻ കഴിയുന്നത്. വിശദവിവരങ്ങൾ ആമസോൺ പേജിൽ ലഭ്യമാണ്. ഈ ഓഫർ കാലാവധി കഴിഞ്ഞാണ് വാങ്ങുന്നത് എങ്കിൽ കുറഞ്ഞ മോഡലിന് 37,999 രൂപ നൽകേണ്ടിവരും. ആ നിലയ്ക്ക് നോക്കിയാൽ വാങ്ങുന്നുണ്ടെങ്കിൽ ഇപ്പോൾ തന്നെ വാങ്ങണം.

വിലയിൽ ലഭ്യമാകുന്ന ഡിസ്കൗണ്ടിന് പുറമേ, ഒരു ബോണസ് എന്ന നിലയിൽ, ഹോണർ 90 5ജിയ്ക്കൊപ്പം ഇപ്പോൾ കോംപ്ലിമെന്ററിയായി 30W ടൈപ്പ്-സി ചാർജറും ലഭിക്കും. എന്നാൽ വാങ്ങും മുമ്പ് ഹോണർ 90 5ജിയുടെ ഫീച്ചറുകൾ പൂർണ്ണമായും മനസിലാക്കി, നമ്മുടെ ഉപയോഗത്തിന് അ‌നുയോജ്യമാണോയെന്ന് ഉറപ്പുവരുത്തുക. അ‌തിനായി ഹോണർ 90 5ജിയുടെ പ്രധാന ഫീച്ചറുകൾ കൂടി പരിചയപ്പെടുത്തുന്നു.

ഹോണർ 90 5ജിയുടെ പ്രത്യേകതകൾ: 6.7 ഇഞ്ച് 1.5K ക്വാഡ്-കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേ, 2664x1200 പിക്സൽ റെസലൂഷനുള്ള ഈ സ്ക്രീൻ 120Hz റിഫ്രഷ് റേറ്റ് വരെ പിന്തുണയ്‌ക്കുകയും 1,600 നിറ്റ്‌സ് പരമാവധി ​​ബ്രൈറ്റ്നസ് നൽകുകയും ചെയ്യുന്നു. അഡ്രിനോ 644 ജിപിയുവുമായി ജോടിയാക്കിയ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 1 ചിപ്സെറ്റാണ് ഫോണിന്റെ കരുത്ത്.

12GB വരെ LPDDR5 റാം, 256GB വരെ UFS 3.1 ഇൻബിൽറ്റ് സ്റ്റോറേജ് എന്നിവയുമുണ്ട്. ഗെയിമിംഗ് മുതൽ മൾട്ടിടാസ്‌കിംഗ് വരെയുള്ള നിരവധി ടാസ്‌ക്കുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയും വിധമാണ് ഹോണർ 90 ഒരുക്കിയിരിക്കുന്നത്. 66W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ലിഥിയം പോളിമർ ബാറ്ററിയാണ് കമ്പനി ഇതിൽ പായ്ക്ക് ചെയ്തിരിക്കുന്നത്.

കരുത്തുകൊണ്ട് ഞെട്ടിച്ച ഹോണർ 90 വിൽപ്പന ആരംഭിച്ചു

ക്യാമറ ശേഷി ഹോണർ 90 ഒട്ടും കുറച്ചിട്ടില്ല. 200 മെഗാപിക്സൽ പ്രൈമറി സെൻസറും അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 12 മെഗാപിക്സൽ സെൻസറും എൽഇഡി ഫ്ലാഷ് യൂണിറ്റിനൊപ്പം മാക്രോ ലെൻസുള്ള 2 മെഗാപിക്സൽ സെൻസറും അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറയാണ് ഇതിലുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി പഞ്ച് ഹോൾ സ്ലോട്ടിൽ 50-മെഗാപിക്സൽ സെൻസർ നൽകിയിരിക്കുന്നു.

4K വീഡിയോ റെക്കോർഡിംഗിനെ പിന്തുണയ്‌ക്കുന്ന ഫോൺ സൂപ്പർ മാക്രോ, നൈറ്റ് ഷോട്ട് പോലുള്ള സവിശേഷതകൾ ഹോണർ 90 വാഗ്ദാനം ചെയ്യുന്നു. 5G, 4G LTE, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.2, GPS, ​ടൈപ്പ് സി കണക്റ്റിവിറ്റി എന്നിവയുടെ പിന്തുണയുമുണ്ട്. 183 ഗ്രാം ആണ് ഈ ഫോണിന്റെ ഭാരം.

More from GizBot

Best Mobiles in India

English summary
Honor 90 5G goes on sale in India today. The Honor 90 5G 8GB+ 256GB variant is priced at Rs 37,999 and the 12GB+ 512GB variant is priced at Rs 39,999. But there is a discount of Rs 10000 for a limited time as part of the launch of the sale. So you can buy this phone at the prices of Rs 27,999 and Rs 29,999 respectively. Apart from this, there is a bank offer and an exchange offer.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X