Home
Mobile

വേഗം തൊട്ടടുത്ത റിലയൻസ് ഡിജിറ്റൽ സ്റ്റോറിലേക്ക് വിട്ടോ, ഹോണറിന്റെ 'മുത്ത്' ഇനി അ‌വിടെയും കിട്ടും

ഹോണർ എന്ന ബ്രാൻഡ് നെയിം ഇന്ത്യയിൽ വീണ്ടും ശക്തമായി മുഴങ്ങിക്കേൾക്കാൻ തുടങ്ങിയത് കഴിഞ്ഞമാസം മുതലായിരുന്നു. കാരണം മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഹോണർ 90 5ജി ( Honor 90 5G) എന്ന സ്മാർട്ട്ഫോൺ അ‌വതരിപ്പിച്ചുകൊണ്ട് കമ്പനി ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചുവന്നത് കഴിഞ്ഞമാസം ആയിരുന്നു.

ഒരു ഇടവേളയ്ക്ക് ശേഷമുള്ള ഹോണറിന്റെ തിരിച്ചുവരവ് ഒരു സാധാരണ ഫോണുമായിട്ടായിരുന്നില്ല. മാന്യമായ നിരക്കിൽ പ്രമുഖ ബ്രാൻഡുകളുടെ പ്രീമിയം സ്മാർട്ട്ഫോണുകളിലേതിന് സമാനമായ ഫീച്ചറുകൾ ഹോണർ 90 5ജി വാഗ്ദാനം ചെയ്തു. അ‌തിനാൽ ലോഞ്ചിന് പിന്നാലെതന്നെ ഹോണർ 90 5ജി എന്ന പേര് ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികളുടെയെല്ലാം കാതുകളിലെത്തി.

വേഗം തൊട്ടടുത്ത റിലയൻസ് ഡിജിറ്റൽ സ്റ്റോറിലേക്ക് വിട്ടോ

ആമസോൺ വഴിയാണ് ഹോണർ 90 5ജി ഇന്ത്യയിൽ ലഭ്യമായിരുന്നത്. എന്നാൽ ഇ​നിമുതൽ ഇന്ത്യയിലെ എല്ലാ റിലയൻസ് ഡിജിറ്റൽ സ്റ്റോറുകളിലും ഈ ഹോണർ ഫോൺ ലഭ്യമാകും. സ്നാപ്ഡ്രാഗൺ ചിപ്‌സെറ്റ്, മികച്ച ക്യാമറ, കർവ്ഡ് OLED ഡിസ്‌പ്ലേ, ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള ബാറ്ററി എന്നിവയെല്ലാമുള്ള ഹോണർ 90 5ജിയെ ഒരു പ്രീമിയം സ്മാർട്ട്ഫോണെന്ന് തന്നെ വിശേഷിപ്പിക്കാം.

ഹോണർ 90 5ജിയുടെ പ്രധാന പ്രത്യേകതകൾ: 2664x1200 പിക്സൽ റെസലൂഷനും 1,600 നിറ്റ്‌സ് വരെ ബ്രൈറ്റ്നസും 120Hz വരെ റിഫ്രഷ് റേറ്റുമുള്ള 6.7 ഇഞ്ച് 1.5K ക്വാഡ്-കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. അഡ്രിനോ 644 ജിപിയുവുമായി ജോടിയാക്കിയ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 1 ചിപ്സെറ്റാണ് ഫോണിന്റെ കരുത്ത്.

ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള മാജിക് ഒഎസ് 7.1 ഉപയോഗിച്ചാണ് ഫോൺ ഷിപ്പ് ചെയ്യുന്നത്. രണ്ട് വർഷത്തെ ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകളും മൂന്ന് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. 12GB വരെ LPDDR5 റാം, 256GB വരെ UFS 3.1 ഇൻബിൽറ്റ് സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.

200 മെഗാപിക്സൽ പ്രൈമറി സെൻസറും അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 12 മെഗാപിക്സൽ സെൻസറും എൽഇഡി ഫ്ലാഷ് യൂണിറ്റിനൊപ്പം മാക്രോ ലെൻസുള്ള 2 മെഗാപിക്സൽ സെൻസറും അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറയാണ് ഹോണർ 90 5ജി വാഗ്ദാനം ചെയ്യുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി പഞ്ച് ഹോൾ സ്ലോട്ടിൽ 50-മെഗാപിക്സൽ സെൻസറും നൽകിയിരിക്കുന്നു.

183 ഗ്രാം ആണ് ഈ ഫോണിന്റെ ഭാരം. 5G, 4G LTE, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.2, GPS, ​ടൈപ്പ് സി കണക്റ്റിവിറ്റി, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. കൂടാതെ 66W വയർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000mAh ബാറ്ററിയും കമ്പനി ഹോണർ 90 5ജിയിൽ പായ്ക്ക് ചെയ്തിരിക്കുന്നു.

വേഗം തൊട്ടടുത്ത റിലയൻസ് ഡിജിറ്റൽ സ്റ്റോറിലേക്ക് വിട്ടോ

ഹോണർ 90യുടെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 37,999 രൂപയും 12 ജിബി റാം + 512 ജിബി സ്റ്റോറേജ് വേരിയന്റിന് 39,999 രൂപയുമാണ് കമ്പനി നിശ്ചയിച്ചിരിക്കുന്ന വില. എന്നാൽ ലോഞ്ചിനോട് അ‌നുബന്ധിച്ചും പിന്നീട് ആമസോൺ ഫെസ്റ്റിവൽ സെയിലിലും ഉൾപ്പെടെ 10000 രൂപ ഡിസ്കൗണ്ടിൽ ഈ ഫോൺ ലിസ്റ്റ്ചെയ്തിരുന്നു.

അ‌തിനാൽ ആമസോണിൽനിന്ന് ഈ ഫോൺ 27,749 രൂപ വിലയിൽ വരെ സ്വന്തമാക്കാമായിരുന്നു. ഇപ്പോൾ റീട്ടെയിൽ സ്റ്റോറുകൾ വഴി വിൽപ്പനയ്ക്ക് എത്തുമ്പോൾ, എന്തൊക്കെ ഡിസ്കൗണ്ടുകളാണ് ഹോണർ 90ക്ക് റിലയൻസ് ഡിജിറ്റൽ സ്റ്റോറുകളിൽ ലഭ്യമാകുക എന്നത് വ്യക്തമല്ല. എന്തായാലും നേരിട്ട് സ്റ്റോറിലെത്തി ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർ തൊട്ടടുത്ത റിലയൻസ് ഡിജിറ്റൽ സ്റ്റോറിലെത്തി ഈ ഫോണിനെക്കുറിച്ച് അ‌ന്വേഷിക്കുന്നത് നന്നായിരിക്കും.

More from GizBot

Best Mobiles in India

English summary
Honor 90 5G went on sale in India through Amazon. But from now on, this Honor phone will be available at all Reliance Digital stores in India. Honor 90 5G can be described as a premium smartphone with Snapdragon chipset, excellent camera, curved OLED display and battery with fast charging support.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X